രഹസ്യവിവരത്തെ തുടർന്ന് വീട്ടിൽ പരിശോധന, മെത്താഫിറ്റമിനുമായി ‘ബുള്ളറ്റ് ലേഡി’ എക്സൈസ് പിടിയിൽ

Mail This Article
പയ്യന്നൂർ (കണ്ണൂർ) ∙ മാരക ലഹരിമരുന്ന് നാല് ഗ്രാം മെത്താഫിറ്റമിനുമായി യുവതി അറസ്റ്റിൽ. കണ്ടങ്കാളി മുല്ലക്കൊടിയാലെ സി.നിഖിലയെയാണ്(30) എക്സൈസ് സംഘം വീട്ടിൽവച്ച് അറസ്റ്റ് ചെയ്തത്. വിൽപന നടത്താൻ ബെംഗളൂരുവിൽ നിന്നെത്തിച്ച ലഹരിമരുന്നാണു പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
2023ൽ രണ്ടു കിലോ കഞ്ചാവുമായി ഈ യുവതിയെ അറസ്റ്റ് ചെയ്തിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന നിഖില,‘ബുള്ളറ്റ് ലേഡി’ എന്നാണ് അറിയപ്പെട്ടിരുന്നത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് ലഹരിമരുന്നു വിൽപനയിലേക്ക് ഇവര്‍ തിരിഞ്ഞതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.