‘ഇനിയൊരു ഉമ്മയ്ക്കും ഈ അവസ്ഥ വരരുത്; പൊരുത്തപ്പെടണമെന്ന് ക്ഷമാപണ സന്ദേശമയച്ചു’

Mail This Article
കോഴിക്കോട് ∙ താമരശ്ശേരിയിൽ വിദ്യാർഥികളുടെ ആക്രമണത്തിൽ പരുക്കേറ്റ മുഹമ്മദ് ഷഹബാസിനെ ആക്രമിച്ചവരുടെ കൂട്ടത്തിൽ മുതിർന്നവരും ഉണ്ടെന്നു മാതാവ് കെ.പി.റംസീന. ഷഹബാസിനെ മർദിച്ചത് ആയുധമുപയോഗിച്ചെന്നും റംസീന പറഞ്ഞു.
‘‘മുതിർന്നവർ സംഘത്തിലുണ്ടായിരുന്നുവെന്നു ഷഹബാസിന്‍റെ സുഹൃത്തുക്കളാണു പറഞ്ഞത്. ഷഹബാസിനെ മർദിച്ച കുട്ടി ക്ഷമാപണം നടത്തി സന്ദേശമയച്ചു. ഇനിയൊരു ഉമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുത്. കര്‍ശന നടപടി സ്വീകരിക്കണം’’– മാതാവ് പറഞ്ഞു.
എന്നാൽ ഷഹബാസിനെ മുതിർന്നവർ ആരും മർദിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. മർദനത്തിൽ കൂടുതൽ വിദ്യാർഥികൾ പങ്കെടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഷഹബാസിന്‍റെ ഫോണിലേക്കാണ് ആക്രമിച്ച കുട്ടി ക്ഷമാപണ സന്ദേശമയച്ചത്. ‘സംഭവിച്ചതില്‍ പൊരുത്തപ്പെടണം’ എന്നാണു സന്ദേശം. ഷഹബാസിനെ ആസൂത്രിതമായാണ് ആക്രമിച്ചത് എന്നതിനുള്ള തെളിവുകളാണ് പുറത്തുവരുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് അക്രമണ ആഹ്വാനം നല്‍കിയത്.