വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന; പൊന്നാനി ചങ്ങരംകുളത്ത് 3 പേർ അറസ്റ്റിൽ

Mail This Article
×
മലപ്പുറം∙ വിദ്യാർഥികൾക്ക് നൽകാനായി എത്തിച്ച കഞ്ചാവുമായി 3 പേർ പിടിയിൽ. പൊന്നാനിക്ക് സമീപം ചങ്ങരംകുളത്താണ് മൂന്നു പേർ അറസ്റ്റിലായത്. ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി സജിത്ത്, പൊന്നാനി സ്വദേശി ഷെഫീക്ക്, കക്കിടിപ്പുറത്ത് ആഷിക്ക് എന്നിവരെയാണ് 1.75 കിലോഗ്രാം കഞ്ചാവുമായി ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർഥികളാണ് ഇവരുടെ പ്രധാന ഇരകളെന്നും വില്‍പന സംഘത്തില്‍ വിദ്യാർഥികൾ ഉണ്ടെന്നും പൊലീസ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും സിഐ ഷൈന്‍ പറഞ്ഞു. പിടിയിലായ പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം പൊന്നാനി കോടതിയില്‍ ഹാജരാക്കും.
English Summary:
Three persons arrested with ganja in Malappuram: Cannabis drug bust in Kerala targets students.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.