കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരവേദിയിൽ ശിൽപി സി.ഹണിയും അനീഷ് തകഴിയും ചേർന്ന് നിർമിച്ച ‘പൊരുതുന്ന സ്ത്രീ ശിൽപത്തിന്’ മുന്നിൽ മുദ്രാവാക്യം വിളിക്കുന്ന ആശാവർക്കർമാർ. ചിത്രം: മനോരമ
Mail This Article
×
ADVERTISEMENT
തിരുവനന്തപുരം ∙ ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാൻ പുതിയ തന്ത്രവുമായി സംസ്ഥാന സർക്കാർ. സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ച തിങ്കളാഴ്ച ആശമാർക്ക് വിവിധ ജില്ലകളിൽ പരിശീലന പരിപാടി സംഘടിപ്പാക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശാ പ്രവർത്തകർക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
സെക്രട്ടേറിയറ്റ് സമരത്തിനെത്താൻ കൂടുതൽ സാധ്യത തെക്കൻ ജില്ലകളിൽ നിന്നുള്ളവരാണെന്ന് മുൻകൂട്ടി കണ്ടാണ് സർക്കാർ നീക്കം. എല്ലാ ആശാ പ്രവർത്തകരും പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജർമാർ നോട്ടിസ് നൽകിയിട്ടുണ്ട്.
English Summary:
ASHA workers' Secretariat Protest: The mandatory training in Thiruvananthapuram, Kollam, Alappuzha, and Kottayam aims to reduce protest participation.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.