ഭൂമി നിങ്ങളെ മിസ് ചെയ്തെന്നു മോദി; വൈറ്റ് ഹൗസിൽ കാണാമെന്നു ട്രംപ്: സുനിതയ്ക്കും സംഘത്തിനും ആശംസകളോടെ ലോകം

Mail This Article
ന്യൂയോർക്ക് ∙ ഒൻപതു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനു ശേഷം ഇന്നു പുലർച്ചെ ഭൂമിയിലെത്തിയ സുനിത വില്യംസും സംഘവും നാസയുടെ ജോൺസൺ സ്പേസ് സെന്ററിലെത്തി. ശാരീരിക, മാനസിക ക്ഷമതകൾ പരിശോധിച്ച ശേഷം അതിനനുസരിച്ചായിരിക്കും അവരുടെ ക്വാറന്റീൻ കാലാവധി. സുനിതയ്ക്കും സംഘത്തിനും ലോകമെമ്പാടും നിന്ന് ആശംസാപ്രവാഹമാണ്. ‘ഭൂമി നിങ്ങളെ മിസ് ചെയ്തു’ എന്നായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തിൽ പങ്കുവച്ച സന്ദേശം. സുനിതയും വിൽമോറും ശാരീരീകക്ഷമത പൂർണമായും വീണ്ടെടുത്ത ശേഷം വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ഇന്ത്യൻ സമയം പുലർച്ചെ 3.34 നാണ് സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകം ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിൽ ഇറങ്ങിയത്. കടൽപരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗൻ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതിൽ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറിൽ വൈദ്യപരിശോധനയ്ക്കായി മാറ്റി. പിന്നീട് ഹെലികോപ്റ്ററിൽ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലെത്തിക്കുകയായിരുന്നു.



- 11 day agoMar 19, 2025 01:39 PM IST
ഭൂമി നിങ്ങളെ മിസ് ചെയ്തുവെന്ന് സുനിതാ വില്യംസിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി
- 11 day agoMar 19, 2025 01:06 PM IST
അടുത്ത ലക്ഷ്യം ചൊവ്വാ ദൗത്യമെന്ന് നാസ.
- 11 day agoMar 19, 2025 11:24 AM IST
വിണ്ണിൽ നിന്നും സമുദ്രത്തിലേക്ക്; സുനിത വില്യംസിന്റെ ലാൻഡിങ് അറ്റ്ലാന്റിക് സമുദ്രത്തിൽ; കാരണമെന്ത്?
കരയിലിറങ്ങുന്നതിനു പകരം ബഹിരാകാശ യാത്രികർ സമുദ്രത്തിൽ വന്ന് ലാൻഡ് ചെയ്യുന്ന രീതി സ്പ്ലാഷ് ഡൗൺ എന്നാണ് അറിയപ്പെടുന്നത്. ബഹിരാകാശ പേടകമോ വിക്ഷേപണ വാഹനമോ പാരച്യൂട്ടുകളുടെ സഹായത്തോടെ ഒരു ജലാശയത്തിലേക്ക് (സമുദ്രത്തിലേക്ക്) ഇറങ്ങുന്നതാണ് ഈ രീതി. Read more
- 12 day agoMar 19, 2025 09:42 AM IST
Read more at: പേശികൾ ദുർബലമാകും, എല്ലുകൾ പെട്ടെന്ന് നുറുങ്ങും, നട്ടെല്ല് നീളും;സുനിതയും ബുച്ചും നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്നങ്ങൾ
- 12 day agoMar 19, 2025 08:06 AM IST
സുനിതയും സംഘവും ചരിത്രം തിരുത്തി എഴുതിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
- 12 day agoMar 19, 2025 07:09 AM IST
സുനിത വില്യംസിന്രെ തിരിച്ചുവരവ് ആഘോഷമാക്കി ജന്മനാട്. ഗുജറാത്തിലെ ജുലാസന്‍ ഗ്രാമത്തിൽ ആഘോഷം.
- 12 day agoMar 19, 2025 05:09 AM IST
2 സീറ്റ് കാലിയാക്കി പറന്ന സ്പെയ്സ് എക്സ് ഡ്രാഗൺ, 'പറഞ്ഞാൽ പറഞ്ഞതുപോലെ' ചെയ്യുമെന്ന് മസ്ക്!...
Read more at: https://www.manoramaonline.com/technology/technology-news/2025/03/19/sunita-williams-return-to-earth-spacexs-dragon.html - 12 day agoMar 19, 2025 04:48 AM IST
- 12 day agoMar 19, 2025 04:30 AM IST
4.25ഓടെ നാലു ബഹിരാകാശ യാത്രികരും പേടകത്തിനു പുറത്തെത്തി. ഇവരെ പ്രത്യേക സ്ട്രച്ചറിൽ മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടു പോയി. നാലു പേരും പുറത്തിറങ്ങിയത് നിറഞ്ഞ ചിരിയോടെ. ചുറ്റിലും കൂടിയവർ സ്വീകരിച്ചത് കൈയടികളോടെ. ഡ്രാഗൺ ക്യാപ്സൂൾ ഭൂമിയിലേക്ക് സുരക്ഷിതമായി ഇറക്കുന്ന ദൗത്യം വിജയകരമായി പൂർത്തിയായിരിക്കുന്നു.
- 12 day agoMar 19, 2025 04:20 AM IST
ഇന്ത്യൻ സമയം പുലർച്ചെ 4.17ന് പേടകത്തിനകത്തുനിന്ന് ആദ്യത്തെ അംഗം കമാൻഡർ നിക് ഹേഗ് പുറത്തിറങ്ങി. ചിരിയോടെ ചുറ്റുമുള്ളവരെ അഭിവാദ്യം ചെയ്ത് ഹേഗ്.

സുനിതയുമായുള്ള യാത്രാപേടകം ഇന്നലെ രാവിലെ പത്തരയോടെയാണ് ബഹിരാകാശ നിലയവുമായുള്ള (ഐഎസ്എസ്) ബന്ധം വേർപെടുത്തിയത്. ഐഎസ്എസുമായുള്ള ബന്ധം വേർപെടുത്തുന്ന അൺഡോക്കിങ് വിജയമായതോടെ സുനിത ഉൾപ്പെടെ 4 യാത്രികർ കയറിയ ഡ്രാഗൺ പേടകം ഭൂമിയിലേക്കു യാത്ര ആരംഭിച്ചു. ഡ്രാഗൺ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന ഡോച്ചിങ്ങും വിജയമായിരുന്നു.
2024 ജൂൺ 5ന് ആണ് സുനിതയും ബുച്ച് വിൽമോറും നിലയത്തിലെത്തിയത്. ഇവരെത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിനു ബഹിരാകാശ നിലയത്തിലേക്കു പോയ ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ഹീലിയം ചോർച്ച ഉണ്ടായതിനെത്തുടർന്നാണു പ്രതിസന്ധി രൂപപ്പെട്ടത്. ഒരാഴ്ചത്തേക്കു പോയ സഞ്ചാരികളുടെ മടക്കം ഇതോടെ അനിശ്ചിതത്വത്തിലായി.