ആലപ്പുഴ ∙ കേരളത്തിൽ റജിസ്റ്റർ ചെയ്ത കുറുവ മോഷണ കേസിലെ അവസാന പ്രതിയും പൊലീസ് പിടിയിൽ. കമ്പം സ്വദേശി കട്ടൂച്ചനെയാണ് മണ്ണാഞ്ചേരി പൊലീസ് മധുരയിൽനിന്നു പിടികൂടിയത്. പുന്നപ്രയിൽ വീട് കയറി സ്വർണം കവർന്നതും കളരി അഭ്യാസിയായ യുവാവിനെ രാത്രി ആക്രമിച്ചതുമായ കേസുകളിലെ പ്രതിയാണ്.
2012ൽ മാരാരിക്കുളം സ്റ്റേഷൻ പരിധിയിൽ അമ്മയും മകളും തനിച്ച് താമസിച്ചിരുന്ന വീട്ടിൽ കയറി അവരെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ കട്ടൂച്ചമെ 18 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. കോവിഡ് കാലത്ത് ജയിൽ ഒഴിപ്പിക്കലിന്റെ ഭാഗമായി ശിക്ഷയിൽ ഇളവ് നൽകി ഇയാളെ വിട്ടയക്കുകയായിരുന്നു. ഗുരുവായൂരിലും സംസ്ഥാനത്തെ മറ്റിടങ്ങളിലും തമിഴ്നാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ഇയാളുടെ പേരിൽ കേസുകളുണ്ട്.
English Summary:
Suspect in Kuruva robbery case arrested by police: Kerala Police arrest concludes a string of petty theft cases. Kattuchan, released from prison early due to COVID-19 decongestion, is accused of multiple burglaries and assaults across Kerala and Tamil Nadu.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.