മാധ്യമപ്രവർത്തകയുടെ കൊലപാതകം: പ്രതികൾക്ക് 40 വർഷം തടവ്

Mail This Article
വലെറ്റ (മാൾട്ട) ∙ യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചെറിയ രാജ്യമായ മാൾട്ടയിൽ വൻകിട രാഷ്ട്രീയ, സാമ്പത്തിക അഴിമതികൾ പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവർത്തക ഡാഫ്നെ കറോന ഗലിസിയയെ ബോംബു വച്ചു കൊലപ്പെടുത്തിയ കേസിൽ 2 പ്രതികൾക്ക് 40 വർഷം തടവ്.
ഡാഫ്നെ ഓടിച്ച കാറിന്റെ സീറ്റിന്റെ അടിയിൽ ബോംബ് സ്ഥാപിച്ച ജോർജ് ഡിജോർജിയോ (59), സഹോദരൻ ആൽഫ്രഡ് (57) എന്നിവർക്കാണു ശിക്ഷ.
2017 ഒക്ടോബർ 16നു ഡാഫ്നെ (53) വീട്ടിൽനിന്നു പുറപ്പെടുമ്പോഴായിരുന്നു സ്ഫോടനം. ബോംബ് വയ്ക്കാൻ ക്വട്ടേഷൻ നൽകിയത് ഭരണകൂടവുമായി ബന്ധമുള്ള ബിസിനസുകാരനാണ്. ഇദ്ദേഹത്തെ വിചാരണ ചെയ്യും.
English Summary: Brothers jailed for 40 years for murder of Maltese journalist