അതിപുരാതന ഹീബ്രു ബൈബിൾ ലേലത്തിന്
Mail This Article
×
ന്യൂയോർക്ക് ∙ ജൂത, ക്രൈസ്തവ വിശ്വാസപാരമ്പര്യങ്ങൾക്ക് ആധാരശിലയായ ഹീബ്രു ബൈബിളിന്റെ ഏറ്റവും പഴക്കമേറിയ കയ്യെഴുത്തുപുസ്തകം ‘കോഡെക്സ് സസൂൻ’ ലേലത്തിനു മുൻപുള്ള ലോകപര്യടനത്തിനൊരുങ്ങുന്നു. അടുത്തയാഴ്ച മുതൽ ലണ്ടൻ, ടെൽ അവീവ്, ഡാലസ്, ലൊസാഞ്ചലസ് നഗരങ്ങളിൽ പ്രദർശിപ്പിച്ചശേഷം ന്യൂയോർക്കിൽ മേയിലാണു ലേലം നടക്കുന്നത്. 1000 വർഷം പഴക്കമുള്ള അപൂർവ ചരിത്രരേഖ ഏറ്റവും സമ്പൂർണമായ ഹീബ്രു ബൈബിൾ പതിപ്പാണ്. 12 കിലോഗ്രാം തൂക്കം. മൃഗത്തോലിലുള്ള 792 പേജുകളുണ്ട്.
കോഡെക്സ് സസൂന് ലേല ഏജൻസിയായ സതെബീസ് പ്രതീക്ഷിക്കുന്ന തുക 3 – 5 കോടി ഡോളറാണ്. 5 കോടി ഡോളറിന് (413 കോടി രൂപ) വിറ്റു പോയാൽ, അതും ചരിത്രമാകും. കയ്യെഴുത്തു പ്രതിയുടെ പുസ്തകരൂപമാണ് കോഡെക്സ്.
English Summary : Ancient Hebrew bible for auction
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.