ADVERTISEMENT

കീറ്റോ ∙ ലഹരി മാഫിയകൾ അരങ്ങുവാഴുന്ന ഇക്വഡോറിൽ ശതകോടീശ്വരൻ ഡാനിയൽ നബോവ തിരഞ്ഞെടുപ്പു വിജയം ഉറപ്പിച്ചു. രാജ്യത്തെ ഏറ്റവും സമ്പന്നനായ ബിസിനസുകാരൻ അൽവാരോ നബോവയുടെ മകൻ ഡാനിയൽ (35) പ്രായം കുറഞ്ഞ പ്രസിഡന്റാണ്. വാഴപ്പഴ ബിസിനസ് അധിപനായ പിതാവ് അൽവാരോ 5 തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടയാളാണ്. 

ഹാർവഡ് കെന്നഡി സ്കൂൾ ബിരുദധാരിയും മിതവാദി നേതാവുമായ ഡാനിയലിന് 52% വോട്ടും ഇടതുപക്ഷ എതിരാളിയായ ലൂയിസ ഗൊൺസാലസിന് 48% വോട്ടും ലഭിച്ചു. നാഷനൽ ഡെമോക്രാറ്റിക് ആക്‌ഷൻ പാർട്ടി നേതാവായി 2021 ൽ ദേശീയ അസംബ്ലിയിലേക്കു വിജയിച്ചു സജീവ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 2 വർഷം തികയുന്നതിനുമുൻപാണു പ്രസിഡന്റാകുന്നത്. പാർട്ടിക്ക് പാർലമെന്റിൽ ഭൂരിപക്ഷം ഇല്ല. അതിനാൽ സർക്കാർ രൂപീകരിക്കുന്നതിന് സഖ്യകക്ഷികളുടെ പിന്തുണ തേടേണ്ടി വരും. 

2021 ൽ അധികാരത്തിലെത്തിയ ഗിയർമോ ലാസോയ്ക്കു സ്ഥാനമൊഴിയേണ്ടി വന്നതിനാലാണ് ഇടക്കാല തിരഞ്ഞെടുപ്പു വേണ്ടിവന്നത്. ലാസോയുടെ കാലാവധിയിൽ ശേഷിക്കുന്ന 16 മാസം മാത്രമാണ് ഡാനിയലിനു ലഭിക്കുക. 

English Summary:

Daniel Naboa elected Ecuador's President

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com