Activate your premium subscription today
Friday, Apr 18, 2025
കുടിക്കാനായി തിളപ്പിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് ജീരകം കൂടി ഇടുന്ന ശീലം പണ്ടുകാലം മുതൽക്കേ നമുക്ക് ഉള്ളതാണ്. എന്നാൽ, ഈ ജീരകവെള്ളത്തിലേക്ക് കുറച്ച് നാരങ്ങാ നീര് കൂടി ചേർത്ത് കുടിച്ചാലോ. എല്ലാ ദിവസവും രാവിലെ നാരങ്ങനീര് ചേർത്ത ജീരകവെള്ളം കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഇത് മാത്രമല്ല നമ്മുടെ മികച്ച ഹൃദയാരോഗ്യത്തിനും എല്ലാ ദിവസവും രാവിലെ ജീരകവെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് നല്ലതാണ്
യാത്ര കഴിഞ്ഞ് വരുമ്പോള്‍ വഴി തെറ്റിയാല്‍ എന്ത് സംഭവിക്കും? നല്ല പഴം പൊരിയും ബീഫും കിട്ടാനുള്ള വകുപ്പുണ്ടെങ്കില്‍ അത് കഴിച്ചു പോരണം, ഹല്ലാ പിന്നെ! നവ്യാ നായരുടെ തേക്കടി യാത്രയില്‍ സംഭവിച്ചത് അതാണ്. "തേക്കടിയിൽ നിന്ന് വരുന്ന വഴി കുറച്ച് തെറ്റി, അതുകൊണ്ട് ഭാഗ്യവശാൽ ഇൻസ്റ്റഗ്രാം വൈറൽ ആയ, കണ്ണന്റെ
ഉണക്കമുന്തിരി അഥവാ റയിസിൻസ് ആരോഗ്യകരവും പോഷകസമ്പുഷ്ടവുമാണ്. തലേദിവസം രാത്രി വെള്ളത്തിൽ കുതിരാൻ ഇട്ടുവെച്ച് വെള്ളത്തോടു കൂടി അത് കഴിക്കുന്നത് ആരോഗ്യകരമായ ഒരു ശീലമാണ്. മിക്കപ്പോഴും കറുത്ത ഉണക്ക മുന്തിരിയാണ് അതിന് ഉപയോഗിക്കുന്നത്. എന്നാൽ കറുത്ത ഉണക്ക മുന്തിരി മാത്രമല്ല പച്ച നിറമുള്ളതും ഗോൾഡൻ നിറമുള്ളതും ചുവപ്പു നിറമുള്ളതുമായ ഉണക്കമുന്തിരി ഉണ്ട്. ഓരോന്നിനും ഗുണവും വ്യത്യാസമുണ്ട്. വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണെന്നതും രുചികരമാണെന്നതുമാണ് ഉണക്കമുന്തിരിയെ അത്ര ആകർഷകമാക്കുന്നത്. വ്യത്യസ്ത തരം ഉണക്കമുന്തിരികളും അതിൻ്റെ പോഷകഗുണങ്ങളും എന്തൊക്കെയാണെന്ന് നോക്കാം
പെസഹാ വ്യാഴമെന്നാല്‍ കേരളത്തിലെ മലയോര പ്രദേശങ്ങളിലെ മിക്ക വീടുകളിലും അത് പെസഹാ അപ്പത്തിന്റെ ദിനമാണ്. അന്നേ ദിനം സിറിയന്‍ ക്രിസ്ത്യാനി വീടുകളിലേക്ക് നടന്നുകയറുന്ന ആളുകളെ സ്വാഗതം ചെയ്യുന്നത്, ഉരുളിയില്‍ വേവുന്ന പെസഹാ അപ്പത്തിന്റെ രുചിയൂറുന്ന സുഗന്ധമാണ്
ഗ്രീന്‍ ടീ എന്നാല്‍ ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ ഭാഗമാണ് ഇക്കാലത്ത്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീക്ക്, ഭാര നിയന്ത്രണം ഉള്‍പ്പെടെ ഒട്ടേറെ ആരോഗ്യഗുണങ്ങളുണ്ട്. ഗ്രീന്‍ ടീയേക്കാള്‍ പതിന്മടങ്ങ് ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. ഗ്രീന്‍ ടീക്ക് പകരം നെല്ലിക്കച്ചായ കുടിച്ചാല്‍ ആരോഗ്യഗുണങ്ങളും കൂടും
എന്തെങ്കിലും തരത്തിലുള്ള പാനീയം കുടിച്ചത് കൊണ്ടോ, കൂടുതല്‍ പച്ചക്കറികള്‍ കഴിച്ചത് കൊണ്ടോ മാത്രം തടി കുറയില്ല. അതിനായി ആരോഗ്യകരമായ ഭക്ഷണ ശീലവും കൃത്യമായ വ്യായാമവും ആവശ്യമാണ്. അത്തരമൊരു ജീവിതരീതി പിന്തുടര്ന്നാല്, ചില പാനീയങ്ങള്‍ക്ക് വണ്ണം കുറയുന്നതിന്റെ നിരക്ക് കൂട്ടാനാവും. വെറും വയറ്റില്‍, കൊഴുപ്പ് കത്തിക്കാനും തടി കുറയ്ക്കാനും ശരീരത്തെ സഹായിക്കുന്ന അത്തരം ചില പാനീയങ്ങള്‍ പരിചയപ്പെടാം
കൊഞ്ച് അല്ലെങ്കിൽ ചെമ്മീൻ അവ രണ്ടും ഒന്നാണോ? നമ്മളിൽ പലർക്കും ഉള്ള ഒരു സംശയമാണിത്. കൃത്യമായി പറഞ്ഞാൽ, കൊഞ്ചും ചെമ്മീനും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെങ്കിലും രണ്ടിനും അതിന്റേതായ സവിശേഷതകളുണ്ട്. എന്തായാലും രണ്ടിന്റെയും രുചി ഒരുപോലെയാണെന്നത് ഒരു വസ്തുതയാണ്. ശരീരഘടനാപരമായി, ചെമ്മീനും കൊഞ്ചും വ്യത്യസ്ത
ഒരു നേരമെങ്കിലും ചോറ് കഴിച്ചില്ലെങ്കില്‍ ഉറക്കം വരാത്ത മലയാളിയാണോ നിങ്ങള്‍? എങ്കില്‍, അപൂര്‍വമായിക്കൊണ്ടിരിക്കുന്ന ഒരു ശീലമാണ് നിങ്ങളുടേത്. കേരളത്തിലെ ആളുകളുടെ ഭക്ഷണശീലം മുഴുവന്‍ മാറിക്കൊണ്ടിരിക്കുന്ന കാലമാണ്. കഴിഞ്ഞ ദശകത്തിൽ സംസ്ഥാനത്ത് അരി ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 10
നമ്മുടെ വീടുകളിൽ സാധാരണ കണ്ടുവരുന്നതാണ് മുരിങ്ങ മരം. അതിന്റെ പൂവും ഇലയും കായും നമ്മൾ ഭക്ഷണത്തിനായി ഉപയോഗിക്കുന്നുമുണ്ട്. അത്രയേറെ പോഷകങ്ങളടങ്ങിയ മുരിങ്ങ കൊണ്ടുള്ള കറിയും തോരനും മിക്ക വീടുകളിലെയും ഒരു വിഭവമാണ്. ഇനി ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് മുരിങ്ങ കോൽ. സാമ്പാറിലെ പ്രാധാന ഐറ്റം. ഇതെല്ലാം മാറ്റി നിർത്തിയാൽ പിന്നെയും ഉണ്ട് മുരിങ്ങയുടെ ഉപയോഗങ്ങൾ. മുരിങ്ങ ഇല കൊണ്ട് മുരിങ്ങ ചായ ഉണ്ടാക്കാം. കേട്ടിട്ടുണ്ടോ ഈ ചായയെ പറ്റി ?
നല്ല മണ്‍ചട്ടിയിലുണ്ടാക്കിയ മീന്‍കറിയും ബീഫുമൊക്കെ കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. പണ്ടൊക്കെയായിരുന്നെങ്കില്‍ അടുപ്പില്‍ വിറകുവച്ച് അതിലായിരുന്നു ചട്ടിയിലെ പാചകം. എന്നാലിന്ന് വിറകടുപ്പ് മിക്ക വീടുകളിലും ഇല്ല. നോണ്‍ സ്റ്റിക്ക് കടായികളിലോ അല്ലെങ്കില്‍ ഇരുമ്പ് പാത്രങ്ങളിലോ ഒക്കെ പാചകം ചെയ്യുന്നത് പോലെ അത്ര എളുപ്പമല്ല ചട്ടിയില്‍ കറിയും മറ്റും ഉണ്ടാക്കാന്‍. ശരിക്ക് ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ല എങ്കില്‍, ഇതുകൊണ്ട് ഒട്ടേറെ അപകടങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാം
മാംസഭക്ഷണം കഴിക്കാത്ത ആളുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് പനീര്‍. ചില്ലി പനീര്‍, ബട്ടര്‍ പനീര്‍, ഷാഹി പനീര്‍, പാലക് പനീർ, മട്ടര്‍ പനീര്‍, കടായി പനീര്‍, പനീർ ടിക്ക, പനീർ ബുർജി തുടങ്ങി രുചികരമായ ഒട്ടേറെ വിഭവങ്ങള്‍ പനീര്‍ കൊണ്ട് ഉണ്ടാക്കാം. പലരും പുറത്തു നിന്നും പനീര്‍ വാങ്ങിക്കുകയാണ് പതിവ്. എന്നാല്‍, ഇന്ന് വിപണിയില്‍ കിട്ടുന്നതൊന്നും ശരിക്കുള്ള പനീര്‍ അല്ല എന്നതാണ് സത്യം. ശരീരത്തിന് ഹാനികരമായ ഒട്ടേറെ വസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കുന്നവയാണ് ഇവയില്‍ പലതും
കടലോരത്ത് കൂട്ടുകാര്‍ക്കൊപ്പം സൊറ പറഞ്ഞിരിക്കുമ്പോള്‍, വഴിയോരത്ത് ബസ് സ്റ്റാന്‍ഡില്‍ വണ്ടി വരുന്നതും നോക്കി നില്ക്കുമ്പോള്, വലിയ മാര്‍ക്കറ്റുകളുടെ കവാടങ്ങളിലൂടെ നടക്കുമ്പോള്‍... ഒരു കച്ചവടക്കാരനെങ്കിലും കാണും, ഉന്തുവണ്ടിയില്‍ വലിയ ചീനച്ചട്ടി വച്ച്, അതില്‍ പൂഴി നിറച്ച് കടല വറുക്കുന്ന ഒരു
വിഷുവിങ്ങെത്തി. സദ്യയില്ലാതെ എന്ത് വിഷു? അവിയലും തോരനും കാളനും പച്ചടിയും കിച്ചടിയുമൊക്കെയായി അടിപൊളി സദ്യ കഴിച്ച് ആഘോഷിക്കണം. അക്കാര്യം ഓര്‍മ്മിപ്പിക്കുകയാണ് കേരള ടൂറിസം. കേരള സദ്യയുടെ ആക്ഷന്‍ ഫിഗറിന്റെ ചിത്രം, ടൂറിസത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കാണാം. തൂശനിലയില്‍ വിളമ്പിയ ചോറും പപ്പടവും പഴവും
ഒരുപാട് പേർക്ക് ഇഷ്ടമുള്ളതും നല്ല രുചിയുള്ളതുമായ ഒരു ഫലമാണ് ആപ്പിൾ. പലരുടെയും ഫേഫറിറ്റ് ഗണത്തിൽ പെടുന്നത്. ആപ്പിളിന്റെ കുരുപോലും കളയാതെ അകത്താക്കുന്ന സ്വഭാവമുണ്ടോ? സൂക്ഷിക്കണം. ആപ്പിൾക്കുരുവിന്റെ എണ്ണം കൂടും തോറും അപകടകരമാണ്. ആപ്പിൾക്കുരു ചവച്ചരച്ച് കഴിക്കുന്നതിലൂടെ, ദഹന രസവുമായി ചേർന്ന് സയനൈഡ്
വിഷുവിന്റെ നെട്ടോട്ടം ഒരാഴ്ച മുന്നേ തുടങ്ങുന്നത് സാധാരണയാണ്. എന്നാല്‍ ശരിക്കുമുള്ള ചക്രശ്വാസം വലിക്കുന്നത് വിഷുവിന്റെ അന്ന് തന്നെയാണ്. സദ്യ ഉണ്ടാക്കുക എന്നത് വലിയൊരു അധ്വാനം തന്നെയാണ്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനോ മറ്റോ അതിഥികള്‍ ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട! ആഘോഷദിനമായിട്ട് പകലിന്റെ
ഇഡ്ഡലിയും പുട്ടും ഇടിയപ്പവും അപ്പവുമെല്ലാമായി വളരെ വൈവിധ്യമാര്‍ന്ന പ്രാതല്‍ വിഭവങ്ങള്‍ നമുക്കുണ്ട്. പൊതുവേ പ്രോട്ടീന്‍, നാരുകള്‍ എന്നിവ കുറവും കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കൂടുതലുമുള്ള വിഭവങ്ങളാണ് ഇവ. പോഷകസമൃദ്ധമാണെങ്കിലും ഇവ അമിതമായി കഴിച്ചുപോകുന്നത് പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ഒട്ടേറെ
അടുക്കളയില്‍ ഭക്ഷണം സൂക്ഷിക്കാനും പാകം ചെയ്യാനും വീണ്ടും ചൂടാക്കാനുമൊക്കെ വളരെ സൗകര്യപ്രദമായ ഒന്നാണ് അലൂമിനിയം ഫോയില്‍. വളരെ വ്യാപകമായിത്തന്നെ ഇവ നമ്മള് ഉപയോഗിച്ചു വരുന്നു. ഇവ പൊതുവേ സുരക്ഷിതമായാണ് കണക്കാക്കുന്നത്. എങ്കിലും, ഇവയിലെ അലൂമിനിയം ഭക്ഷണത്തിലേക്ക് ഊര്‍ന്നിറങ്ങുന്ന ഒരു സാഹചര്യം
ചപ്പാത്തി ഉണ്ടാക്കുമ്പോഴും ബേക്ക് ചെയ്യുമ്പോഴുമെല്ലാം നമ്മള് ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്നമാണ് കയ്യില്‍ ഒട്ടിപ്പിടിക്കുന്ന മാവ്. കൈ കൊണ്ടാണ് കുഴയ്ക്കുന്നതെങ്കില്‍, പിന്നെ വിരലുകളില്‍ പറ്റിപ്പിടിച്ച മാവ് കളയുന്നത് തന്നെ വലിയൊരു ജോലിയാണ്. ഇങ്ങനെ കയ്യില്‍ മാവ് ഒട്ടിപ്പിടിക്കാതിരിക്കാനും അത്
ഗ്രീന്‍ ടീ കുടിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍ ഗ്രീന്‍ ടീയുടെ തന്നെ മറ്റൊരു രൂപമായ മാച്ച ടീ കുടിച്ചോളൂ, ഗുണങ്ങള്‍ കൂടും. നല്ല വെയിലുള്ള കുന്നിന്ചെരിവുകളില് കൃഷി ചെയ്യുന്ന മറ്റു തേയിലകളില്‍ നിന്നും വ്യത്യസ്തമായി, തണലിൽ വളർത്തിയ 'കാമെലിയ സിനെൻസിസ്' എന്ന ഇനത്തില്‍പ്പെട്ട തേയില ഇലകളിൽ നിന്ന്
വളരെ ആരോഗ്യകരമായ ലഘുഭക്ഷണങ്ങളില്‍ ഒന്നാണ് ഡ്രൈ ഫ്രൂട്സ്. ഊർജ്ജ നില വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യത്തിനും ചര്‍മസൗന്ദര്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനുമെല്ലാം ഇവ സഹായിക്കുന്നു. ഉണക്കിയ പഴങ്ങളിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ആരോഗ്യകരമായ
മത്തി കിട്ടിയാല്‍ നന്നായി മുളകിട്ട് കറി വയ്ക്കണം, അതും നല്ല മണ്‍ചട്ടിയില്‍. അങ്ങനെതന്നെ വച്ച് അടുത്ത ദിവസം കഴിക്കണം, ഹോ... അത്രയും രുചിയും മണവുമുള്ള മീന്‍കറി ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ പോലും കിട്ടില്ല! കറി വയ്ക്കാന്‍ മാത്രമല്ല, ആരോഗ്യത്തിനും ബെസ്റ്റാണ് മണ്‍ചട്ടിയിലെ പാചകം. നോണ്‍ സ്റ്റിക്ക്
ഭക്ഷണമൊഴിവാക്കി വണ്ണം കുറയ്ക്കുന്നതും ആരോഗ്യകരമായി ഭാരം കുറയ്ക്കുന്നതും രണ്ടാണ്. മെലിയാനുള്ള ആഗ്രഹത്തിൽ ഫാസ്റ്റ് ഡയറ്റ്, കാലറി തീരെ കുറഞ്ഞ ഭക്ഷണ രീതികൾ, സ്റ്റിറോയിഡുകൾ, സപ്ലിമെന്ററികൾ തുടങ്ങിയവ ശീലമാക്കാറുണ്ട് പലരും. അവ കുറഞ്ഞ സമയത്തിനുള്ളിൽ ഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. പക്ഷേ
ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം, പല്ലിനിടയിലെ അവശിഷ്ടങ്ങള്‍ കളയാന്‍ വേണ്ടിയാണ് ടൂത്ത്പിക്ക്സ് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല്‍ അടുക്കളയിലും മറ്റും വേറെയും പല ഉപകാരങ്ങള്‍ക്കും ഇത് ഉപയോഗിക്കാം എന്ന കാര്യം അറിയാമോ? അടുക്കളയിലെ ചില ജോലികള്‍ ജോലികൾ എളുപ്പവും കാര്യക്ഷമവുമാക്കാന്‍ ടൂത്ത്പിക്കുകള്‍ എങ്ങനെ
ദിവസവും പച്ചക്കറികളും പഴങ്ങളും മറ്റും അരിയാനും വൃത്തിയാക്കി എടുക്കാനും ബുദ്ധിമുട്ടുണ്ടോ? പലപ്പോഴും മണിക്കൂറുകള്‍ നീളുന്ന ജോലിയാണ് ഇവ അരിഞ്ഞു തയ്യാറാക്കുക എന്നത്. എന്നാല്‍, ദിവസവും അടുക്കളയില്‍ ആവശ്യമുള്ള ചില പച്ചക്കറികള്‍ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാന്‍ ചില സൂത്രപ്പണികള്‍ കണ്ടാലോ?
ലോകോത്തര വിസ്കി ബ്രാൻഡായ ഇന്ദ്രിയുടെ, ഇന്ദ്രി എക്സ്പീരിയൻസ് സെന്റർ തുറന്ന് പിക്കാഡിലി ആഗ്രോ ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇന്ത്യയിലെ ആദ്യത്തെ ആഡംബര വിസ്കി എക്സ്പീരിയൻസ് സെന്ററാണിത്. വിസ്കി നിർമാണ പ്രക്രിയയെ കുറിച്ച് സന്ദർശകർക്ക് അറിയാനും മനസ്സിലാക്കാനുമായി രൂപകൽപന ചെയ്തിരിക്കുന്നതാണ് ഇന്ദ്രി എക്സ്പീരിയൻസ് സെന്റർ. ഹരിയാനയിലാണ് പുതിയ കേന്ദ്രം. സെന്ററിലെത്തുന്ന സന്ദർശകർക്ക് ഗൈഡഡ് ഡിസ്റ്റിലറി ടൂറുകൾ നടത്താനും രുചിയെ പറ്റി കൂടുതലറിയാനും ഓരോ കുപ്പിയുടെയും പിന്നിലെ കരകൗശല വിദ്യ നേരിട്ട് കാണാനും സാധിക്കും. ഇതിലൂടെ സിംഗിൾ മാൾട്ട് വിസ്കി നിർമാണ പ്രക്രിയ ഉൾപ്പടെ സന്ദർശകർക്ക് നേരിൽ കാണാം.
Results 1-25 of 2957
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.