ADVERTISEMENT

തൊടിയിൽ തന്നെയുള്ള ചക്കപ്പഴവും മാമ്പഴവും ഏത്തപ്പഴവും പൈനാപ്പിളും ഓക്കെയാണ് വിഷുപ്പായസത്തിന്റെ പ്രധാന ചേരുവകൾ. പ്രഥമനില്ലാതെ സദ്യയില്ല. പഴം പ്രഥമനാണെങ്കിൽ സദ്യ ബഹുകേമം എന്നാണ് വയ്പ്പ്, പഴം പ്രഥമൻ എങ്ങനെ തയാറാക്കാ മെന്നു നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

  • നേന്ത്രപ്പഴം നന്നായി പഴുത്തത് - 2 എണ്ണം
  • ശർക്കര - 600 ഗ്രാം
  • തേങ്ങ - 2 എണ്ണം
  • നെയ്യ് - 50 എംഎൽ
  • അണ്ടിപരിപ്പ് - 25 ഗ്രാം

തയാറാക്കുന്ന വിധം

തേങ്ങാ ചിരവി ഒന്നാം പാലും അതിനു ശേഷം 2  കപ്പ് ചൂടുവെള്ളം ചേർത്തു പിഴിഞ്ഞ് രണ്ടാം പാലും എടുത്തു വയ്ക്കുക. പഴം നന്നായി പുഴുങ്ങി നന്നായി ഉടച്ചെടുക്കുക. പഴത്തിനുള്ളിലെ നാര് എടുത്തു മാറ്റാം. ചുവടു കട്ടിയുള്ള പാത്രത്തിൽ 1 ടേബിൾ സ്‌പൂൺ നെയ്യ് ഒഴിച്ച് പഴം  ഉടച്ചത് ചേർത്ത് നന്നായി വരട്ടുക. വെള്ളത്തിന്റെ അംശം പൂർണമായും ഒഴിവായ ശേഷം ഒരുക്കി വച്ച ശർക്കര ചേർക്കാം. പഴവും ശർക്കരയും നന്നായി വരട്ടി യോജിപ്പിക്കുക. ഇതിനു ശേഷം രണ്ടാം പാൽ ചേർത്ത‌ു കുറുക്കുക. പിന്നെ ഒന്നാം പാലും ആവശ്യത്തിന‌ു നെയ്യും ചേർത്ത‌ു പാകമായാൽ ഇറക്കി വയ്ക്കാം.  നെയ്യിൽ അണ്ടിപ്പരിപ്പ‌ു വറുത്തിട്ട് ചൂടോടെ കഴിക്കാം.

English Summary : Nendram pazham pradhaman recipe, Banana payasam recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com