35 വയസ്സുകാരനായ പ്രവാസി ചോദിക്കുന്നു, ‘കടങ്ങൾ തീർത്തു, ഇനി നാട്ടിലെത്തണം, നിക്ഷേപങ്ങൾ എങ്ങനെ പ്ലാൻ ചെയ്യണം?’
Mail This Article
ചോദ്യം: എന്റെ പേര് യഹിയ. 35 വയസ്സ്, സൗദി അറേബ്യയിൽ ജോലിചെയ്യുന്നു. മാസം വീട്ടുചെലവും (25,000 രൂപ) എന്റെ ഇവിടത്തെ ചെലവും കിഴിച്ച് ഒരു ലക്ഷം രൂപ മിച്ചമുണ്ടാവും. നാട്ടില്‍ ബിസിനസ് ഉണ്ടായിരുന്നു. അതു നഷ്ടത്തിലായി. ആ കടം വീട്ടിക്കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ ആവുമ്പോഴേക്കും എല്ലാ ബാധ്യതയും തീരും. 3 ലക്ഷത്തിന്റെ ഫാമിലി ഹെൽത്ത് ഇൻഷുറൻസ് എടുത്തിട്ടുണ്ട്. മറ്റു നിക്ഷേപങ്ങൾ ഒന്നുമില്ല. ബാധ്യത തീർക്കാനാണ് ഇത്രയും നാൾ ജോലി ചെയ്തത്. ഇനി വേണം എന്തെങ്കിലും സമ്പാദിക്കാൻ. ∙ ലക്ഷ്യങ്ങൾ 1. 5 വർഷത്തിനകം പ്ലോട്ട് വാങ്ങി വീടുവയ്ക്കണം. 55 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. 2. 10 വർഷം കഴിയുമ്പോൾ മാസംതോറും ഒരു തുക കിട്ടണം (കുറഞ്ഞത് 25,000 രൂപ). 3. മൂന്നു വയസ്സുള്ള ഒരു മകളുണ്ട്. മോളുടെ പേരിൽ നിക്ഷേപം തുടങ്ങണം. 4. 20 വർഷം കഴിയുമ്പോൾ ലൈഫ് സെറ്റിൽ ചെയ്യണം എന്നാണ് ആഗ്രഹം. റിട്ടയർമെന്റ് ലൈഫിനായി എങ്ങനെ സേവ് ചെയ്യണം? മേൽപറഞ്ഞ ഓരോ ലക്ഷ്യങ്ങൾക്കുവേണ്ടിയും ഞാൻ എന്താണ് ചെയ്യേണ്ടത്?