വിയ്റ്റനാമിനെ സ്നേഹിച്ച് ഇന്ത്യ; ബന്ധം ദൃഢമാക്കിയത് മോദി; കാണാനുണ്ട് ഒരുപാട് ‘കേരളീയ കാഴ്ചകൾ’
Mail This Article
‘ബൊട് സാൻ വോയ് തുദോങ് ഒട്’ – ഇത് വിയറ്റ്നാമിലെ ദ ലാത് എന്ന പട്ടണത്തിൽ ലഭിക്കുന്ന വിഭവം. പുഴുങ്ങിയ കപ്പയും (മരച്ചീനി) മുളക് ചട്നിയും എന്നു മാത്രമാണ് ഇതിന്റെ അർഥം. കപ്പ പുഴുക്കും മുളകു ചമ്മന്തിയും ഉൾപ്പെടെ കേരളത്തെ അടുപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട് വിയറ്റ്നാമിൽ. എന്തിനേറെ പറയുന്നു കമ്യൂണിസവും കമ്യൂണിസ്റ്റ് പച്ചയും വരെയുണ്ട് ആ നാട്ടിൽ. മധ്യ വിയറ്റ്‌നാമിലെ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ദ ലാത് പട്ടണം കേരളത്തിൽ നിന്നുള്ള സഞ്ചാരികൾക്ക് എന്നും അപ്രതീക്ഷിതമായ ഒരു കാഴ്ചയാണ്. മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും തണുത്ത കാലാവസ്ഥയ്ക്കും പേരുകേട്ട, കേരളത്തിലെ ഹൈറേഞ്ച് പ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ദ ലാത്. ഈ നഗരം സാംസ്കാരിക ബന്ധങ്ങളുടെ കലവറ കൂടിയാണ്. മൂടൽമഞ്ഞിൽ കുളിച്ച പ്രഭാതങ്ങളിൽ ഇവിടത്തെ പ്രാദേശിക വിഭവങ്ങൾ രുചിക്കാൻ ഇന്ത്യയിൽ നിന്നെത്തിയ സഞ്ചാരികൾ പൈൻ മരങ്ങൾ നിറഞ്ഞ കുന്നുകളിലേക്ക് ഒഴുകുകയാണ്. എന്തൊക്കെയാണ് ഇന്ത്യയിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് വിയറ്റ്നാം