2014ലെ ശുചിത്വ സർവേയിൽ 149–ാം സ്ഥാനത്തായിരുന്നു ഇൻഡോർ. അവിടെ നിന്നാണ് ഇൻഡോർ യഥാർഥത്തിൽ തുടങ്ങുന്നത്. 2016ൽ റാങ്ക് 25ലെത്തി; തൊട്ടടുത്ത വർഷം ഒന്നാം സ്ഥാനത്തും. പിന്നീട് ശുചിത്വത്തിന്റെ കാര്യത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം ഇൻഡോർ വിട്ടു കൊടുത്തിട്ടില്ല. ഇത്തവണ സൂറത്തും ഇൻഡോഡുമാണ് ഒന്നാം സ്ഥാനം പങ്കിട്ടത്? എങ്ങനെയാണ് ഈ നഗരങ്ങൾ ഈ നേട്ടം സ്വന്തമാക്കിയത്? ഇൻഡോറിന്റെ കഥ വായിക്കാം ഒന്നാം ഭാഗത്തിൽ...
മാലിന്യങ്ങൾ തരംതിരിച്ച് ആറ് മാലിന്യ പാത്രങ്ങളിൽ നിക്ഷേപിക്കുന്നതിനെ കുറിച്ച് ഇൻഡോറിലെ വീട്ടമ്മമാരോട് വിശദീകരിക്കുന്നു (Photo Credit: SwachhIndore/X)
Mail This Article
×
കേന്ദ്ര നഗരകാര്യ മന്ത്രാലയം നടത്തുന്ന 2023ലെ ശുചിത്വ സർവേയിൽ ഇൻഡോറും സൂറത്തുമാണ് ഒന്നാം റാങ്ക് പങ്കിട്ടത്. ഇൻഡോർ ഒന്നാം റാങ്ക് നേടുന്നത് തുടർച്ചയായ ഏഴാം വർഷം. സൂറത്ത് ഒന്നാം റാങ്കിലെത്തുന്നത് ആദ്യം. ആ നേട്ടത്തിന്റെ സന്തോഷം പങ്കുവച്ചു സൂറത്ത് കോർപറേഷനിലെ ആരോഗ്യകാര്യങ്ങളുടെ ചുമതലയുള്ള ഡപ്യൂട്ടി മുനിസിപ്പൽ കമ്മിഷണർ ഡോ. ആശിഷ് കെ. നായിക്കിനു വാട്സാപിൽ അഭിനന്ദന സന്ദേശമയച്ചു. ഉടൻ തന്നെ അദ്ദേഹത്തിന്റെ മറുപടി സന്ദേശം കിട്ടി. കാര്യങ്ങളോട് ഉടനടിയാണു പ്രതികരണം. ഈ രീതി തന്നെയാണു സൂറത്ത് ഒന്നാം റാങ്കിലേക്ക് എത്തിയതിന്റെ ഒരു കാരണവും.
English Summary:
Well-planned waste segregation and disposal, making Indore the cleanest city in India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.