പറന്നുയരാൻ വഴിയൊരുങ്ങി ‘ഫ്ലൈ 91 എയർലൈൻസ്'
Mail This Article
×
ന്യൂഡൽഹി∙ തൃശൂർ സ്വദേശി മനോജ് ചാക്കോ നേതൃത്വം നൽക്കുന്ന ‘ഫ്ലൈ 91 എയർലൈൻസ്’ വിമാന കമ്പനിക്ക് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതോടെ, കമ്പനിക്ക് വിമാന സർവീസ് ആരംഭിക്കാൻ വഴിയൊരുങ്ങി. സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ടിക്കറ്റ് വിൽപന വൈകാതെയാരംഭിക്കും.
ലക്ഷദ്വീപിലെ അഗത്തി, മഹാരാഷ്ട്രയിലെ സിന്ധുദുർഗ്, ജൽഗാവ്, നാന്ദെഡ്, പുണെ, ഗോവ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കു ഫ്ലൈ 91 സർവീസ് നടത്തും. ഇന്ത്യയുടെ ടെലിഫോൺ കോഡ് ആയ 91 സൂചിപ്പിച്ചാണു കമ്പനിക്കു പേരിട്ടിരിക്കുന്നത്. കിങ്‌ഫിഷർ എയർലൈൻസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന മനോജിന് വ്യോമയാന മേഖലയിൽ വർഷങ്ങളുടെ അനുഭവപരിചയമുണ്ട്.
English Summary:
Fly 91 Airlines is ready to take off
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.