ADVERTISEMENT

ലണ്ടൻ ∙ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും വരാനിരിക്കുന്ന ഇന്ത്യൻ പര്യടനത്തിൽ ഇംഗ്ലണ്ട് ടീമിനൊപ്പം ഉണ്ടാകില്ലെന്നും ഓൾ റൗണ്ടർ മോയിൻ അലി പറഞ്ഞു. മുപ്പത്തിയാറുകാരനായ മോയിൻ അലി 2 വർഷം മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ചിരുന്നു.

എന്നാൽ ആഷസ് പരമ്പരയ്ക്ക് തൊട്ടുമുൻപ് സ്പിന്നർ ജാക്ക് ലീച്ചിനു പരുക്കേറ്റതോടെ,  ബെൻ സ്റ്റോക്സിന്റെ ആവശ്യപ്രകാരം മോയിൻ അലി ടീമിനൊപ്പം ചേരുകയായിരുന്നു. ആഷസ് പരമ്പര അവസാനിച്ചതോടെ സ്റ്റുവർട്ട് ബ്രോഡിനൊപ്പം താനും വിരമിക്കുകയാണെന്ന് മോയിൻ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കില്ലെന്ന് വ്യക്തമാക്കിയത്.

English Summary: Moeen Ali ready to retire in test cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com