യുവേഫ നേഷൻസ് ലീഗിൽ ജർമനിയുടെ ഗോളടിമേളം, ബോസ്നിയയ്ക്കെതിരെ ഏഴു ഗോൾ വിജയം

Mail This Article
ഫ്രേബർഗ് (ജർമനി)∙ യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ജർമനിയുടെ ഗോളടി മേളം. ബോസ്നിയ ഹെർസഗോവിനയെ മറുപടിയില്ലാത്ത ഏഴു ഗോളുകൾക്കാണ് ജർമനി തകർത്തത്. ടിം ക്ലെൻഡിൻസ്റ്റ് (23, 79), ഫ്ലോറിയൻ വിട്സ് (50, 57) എന്നിവർ ജർമനിക്കായി ഇരട്ട ഗോളുകൾ നേടി. ജമാൽ മുസിയാല (2), കായ് ഹാവെർട്സ് (37), ലെറോയ് സാനെ (66) എന്നിവരും ജർമനിക്കു വേണ്ടി വല കുലുക്കി.
മറ്റൊരു മത്സരത്തില്‍ നെതർലൻഡ്സ് ഹംഗറിയെ നാലു ഗോളുകൾക്കു തോൽപിച്ചു. വൗറ്റ് വെഗോസ്റ്റ് (21, പെനാൽറ്റി), കോഡി ഗാക്പോ (45+12, പെനാൽറ്റി), ഡെൻസൽ ഡംഫ്രീസ് (64), തെയൂൻ കൂപ്മെയ്നേർസ് (85) എന്നിവരാണ് ഓറഞ്ച് പടയുടെ ഗോൾ സ്കോറർമാർ. തുർക്കി– വെയ്ൽസ് പോരാട്ടം ഗോള്‍ രഹിത സമനിലയിൽ കലാശിച്ചു.