സാന്റോസ് ജഴ്സിയിൽ നെയ്മാർ ഗോൾ; ആഗ സാന്ത ക്ലബ്ബിനെതിരെ സാന്റോസിന് 3–1ന്റെ വിജയം

Mail This Article
×
സാവോ പോളോ ∙ സാന്റോസ് ക്ലബ്ബിലേക്കുള്ള രണ്ടാം വരവിൽ ഗോളടിച്ച് നെയ്മാർ. ബ്രസീലിലെ പോളിസ്റ്റ ഫുട്ബോളിൽ ആഗ സാന്ത ക്ലബ്ബിനെതിരെ പെനൽറ്റിയിലൂടെയാണ് നെയ്മാർ ലക്ഷ്യം കണ്ടത്. മത്സരം സാന്റോസ് 3–1നു ജയിച്ചു.
ബാല്യകാല ക്ലബ്ബായ സാന്റോസിൽ തിരിച്ചെത്തിയ ശേഷം നെയ്മാറിന്റെ നാലാം മത്സരമായിരുന്നു ഇത്. 16 മാസങ്ങൾക്കു ശേഷമാണ് ബ്രസീലിയൻ സൂപ്പർ താരം മത്സരഫുട്ബോളിൽ ഒരു ഗോൾ നേടുന്നത്.
2023 ഒക്ടോബറിൽ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനു വേണ്ടിയായിരുന്നു ഇതിനു മുൻപുള്ള ഗോൾ.
English Summary:
Neymar's Return to Santos: Neymar Scores First Goal Since Returning to Santos
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.