Activate your premium subscription today
Friday, Apr 18, 2025
ന്യൂഡൽഹി ∙ സീസണിലെ ആദ്യ മത്സരത്തിൽ വിജയത്തോടെ തുടങ്ങി ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ്ട്രൂമിലെ പോഷ് ഇൻവിറ്റേഷനൽ ട്രാക്ക് ഇവന്റിലാണ് നീരജ് 84.52 മീറ്റർ കുറിച്ച് ഒന്നാമതെത്തിയത്. ആറു പേരാണ് ലോക അത്ലറ്റിക്സിന്റെ കോണ്ടിനന്റൽ ടൂർ ചാലഞ്ചർ വിഭാഗത്തിലുള്ള ചാംപ്യൻഷിപ്പിൽ മത്സരിച്ചത്. ദക്ഷിണാഫ്രിക്കയുടെ ഇരുപത്തിയഞ്ചുകാരൻ ഡൗ സ്മിറ്റാണ് നീരജിനു പിന്നിൽ രണ്ടാമതെത്തിയത് (82.44 മീറ്റർ). മൂന്നു തവണ ഒളിംപിക് ചാംപ്യനായിട്ടുള്ള യാൻ സെലെസ്നിക്കു കീഴിൽ ദക്ഷിണാഫ്രിക്കയിലാണ് ഇപ്പോൾ നീരജിന്റെ പരിശീലനം.
ചോങ്ക്വിങ് (ചൈന)∙ നാട്ടുകാരിയായ ടാൻ സോങ്യിലെ തോൽപിച്ച് (6.5–2.5) നിലവിലെ ചാംപ്യൻ ചൈനയുടെ ജൂ വെൻജുൻ വനിതാ ലോക ചെസ് കിരീടം നിലനിർത്തി. വെൻജുന്റെ അഞ്ചാം കിരീടനേട്ടമാണിത്. ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരവുമായി വെൻജുൻ. 3.4 ലക്ഷം ഡോളർ വെൻജുന് സമ്മാനമായി ലഭിക്കും. തുടർച്ചയായ നാലുവിജങ്ങളോടെ ലീഡ് നേടിയിരുന്ന വെൻജുന് ഒൻപതാം ഗെയിമിൽ സമനിലകൊണ്ടു കിരീടവിജയം ഉറപ്പാക്കാമായിരുന്നു. 38 നീക്കങ്ങളിൽ കളി സമനിലയായി. വെൻജുന്റെ ആദ്യ ലോക കിരീടം 2018ൽ സോങ്യിയെ തോൽപിച്ചായിരുന്നു. പിന്നീട് അലക്സാന്ദ്ര ഗോരിയാച്കിനയെയും ലീ ടിങ്ജിയെയും തോൽപിച്ച് കിരീടം നിലനിർത്തി. വെറ മെൻചിക് (8 തവണ), നോന ഗാപ്രിൻഡാഷ്വിലി(5), മയാ ചിബുർദാനിദ്സെ(5) എന്നിവരാണ് മുൻപ് അഞ്ചോ അതിലധികമോ തവണ കിരീടം നേടിയവർ.
പാരിസ് ∙ ഫ്രീസ്റ്റൈൽ ഗ്രാൻസ്ലാം ചെസ് ടൂർണമെന്റിൽ മാഗ്നസ് കാൾസനു ജയം. ഫൈനലിൽ അമേരിക്കയുടെ ഹികാരു നകാമുറയെ തോൽപിച്ചു. കാൾസനു സമ്മാനത്തുകയായി രണ്ടുലക്ഷം യുഎസ് ഡോളർ ലഭിക്കും.
സാഖിർ (ബഹ്റൈൻ) ∙ ഫോർമുല വൺ ബഹ്റൈൻ ഗ്രാൻപ്രിയിൽ മക്ലാരൻ താരം ഓസ്കർ പിയാസ്ട്രി ജേതാവ്. പോൾ പൊസിഷനിൽ മത്സരം തുടങ്ങിയ പിയാസ്ട്രി ഫിനിഷ് ലൈനിലും മുൻതൂക്കം കൈവിട്ടില്ല. മെഴ്സിഡീസ് താരം ജോർജ് റസ്സൽ രണ്ടാമതെത്തി.
കൊച്ചി ∙ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ പരാധീനതകളുടെ ട്രാക്കിൽ ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്ലറ്റിക് ചാംപ്യൻഷിപ് 21 മുതൽ ആരംഭിക്കും. ദക്ഷിണ കൊറിയയിൽ മേയ് 27ന് ആരംഭിക്കുന്ന ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് ഫെഡറേഷൻ കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായതിനാൽ രാജ്യത്തെ പ്രധാന അത്ലീറ്റുകളെല്ലാം കൊച്ചിയിലെത്തും.
ന്യൂഡൽഹി∙ ഒളിംപിക് മെഡൽ ജേതാവും വനിതാ ബോക്സിങ്ങിലെ സൂപ്പർ താരവുമായ എം.സി.മേരി കോമും ഭർത്താവ് കരുങ് ഓൻഖോലറും (ഒൺലർ) വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, മേരി കോമിന് ബിസിനസ് പങ്കാളിയുമായുള്ള രഹസ്യബന്ധവും വിവാഹമോചനത്തിന് കാരണമെന്ന് സൂചന. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും
ചണ്ഡിഗഡ്∙ പാരിസ് ഒളിംപിക്സിലെ മികച്ച പ്രകടനത്തിന് ഹരിയാനയിലെ ബിജെപി സർക്കാർ പ്രഖ്യാപിച്ച പാരിതോഷികങ്ങളിൽ, നാലു കോടി രൂപയുടെ ക്യാഷ് പ്രൈസ് തിരഞ്ഞെടുത്ത് കോൺഗ്രസ് എംഎൽഎ കൂടിയായ മുൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗ്രൂപ്പ് എ വിഭാഗത്തിൽ സർക്കാർ ജോലി, വീടുവയ്ക്കാൻ നഗരമധ്യത്തിൽത്തന്നെ സ്ഥലം എന്നീ ‘ഓഫറു’കൾ
ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോമും ഭർത്താവ് കരുങ് ഒങ്ലറും വിവാഹ ബന്ധം അവസാനിപ്പിക്കുന്നു. 20 വർഷം നീണ്ട വിവാഹ ജീവിതത്തിനൊടുവിലാണ് മേരി കോമും ഭർത്താവും പിരിയാനൊരുങ്ങുന്നത്. കുറച്ചു കാലമായി ഇരുവരും വേറെ വേറെ വീടുകളിലാണു താമസിക്കുന്നത്. അതേസമയം 2022 ലെ
ഏഷ്യ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ ആദ്യറൗണ്ടിൽ പി.വി.സിന്ധു ജയിപ്പോൾ ലക്ഷ്യ സെന്നും എച്ച്.എസ്.പ്രണോയിയും പുറത്ത്. സിന്ധു ഇന്തൊനീഷ്യയുടെ നുർമി വാർദോയെ കീഴടക്കിയപ്പോൾ (21-15, 21-19) ലക്ഷ്യ സെൻ ചൈനയുടെ ലിഷിയാ ഹോയോടും (18-21, 10-21) എച്ച്.എസ്.പ്രണോയി ഷുഗാങ് ല്യൂവിനോടും (16-21, 21-12, 11-21) തോറ്റു പുറത്തായി.
സുസൂക്ക (ജപ്പാൻ) ∙ സുസൂക്ക സർക്യൂട്ടിൽ തുടർച്ചയായ 4–ാം വിജയവുമായി റെഡ്ബുളിന്റെ ഡച്ച് ഡ്രൈവർ മാക്സ് വേർസ്റ്റപ്പൻ. ഇന്നലെ നടന്ന ഫോർമുല വൺ ജാപ്പനീസ് ഗ്രാൻപ്രിയിൽ ഒന്നാമതു ഫിനിഷ് ചെയ്ത വേർസ്റ്റപ്പന്റെ ഈ സീസണിലെ ആദ്യ വിജയമാണിത്. സീസണിലെ ആദ്യ രണ്ടു റേസുകൾ ജയിച്ച മക്ലാരൻ ഡ്രൈവർമാരായ ലാൻഡോ നോറിസ്, ഓസ്കർ പിയാസ്ട്രി എന്നിവരെ പിന്നിലാക്കിയാണ്, പോൾ പൊസിഷനിൽ കാറോട്ടം തുടങ്ങിയ വേർസ്റ്റപ്പൻ ഫിനിഷിങ് ലൈൻ പിന്നിട്ടത്. ഫെറാറിയുടെ ചാൾസ് ലെക്ലയറിനാണു നാലാം സ്ഥാനം. ഡ്രൈവർമാരുടെ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള നോറിസിനു (62 പോയിന്റ്) തൊട്ടുപിന്നിലെത്താനും ഈ ജയത്തോടെ വേർസ്റ്റപ്പനു സാധിച്ചു (61).
ന്യൂഡൽഹി∙ ഇന്ത്യൻ വനിതാ ഹോക്കി ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വന്ദന കടാരിയ (32) രാജ്യാന്തര ഹോക്കിയിൽ നിന്നു വിരമിച്ചു. 15 വർഷം നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ 320 മത്സരങ്ങളിൽ നിന്ന് 158 ഗോളുകൾ നേടിയിട്ടുണ്ട്. ഹരിദ്വാർ സ്വദേശിയായ വന്ദന, ഇന്ത്യൻ ടീമിലെ സ്ഥിരം ഫോർവേഡ് താരങ്ങളിൽ ഒരാളായിരുന്നു.
ഇസ്ലാമാബാദ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട വിവാദം ഇരു ടീമുകളും എതിർ രാജ്യത്തേക്കുള്ള യാത്ര ഒഴിവാക്കുന്നതിലേക്ക് വരെയെത്തിയതിനു പിന്നാലെ, വ്യത്യസ്ത നിലപാടുമായി പാക്കിസ്ഥാൻ ഹോക്കി ടീം. ഇനിമുതൽ ക്രിക്കറ്റ്
തൃശൂർ ∙ മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിന് അഗ്സമോവ് സ്മാരക താഷ്കന്റ് ഓപ്പൺ രാജ്യാന്തര ചെസ് കിരീടം. അവസാന റൗണ്ടിൽ, ഉസ്ബക്കിസ്ഥാനിൽനിന്നുള്ള ഗ്രാൻഡ് മാസ്റ്റർ ഷംസിദിൻ വോഖിദോവിനെ സമനിലയിൽ കുരുക്കിയാണു നിഹാൽ കിരീടം സ്വന്തമാക്കിയത്.
വിവാഹ മോചന ചർച്ചകൾക്കിടെ ഭർത്താവിനെ കഴുത്തിനു കുത്തിപ്പിടിച്ച്, തല്ലി ഇന്ത്യൻ ബോക്സിങ് താരം സവീതി ബൂറ. സവീതിയും ഭർത്താവ ദീപക് നിവാസ് ഹൂഡയും തമ്മിലുള്ള വിവാഹ മോചനക്കേസ് നടക്കുന്നതിനിടെയാണ് മുൻ ലോക ചാംപ്യന് ഭർത്താവിനെ തല്ലിയത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഹിസാറിലുള്ള ഒരു പൊലീസ് സ്റ്റേഷനിൽവച്ചായിരുന്നു
ന്യൂഡൽഹി∙ ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ കേരളത്തിന്റെ ജോബി മാത്യുവിന് സ്വർണം. 65 കിലോഗ്രാം വിഭാഗം പുരുഷ പാരാ പവർ ലിഫ്ടിങ്ങിലാണ് 148 കിലോ ഭാരം ഉയർത്തി ജോബി സ്വർണം നേടിയത്. ഗുജറാത്തിന്റെ അർവിന്ദ് മക്വാന വെള്ളിയും, ഒഡീഷയുടെ ഗദാധർ സാഹു വെങ്കലവും നേടി. പാരാ ലിഫ്ടിങ്ങിൽ കേരളത്തിന്റെ ആദ്യ മെഡലാണിത്.
ഷാങ്ഹായ് ∙ ഫോർമുല വൺ ചൈനീസ് ഗ്രാൻപ്രിയിൽ മക്ലാരൻ ഡ്രൈവർ ഓസ്കർ പിയാസ്ട്രി ജേതാവ്. രണ്ടാം സ്ഥാനത്തു ലാൻഡോ നോറിസും പോഡിയം കയറിയതോടെ ഒന്നും രണ്ടും സ്ഥാനങ്ങൾ മക്ലാരൻ കയ്യടക്കി. സീസണിൽ ആദ്യത്തെ മെൽബൺ ഗ്രാൻപ്രിയിൽ നോറിസായിരുന്നു ജേതാവ്.നിലവിലെ ചാംപ്യൻ മാക്സ് വേർസ്റ്റപ്പനെ നാലാം സ്ഥാനത്തേക്കു പിന്തള്ളി മെഴ്സിഡീസിന്റെ ജോർജ് റസൽ പോഡിയത്തിലെ അവസാന സ്ഥാനം പിടിച്ചെടുത്തു. അഞ്ചും (ചാൾസ് ലെക്ലെയർ) ആറും (ലൂയിസ് ഹാമിൽട്ടൻ) സ്ഥാനങ്ങൾ ഫെറാറി നേടിയെങ്കിലും മത്സരാനന്തരം സാങ്കേതിക കാരണങ്ങളാൽ ഇരുവരെയും അയോഗ്യരാക്കി.
ഓസ്റ്റിൻ (യുഎസ്) ∙ ലോക ബോക്സിങ്ങിലെ എക്കാലത്തെയും ഇതിഹാസങ്ങളിലൊരാളായ യുഎസ് താരം ജോർജ് ഫോർമാൻ അന്തരിച്ചു. വിരമിച്ച ശേഷം ബിസിനസിലും വലിയ വിജയം നേടിയ ഫോർമാന് 76 വയസ്സായിരുന്നു. ഹൂസ്റ്റണിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ടെക്സസ് സംസ്ഥാനത്തെ മാർഷൽ നഗരത്തിൽ ജനിച്ച ജോർജ് എഡ്വേഡ് ഫോർമാൻ 1968 മെക്സിക്കോ സിറ്റി ഒളിംപിക്സിൽ സ്വർണം നേടിയാണ് ലോക ബോക്സിങ്ങിൽ വരവറിയിച്ചത്.
ഷാങ്ഹായ് ∙ ബ്രിട്ടിഷ് ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടന് ഫെറാറി കാറിൽ ആദ്യജയം. ശനിയാഴ്ച നടന്ന ചൈനീസ് ഗ്രാൻപ്രി സ്പ്രിന്റ് റേസിലാണ് ഹാമിൽട്ടൻ ഒന്നാമതെത്തിയത്. സീസണിലെ പ്രധാന റേസുകൾക്കു മുന്നോടിയായി നടക്കുന്ന ഷോർട്ട് റേസ് ആണ് സ്പ്രിന്റ്.
ന്യൂഡൽഹി ∙ ഖേലോ ഇന്ത്യ പാരാ ഗെയിംസിനു ഡൽഹിയിൽ തുടക്കമായി. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു. ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും നിശ്ചയദാർഡ്യത്തോടെ മുന്നേറുന്ന പാരാ അത്ലീറ്റുകൾ രാജ്യത്തിന് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1300ലേറെ പാരാ അത്ലീറ്റുകളാണ് 27 വരെ നടക്കുന്ന ഗെയിംസിൽ ഭാഗമാകുക.
കോസ്റ്റ നവാറിനോ (ഗ്രീസ്) ∙ 131 വർഷം പിന്നിടുന്ന രാജ്യാന്തര ഒളിംപിക് സമിതിയുടെ (ഐഒസി) തലപ്പത്തേക്ക് ഇതാദ്യമായി ഒരു വനിത. സിംബാബ്വെയ്ക്കാരി കിർസ്റ്റി കോവൻട്രിയാണ് ഗ്രീസിൽ നടക്കുന്ന ഐഒസി സെഷനിൽ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഐഒസി പ്രസിഡന്റാകുന്ന ആഫ്രിക്കയിൽ നിന്നുള്ള ആദ്യ വ്യക്തി കൂടിയാണ് നാൽപ്പത്തിയൊന്നുകാരിയായ കിർസ്റ്റി. 2033 വരെ പ്രസിഡന്റ് സ്ഥാനത്തു തുടരാം. പിന്നീടു 4 വർഷത്തേക്കു കൂടി കാലാവധി നീട്ടാനും വ്യവസ്ഥയുണ്ട്.
ടോക്കിയോ ∙ ആറു തവണ ഒളിംപിക് ചാംപ്യനായിട്ടുളള ജാപ്പനീസ് ജിംനാസ്റ്റിക്സ് ഇതിഹാസം അകിനോരി നകയാമ (82) അന്തരിച്ചു. മാർച്ച് 9ന് അന്തരിച്ച നകയാമയുടെ വിയോഗവാർത്ത ഇന്നലെയാണ് ജപ്പാൻ ജിംനാസ്റ്റിക്സ് അസോസിയേഷൻ പുറത്തുവിട്ടത്. അർബുദരോഗത്തിനു ചികിത്സയിലായിരുന്നു. 1968 മെക്സിക്കോ സിറ്റി ഒളിംപിക്സിൽ ഓൾറൗണ്ട് ടീം ഇനത്തിൽ സ്വർണം നേടിയ നകയാമ റിങ്സ്, പാരലൽ ബാർസ്, ഹൊറിസോന്റൽ ബാർസ് എന്നിവയിൽ വ്യക്തിഗത സ്വർണവും നേടി. ഫ്ലോർ എക്സർസൈസിൽ വെള്ളിയും ഓൾറൗണ്ട് വിഭാഗത്തിൽ വെങ്കലവും പേരിലുണ്ട്.
ആതൻസ് ∙ ലോകത്തെ ഏറ്റവും വലിയ കായിക സംഘടനയായ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) അധ്യക്ഷ സ്ഥാനത്തേക്ക് ആവേശപ്പോരാട്ടം. കഴിഞ്ഞ 12 വർഷക്കാലം ഐഒസി അധ്യക്ഷനായിരുന്ന തോമസ് ബാക്കിന്റെ പിൻഗാമിയാകാൻ മത്സരരംഗത്തുള്ളത് 7 പേർ. ഗ്രീസിൽ ഇന്നാരംഭിക്കുന്ന ഐഒസി സെഷന്റെ ഭാഗമായി വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. പുതിയ പ്രസിഡന്റ് ഒളിംപിക് ദിനമായ ജൂൺ 23ന് ചുമതലയേറ്റെടുക്കും.
മെൽബൺ∙ ഫോർമുല വൺ കാറോട്ട സീസണിന് തകർപ്പൻ തുടക്കം. മക്ലാരന്റെ ലാൻഡോ നോറിസ് പോളിൽ നിന്നു മത്സരം തുടങ്ങി ഒന്നാമനായി പോഡിയം കയറി. 2025 സീസൺ മക്ലാരൻ താരത്തിന്റേതാകുമെന്നു പ്രഖ്യാപിക്കുന്ന പ്രകടനമായിരുന്നു നോറിസിന്റേത്. നിലവിലെ ചാംപ്യൻ മാക്സ് വേർസ്റ്റപ്പൻ രണ്ടാമനായി. ഗ്രിഡിൽ രണ്ടാമതായി മത്സരം തുടങ്ങിയ രണ്ടാമത്തെ മക്ലാരൻ നാൽപത്തിനാലാം ലാപ്പിൽ സർക്യൂട്ടിൽ നിന്നു തെന്നിത്തെറിച്ചതോടെ വൺ - ടു വിജയപ്രതീക്ഷ കൈവിട്ടു.
2025 ഫോർമുല വൺ കാറോട്ട മത്സര സീസണിന് ഇന്ന് ഓസ്ട്രേലിയയിലെ മെൽബണിൽ തുടക്കം. രാവിലെ 9.30ന് ആൽബർട്ട് പാർക്കിലാണു മത്സരം. റെഡ്ബുളിന്റെയും മാക്സ് വേർസ്റ്റപ്പന്റെയും തുടർ വിജയങ്ങൾക്ക് ഇത്തവണ മക്ലാരൻ കടിഞ്ഞാണിടും എന്ന പ്രവചനങ്ങൾ ശരിവയ്ക്കുന്നതാണ് ഇന്നത്തെ മത്സരത്തിന്റെ ലൈനപ്പ്. മക്ലാരൻ താരം ലാൻഡോ നോറിസാണ് പോൾ പൊസിഷനിൽ മത്സരം തുടങ്ങുക. ഗ്രിഡിൽ രണ്ടാം സ്ഥാനത്തും മക്ലാരനാണ്. ഓസ്കർ പിയാസ്ട്രി. മൂന്നാമത് മാക്സ് വേർസ്റ്റപ്പനും നാലാമതു ജോർജ് റസലും. പോൾ പൊസിഷനിൽ നിന്നു പോഡിയത്തിൽ ഒന്നാമതെത്തിയാൽ നോറിസിനും മക്ലാരനും കിരീടപ്പോരാട്ടത്തിൽ അതു മികച്ച തുടക്കമാകും.
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റനിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ ക്വാർട്ടറിൽ. പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ ലോക രണ്ടാം നമ്പർ താരം ഇന്തൊനീഷ്യയുടെ ജൊനാതൻ ക്രിസ്റ്റിയെയാണ് ലക്ഷ്യ വീഴ്ത്തിയത് (21–13,21–10).
Results 1-25 of 4504
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.