ചുവന്ന അനാർക്കലിയിൽ തിളങ്ങി അദിതി റാവു; ചിത്രങ്ങൾ

Mail This Article
സൂഫിയും സുജാതയും എന്ന ഹിറ്റ് സിനിമയിലൂടെ പ്രേക്ഷകരുടെ മനം മയക്കിയ താരമാണ് അദിതി റാവു ഹൈദരി. പുത്തൻ ഫാഷൻ കൊണ്ടും വസ്ത്രധാരണ രീതികൊണ്ടും ശ്രദ്ധേയമായ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാവുകയാണ്.

ചുവന്ന ഫ്ലോറൽ പ്രിന്‍റഡ് അനാർക്കലിയാണ് അദിതി ധരിച്ചത്. വലിയ പ്രിന്റുകളും ഗോൾഡൻ നിറത്തിലുള്ള ബോർഡറുമാണ് വസ്ത്രത്തിന്റെ ഹൈലൈറ്റ്. പ്ലെയിൻ ദുപ്പട്ടയ്ക്കും ഗോൾഡൻ ബോർഡർ നൽകി.
ഹെവി ആഭരണങ്ങളാണ് അദിതി തിരഞ്ഞെടുത്തത്. ഗോൾഡൻ ആഭരണങ്ങൾ ലുക്കിന് പൂർണത നൽകി. പുരികവും ചുണ്ടും ഹൈലൈറ്റ് ചെയ്തുള്ള മേക്കപ്പും അദിതിയെ സുന്ദരിയാക്കി.
Content Summary: Aditi Rao Hydari looks stunning in red anarkali