വേനൽക്കാലത്ത് ചർമത്തിനും വേണം തണ്ണിമത്തൻ; കുരുക്കൾ മാറ്റി ചർമം തിളങ്ങാൻ 4 പൊടികൈകൾ
Mail This Article
വേനൽച്ചൂടിൽ വലയുകയാണ് നാട്. ചിലർക്ക് ആരോഗ്യത്തിന്റെ കാര്യത്തിലാണ് ആശങ്ക. മറ്റു ചിലർക്കാകട്ടെ ചർമ സൗന്ദര്യത്തിന്റെ കാര്യത്തിലും. സാധ്യമായ എല്ലാ വഴികളിലൂടെയും ചൂടിനെ പ്രതിരോധിക്കാനാണ് ശ്രമം. അതിൽ തണ്ണിമത്തന്റെ സ്ഥാനം വളരെ വലുതാണ്. ജലാംശത്താൽ സമ്പന്നമായ തണ്ണിമത്തന് ഇപ്പോൾ പ്രിയം കൂടുതലാണ്. എന്നാൽ ശരീരത്തിനു മാത്രമല്ല ചർമത്തിനും തണ്ണിമത്തൻ ഫലപ്രദമായി ഉപയോഗിക്കാം. ചർമസംരക്ഷണത്തിനായി തണ്ണിമത്തൻ ഉപയോഗിക്കുന്ന ചില രീതികൾ ഇതാ.
∙ തണ്ണിമത്തനും യോഗർട്ടും തേനും
തണ്ണിമത്തനിൽ യോഗർട്ടും തേനും ചേർത്ത് മിശ്രിതം തയാറാക്കുക. ഇത് മുഖത്ത് പുരട്ടി 10-15 മിനിറ്റിന് ശേഷം കഴുകികളയുക. മുഖത്തിലെ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും.
∙ തണ്ണിമത്തനും തക്കാളിയും
തണ്ണിമത്തനും തക്കാളിയുടെ പൾപ്പും യോജിപ്പിച്ച മിശ്രിതം എണ്ണമയമുള്ള ചർമത്തിന് അനുയോജ്യമാണ്. നാച്യുറൽ എക്സഫ്ലോയിറ്ററായി പ്രവർത്തിച്ച് ഇത് ചർമത്തിന് മിനുസം പ്രാധാന്യം ചെയ്യും.
Read More: കക്ഷത്തിലെ കറുപ്പാണോ പ്രശ്നം? 3 എളുപ്പവഴികൾ വീട്ടിൽ തന്നെയുണ്ട്
∙ തണ്ണിമത്തനും നേന്ത്രപ്പഴവും
തണ്ണിമത്തൻ ജ്യൂസും നേന്ത്രപ്പഴവും ചേർത്ത് മുഖത്ത് പുരട്ടി 20 മിനിറ്റിനുശേഷം കഴുകിക്കളയാം. ചൂടുകാലത്ത് ഉണ്ടാകുന്ന കുരുക്കളെ പ്രതിരോധിക്കാൻ ഇവ സഹായിക്കുന്നു. ചർമത്തിന് ജലാംശം നൽകാനും ഇത് ഉത്തമമാണ്.
∙ തണ്ണിമത്തന്റെ വെള്ള ഭാഗം മുഖത്ത് ഉരയ്ക്കുന്നത് ചർമത്തിന് നല്ലതാണ്. ചൂടുകുരു പോലുള്ള ചർമപ്രശ്നങ്ങൾക്ക് ഇത് സഹായമാണ്. ചുവപ്പ് ഭാഗം ചെറിയ കഷ്ണമായി മുറിച്ചെടുത്ത് മുഖത്ത് ഉരയ്ക്കുന്നത് ജലാംശം ലഭിക്കാനും സഹായിക്കും.
അതേസമയം തണ്ണിമത്തനൊപ്പം ചെറുനാരങ്ങ, മറ്റ് സ്ക്രബിങ് ഏജന്റുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. ഇത് ചർമത്തിൽ അലർജിക്ക് കാരണമായേക്കാം. എന്തു ചെയ്യും മുമ്പും പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കണമെന്നും വിദഗ്ധർ പറയുന്നു.
Content Summary: Watermelon for skin care in summer