വനിതാ സംരംഭകർക്ക് രണ്ടുകോടി വരെ വായ്പ; അഞ്ചുലക്ഷം പേർക്കു സഹായകമാകുമെന്ന് മന്ത്രി

Mail This Article
കേന്ദ്രബജറ്റിൽ സ്ത്രീകൾക്കു കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പട്ടികജാതി–പട്ടികവര്‍ഗ വിഭാഗത്തിലെ പുതിയ വനിതാസംരംഭകർക്കായി അഞ്ചുവർഷത്തിനുള്ളിൽ രണ്ടുകോടി രൂപവരെ വായ്പ നൽകും. അഞ്ച് ലക്ഷം സ്ത്രീകൾക്ക് പുതിയ പദ്ധതി പ്രയോജനപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു.
ചെറുകിട വ്യവസായ രംഗത്തേക്ക് പട്ടികജാതി–പട്ടികവർഗ വിഭാഗത്തില്‍പ്പെടുന്ന കൂടുതൽ സ്ത്രീകളുടെ കടന്നുവരവിന് പദ്ധതിയിലൂടെ സാധിക്കും. വനിതകളുടെ സാമ്പത്തിക ഉന്നമനത്തിനു തടസം നിൽക്കുന്ന ഘടകങ്ങളെ മറികടക്കാൻ പുതിയ പദ്ധതി സഹായിക്കും. വ്യവസായ രംഗത്ത് ലിംഗസമത്വം ഉറപ്പുവരുത്താൻ പുതിയ പദ്ധതിയിലൂടെ സാധിക്കെമന്നാണ് വിലയിരുത്തൽ. കൂടുതൽ സ്ത്രീകൾക്ക് സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുന്നതാണ് ബജറ്റിലെ പുതിയ പ്രഖ്യാപനം.
വിനോദസഞ്ചാര മേഖലയിൽ കൂടുതൽ തൊഴിൽ അവസരം ഒരുങ്ങുമെന്നും ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കും. നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്നും ധനമന്ത്രി പറഞ്ഞു. എംഎസ്എംഇകൾക്ക് അഞ്ചു ലക്ഷം രൂപ വരെ ലഭിക്കുന്ന പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. പുതിയ കാര്‍ഡ് എത്തുന്നതോടെ എംഎസ്എംഇ സംരംഭകര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെയുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാതെ തന്നെ തല്‍ക്ഷണം പണം ലഭിക്കും