എവിടെയും വിവാഹവസ്ത്രം ധരിച്ചെത്തുന്ന സ്ത്രീ, കാരണം ഇന്ത്യ!
Mail This Article
വിവാഹവസ്ത്രങ്ങൾ വീണ്ടും ഉപയോഗിക്കുന്ന ട്രെന്റ് ഇന്ത്യയിൽ അടുത്തകാലത്താണ് ആരംഭിച്ചത്. മറ്റാരുടെയെങ്കിലും വിവാഹത്തിനോ, പാർട്ടികൾക്കോ വേണ്ടിയാണ് ഇങ്ങനെ ഉപയോഗിക്കുന്നത്. എങ്കിലും ഒരു തവണ ഉപയോഗിച്ചശേഷം വിവാഹവസ്ത്രത്തിന് അലമാരകളിൽ വിശ്രമം അനുവദിക്കുന്നവരാണ് കൂടുതലും. എന്നാൽ നിത്യജീവിതത്തിലെ ആവശ്യങ്ങൾക്കായി പുറത്തു പോകുമ്പോഴെല്ലാം വിവാഹവസ്ത്രം ധരിച്ച് വാർത്തകളിൽ ഇടംപിടിക്കുകയാണ് ഓസ്ട്രേലിയയിലെ അഡൈലയ്ഡ് സ്വദേശിയായ ടമ്മി ഹാൾ. ജിം,
2018 ഒക്ടോബറിലായിരുന്നു 43കാരിയായ ടമ്മിയുടെ വിവാഹം. 985 പൗണ്ട് (ഏകദേശം 86,000) വിലയുള്ള വെഡ്ഡിങ് ഗൗൺ ആണ് ടമ്മി വാങ്ങിയത്. എന്നാൽ ഇത്രയും തുകയുടെ വസ്ത്രം കുറച്ചു മണിക്കൂറുകൾ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്നത് ടമ്മിക്ക് ചിന്തിക്കാനേ ആകുമായിരുന്നില്ല. അതിനാൽ പോകുന്നിടത്തെല്ലാം വിവാഹവസ്ത്രം ധരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഷോപ്പിങ്, സിനിമ, യാത്രകൾ അങ്ങനെ എവിടെ പോയാലും ടമ്മിയെ വിവാഹവസ്ത്രത്തിൽ കാണാം.
2016ല്‍ ഇന്ത്യയിലേക്ക് നടത്തിയ യാത്രയാണ് താൻ ഇങ്ങനെ ചിന്തിക്കാൻ കാരണമായതെന്ന് ടമ്മി വെളിപ്പെടുത്തി. ‘‘ ഇന്ത്യയിലേക്കുള്ള യാത്ര എനിക്ക് യാഥാർഥ്യം തിരിച്ചറിയാനുള്ള അവസരമായിരുന്നു. ഒരു സമൂഹമെന്ന നിലയിൽ നമ്മൾ എത്രമാത്രം ഉപയോഗിക്കുന്നു എന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ ഇന്ത്യയിൽ നിന്നു തിരച്ചെത്തിയപ്പോൾ അടുത്ത വർഷം പുതിയതായി ചെരിപ്പോ, തുണികളോ വാങ്ങില്ലെന്നു ഞാൻ തീരുമാനം എടുത്തു.’’
വിവാഹവസ്ത്രം ഉപയോഗശൂന്യമാകുന്നതു വരെ ധരിക്കാനാണ് ടമ്മിയുടെ തീരുമാനം. ‘‘ആളുകൾ എന്തു ചിന്തിക്കുമെന്നതായിരുന്നു അലട്ടിയ ചിന്ത. എന്നാൽ എന്റെ മനസ്സിനൊപ്പം നിൽക്കാൻ തീരുമാനിച്ചു’’– ടമ്മി പറഞ്ഞു.