ADVERTISEMENT

വിവാഹം ആഘോഷമാക്കി നടി റബേക്ക സന്തോഷും സംവിധായകൻ ശ്രീജിത്ത് വിജയനും. നവംബർ ഒന്നിന് എറണാകുളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു ഇവരുടെ വിവാഹം. 

rebecca-sreejith-wedding-photo-3
Image Credits : varvadhuweddingphotography / Instagram

വൈലറ്റ് ബോർഡറുള്ള ഓഫ് വൈറ്റ് പട്ടു സാരിയിലാണ് റബേക്ക നവവധുവായി ഒരുങ്ങിയത്. കസവുമുണ്ടും ജുബ്ബയുമായിരുന്നു ശ്രീജിത്തിന്റെ വേഷം. 

rebecca-sreejith-wedding-photo-2
Image Credits : varvadhuweddingphotography / Instagram

കൂട്ടുകാരികളോടൊപ്പം നൃത്തം ചെയ്താണു റബേക്ക വേദിയിലേക്ക് പ്രവേശിച്ചത്.  

rebecca-sreejith-wedding-photo-4
Image Credits : varvadhuweddingphotography / Instagram

സലിം കുമാർ, നമിത പ്രമോദ്, ഹരീഷ് കണാരൻ, ബിപിൻ ജോർജ്, ബീന ആന്റണി, ശ്രീറാം, പ്രതീക്ഷ, ഉമ നായർ, അനൂപ്, ഹരിത എന്നിങ്ങനെ വൻ താരനിര വിവാഹത്തിന് എത്തിയിരുന്നു.

ശ്രീജിത്തും റബേക്കും അഞ്ചു വർഷമായി  പ്രണയത്തിലാണ്. ഫ്രെബുവരി 14ന് ആയിരുന്നു വിവാഹനിശ്ചയം. 

കുട്ടനാടൻ മാർപാപ്പ, മാർഗംകളി എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീജിത്ത്. കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെയാണ് റബേക്ക അഭിനയരംഗത്തേക്ക് എത്തുന്നത്. കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com