ADVERTISEMENT

റൂം മുഴുവൻ നിറഞ്ഞു നിൽക്കുന്ന കിടിലൻ ബാസുള്ള ശബ്ദം!, ഏതൊരു സംഗീതപ്രേമിയുടെയും സ്വപ്നമായ ആ അനുഭവം പകരാൻ  ഏറ്റവും പുതിയ എസ്ആർഎസ് എക്സ്​വി 800 പോർടബിൾ സ്പീക്കര്‍ അവതരിപ്പിച്ചു സോണി. 25 മണിക്കൂർ എന്ന മികച്ച ബാറ്ററി ലൈഫുമായി എത്തുന്ന സ്പീക്കർ കേവലം 10 മിനിട്ടു ചാർജ് ചെയ്താൽ 3 മണിക്കൂര്‍ ഉപയോഗിക്കാമെന്നു കമ്പനി പറയുന്നു.

വീട്ടിലെ ടിവിയുടെ ഇൻ–ബിൽറ്റ് സ്പീക്കർ ശബ്ദം പോരെന്നു തോന്നിയാൽ ഈ സ്പീക്കറുപയോഗിച്ചു മികവ് കൂട്ടാനാകും. 5 ട്വീറ്ററുകൾ എല്ലാ ദിശകളിലും മികച്ച ശബ്ദം നൽകുന്നു.പോർടബിൾ സ്പീക്കർ ആയതിനാൽ മറ്റൊരിടത്തേക്കു പോകുമ്പോൾ നല്ല ഗ്രിപ്പുള്ള ഹാൻഡിലും ബിൽറ്റ്–ഇൻ വീലുകളും സഹായകമാകും. 18.5 കിലോഗ്രാമാണ് ഭാരം. 2.4 ജിഗാഹെർട്സ് ഫ്രീക്വൻസി റേഞ്ച്.

സോണി, മ്യൂസിക് സെന്റർ, ഫിയെസ്റ്റബിള്‍ ആപ്പുകൾ പ്രവർത്തിക്കും, ഒപ്പം കരോകെ, ഗിറ്റാർ സംവിധാനങ്ങളും മനോഹരമായി പ്രവർത്തിക്കും. വാട്ടർ റെസിസ്റ്റന്റ് ഐപിഎഎക്സ് 4 റേറ്റിങ് ആണുള്ളത് കൂടാതെ ബ്ലൂടൂത്ത് ഫാസ്റ്റ് പെയറിങ് സംവിധാനവും. കസ്റ്റമൈസ്ഡ് ലൈറ്റിങ് സംവിധാനം സ്പീക്കറിനോടനുബന്ധിച്ചു വരുന്നതിനാൽ ആംബിയൻസിനും പാട്ടിന്റെ മൂഡിനനുസരിച്ചുമൊക്കെ തീം സജ്ജീകരിക്കാനാകും. ജൂലൈ 14 മുതൽ സോണി സ്റ്റോറുകളിലും ഷോപിങ് സൈറ്റുകളിലും  ഏകദേശം 49,990 രൂപമുതൽ വാങ്ങാനാകും.

 

 

 

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com