ഐഫോൺ 12 വാങ്ങാൻ തിരക്കോടു തിരക്ക്, ആപ്പിൾ സ്റ്റോർ നിശ്ചലമായി, പ്രീ-ഓർഡർ തുടങ്ങി
Mail This Article
ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട് ഫോൺ ഐഫോൺ 12 സീരീസ് മോഡലുകൾക്കു വിപണിയിൽ മികച്ച പ്രതികരണം. ആദ്യ ബാച്ചിൽ പുറത്തിറക്കിയ ഐഫോൺ 12, ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നിവയുടെ ബുക്കിങ് തുടങ്ങി. മിക്ക രാജ്യങ്ങളിലും ബുക്കിങ് തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ സ്റ്റോക്ക് തീർന്നു.
ഇതോടെ ചില രാജ്യങ്ങളിൽ പ്രീ ബുക്കിങ് തത്കാലത്തേക്കു നിർത്തിവച്ചു. അതേസമയം, ഐഫോൺ 12 ബുക്കിങ് തുടങ്ങിയതോടെ ആപ്പിൾ സ്റ്റോർ പലപ്പോഴും നിശ്ചലമായി. സ്റ്റോർ പ്രവർത്തനരഹിതമായതിന് ആപ്പിൾ ഒരു കാരണവും പറഞ്ഞിട്ടെങ്കിലും ഉപഭോക്താക്കളുടെ തള്ളികയറ്റമാണെന്ന കാര്യം വ്യക്തമാണ്.
ഐഫോൺ 12, ഐഫോൺ 12 പ്രോ എന്നിവ പ്രീ ഓർഡർ ചെയ്യാനെത്തിയ യുഎസിലെയും മറ്റ് വിപണികളിലെയും ഉപഭോക്താക്കൾക്ക് ആപ്പിൾ ഓൺലൈൻ സ്റ്റോറിൽ ഒരു സന്ദേശവും നൽകിയിരുന്നു. സന്ദേശം ഇങ്ങനെ, ‘നിങ്ങൾ… നേരത്തെയാണ്. പ്രീ-ഓർഡർ രാവിലെ 5 മണിക്കാണ് (പിഡിടി), അധിക ഉറക്കം ആസ്വദിക്കൂ.’
ഓസ്‌ട്രേലിയ, ചൈന, ജർമനി, ജപ്പാൻ, യുകെ, യുഎസ്, തായ്‌വാൻ എന്നിവയുൾപ്പെടെയുള്ള പ്രധാന വിപണികളിൽ ഐഫോൺ 12 പ്രീ-ഓർഡറുകൾക്ക് സ്വീകരിച്ചിരുന്നു. ഐഫോൺ 12, ഐഫോൺ 12 പ്രോ എന്നിവയുടെ ഇന്ത്യയിലെ പ്രീ ഓർഡർ ചെയ്യുന്നത് ഒക്ടോബർ 23 മുതൽ തുടങ്ങും. ഒക്ടോബർ 30 നാണ് വിതരണം തുടങ്ങുക.
ഇന്ത്യയിലും ആപ്പിൾ സ്റ്റോർ പണിമുടക്കിയിരുന്നു. കഴിഞ്ഞ മാസം ആരംഭിച്ച ഇന്ത്യായിലെ ആപ്പ് സ്റ്റോർ വെബ്‌സൈറ്റിൽ ഇപ്പോൾ ഉപഭോക്താക്കളുടെ തിരക്കാണ്. ഒക്ടോബർ 17ന് ശനിയാഴ്ച ആപ്പിൾ ഓൺലൈൻ സ്റ്റോർ വഴി ആരംഭിക്കുന്ന ദീപാവലി ഓഫർ വിൽപ്പനയ്ക്ക് തൊട്ടുമുൻപാണ് ഇന്ത്യയിലും പ്രവർത്തനരഹിതമായത്. 47,999 രൂപയുടെ ഐഫോൺ 11 വാങ്ങുന്നവർക്കെല്ലാം എയർപോഡുകൾ സൗജന്യമായി നല്‍കുന്നുണ്ട്.
തായ്‌വാനിൽ 45 മിനിറ്റിനുള്ളിൽ തന്നെ ഐഫോൺ 12 പ്രീ ഓർഡറുകൾ അവസാനിച്ചു. ഐഫോൺ 12 ന് തായ്‌വാനിൽ പ്രത്യേകിച്ചും ശക്തമായ ഡിമാൻഡാണ് കാണുന്നത്. ടെലികോം ഓപ്പറേറ്റർമാരായ ചുങ്‌വ ടെലികോം (സിഎച്ച്ടി), ഫാർ ഈസ്റ്റോൺ ടെലികമ്മ്യൂണിക്കേഷൻ (എഫ്ഇടി), തായ്‌വാൻ മൊബൈൽ എന്നിവ ഒക്ടോബർ 14 ന് തന്നെ ഐഫോൺ 12 പ്രീ-ഓർഡറുകൾ തുടങ്ങിയിരുന്നതായി ഡിജിടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രീ-ഓർഡറുകളിൽ 65 ശതമാനവും ഐഫോൺ 12-നുള്ളതാണെന്ന് സിഎച്ച്ടി പറഞ്ഞു. ഐഫോൺ 12-ന്റെ ആദ്യ ദിവസത്തെ പ്രീ-ഓർഡറുകൾ കഴിഞ്ഞ വർഷത്തെ ഐഫോൺ 11-നേക്കാൾ മൂന്നിരട്ടി കൂടുതലാണെന്ന് എഫ്ഇടി റിപ്പോർട്ട് ചെയ്തു. കൂടാതെ, എഫ്ഇടിയുടെ 50 ശതമാനം പ്രീ ഓർഡറുകൾ ഐഫോൺ 12 പ്രോയ്ക്കായിരുന്നു.
English Summary: Apple Store Goes Down Ahead of iPhone 12, iPhone 12 Pro Pre-Orders