123456?, ഇപ്പോഴും ഇതാണോ പാസ്വേർഡ്? തട്ടുന്നത് ലക്ഷങ്ങൾ

Mail This Article
അടുത്തിടെ മൊബൈൽഫോണ്‍ മോഷ്ടിക്കുന്ന സംഘത്തെ പിടികൂടിയ പൊലീസുകാര്‍ ഞെട്ടി. പ്രായപൂർത്തിയാകാത്തവരെയുൾപ്പടെ മോഷണത്തിന് പരിശീലിപ്പിച്ച സംഘത്തിന്റെ കൈവശത്തുനിന്നും 271 ഫോണുകളാണ് പിടികൂടിയത്.ഫോണ്‍ മോഷ്ടിക്കുക മാത്രമല്ല, ഇവർ ചെയ്തിരുന്നു. ഫോണുകളിൽ ദുർബലമായ യുപിഐ പാസ്വേർഡ് ഉപയോഗിക്കുന്നവരുടെ ലക്ഷങ്ങളാണ് ഇവർ തട്ടിയെടുത്തിരിക്കുന്നത്.
ഏറ്റവുമധികം ഉപയോഗിക്കുന്ന പാസ്‌വേഡ് ഏത്?

ഓര്‍ത്തിരിക്കാന്‍ എളുപ്പമുണ്ട് എന്നു കരുതിയായിരിക്കും വളരെ ലളിതമായ പാസ്‌വേഡുകളാണ് പലരും ഇടുന്നത്. ഇത് ഊഹിച്ചെടുക്കാനും അത്രമേല്‍ എളുപ്പമായിരിക്കുമെന്ന കാര്യം പലര്‍ക്കും പ്രശ്‌നമല്ല. നോര്‍ഡ് വിപിഎന്‍ പ്രവര്‍ത്തിപ്പിക്കുന്ന നോര്‍ഡ്പാസ് കുറച്ചുകാലം മുൻപ് സാധാരണ ഉപയോഗിക്കുന്ന പാസ്വേർഡുകളുടെ ഒരു ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ലോകമെമ്പാടും സര്‍വ്വസാധാരണമായി ഉപയോഗിക്കപ്പെടുന്ന ആദ്യത്തെ 10 പാസ്‌വേഡുകള്‍ ഇവയാണ്:
123456
123456789
12345678
Password
Qwerty123
Qwerty1
111111
12345
Secret
123123
ഇത്തരം പാസ്‌വേഡുകള്‍ ഉപയോഗിക്കരുതെന്ന് നോര്‍ഡ്പാസ് ഉപദേശിക്കുന്നു.