ഷോർട് ലിസ്റ്റിൽ എത്ര പേർ; നേരത്തേ അറിയാമോ?

Mail This Article
ജൂനിയർ ഇൻസ്ട്രക്ടർ ഹോസ്പിറ്റൽ ഹൗസ് കീപ്പിങ്, ജൂനിയർ ഇൻസ്ട്രക്ടർ പെയ്ന്റർ തസ്തികകളിൽ എത്ര പേർ ഉൾപ്പെടുന്ന ഷോർട് ലിസ്റ്റായിരിക്കും പ്രസിദ്ധീകരിക്കുക? കട്ട് ഓഫ് മാർക്ക് എത്രയായിരിക്കും?
ഷോർട്/സാധ്യതാ ലിസ്റ്റിൽ എത്ര പേരെയാണ് ഉൾപ്പെടുത്തുകയെന്നും കട്ട് ഓഫ് മാർക്ക് എത്രയായിരിക്കുമെന്നും പിഎസ്‌സി മുൻകൂട്ടി പറയാറില്ല. ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേ ഈ വിവരം അറിയാൻ കഴിയൂ. ബന്ധപ്പെട്ട തസ്തികയുടെ നിലവിലുള്ള ഒഴിവുകൾ, ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ള ഒഴിവ്, മുൻ ലിസ്റ്റിലെ നിയമന ശുപാർശ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചായിരുന്നു മുൻകാലങ്ങളിൽ ഷോർട്/സാധ്യതാ ലിസ്റ്റിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ പല ലിസ്റ്റുകളിലും ഉദ്യോഗാർഥികളുടെ എണ്ണത്തിൽ കുറവു വരുത്തുന്നുണ്ട്.