Activate your premium subscription today
Saturday, Apr 12, 2025
തിരുവനന്തപുരം ∙ കെഎസ് ആർടിസി ബസിൽ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബ്രെത്തലൈസർ പരിശോധനയ്ക്ക് പുതിയ മാനദണ്ഡം. മരുന്നു കഴിക്കുന്നുണ്ടെന്നു ജീവനക്കാർ അറിയിച്ചാൽ 20 മിനിറ്റിനു ശേഷം വീണ്ടും പരിശോധന നടത്തണം. ഈ പരിശോധനയിൽ നെഗറ്റീവ് റീഡിങ് ലഭിച്ചാൽ ഡ്യൂട്ടിക്ക് പ്രവേശിപ്പിക്കാം.
അമിത വേഗത്തിൽ എത്തിയ കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനട യാത്രക്കാരൻ കൊല്ലപ്പെട്ടു. പാമ്പനാർ സ്വദേശി സ്റ്റാൻസിലാവോസ് (70) ആണ് മരിച്ചത്. അപകടത്തിൽ സാരമായി പരുക്കേറ്റ സ്റ്റാൻസിലാവോസിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദേശീയപാതയിൽ പാമ്പനാർ ജംക്ഷന് സമീപത്താണ് അപകടം നടന്നത്.
തിരുവനന്തപുരം ∙ 2020നു ശേഷം ആദ്യമായി കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ഒന്നാം തീയതി തന്നെ ശമ്പളം നൽകി. മാർച്ചിലെ ശമ്പളമാണ് പൂർണമായും ഒന്നാം തീയതി തന്നെ നൽകിയത്. എന്നാൽ, എംപാനൽ ജീവനക്കാർക്ക് മുഴുവൻ ശമ്പളം നൽകാനായില്ല. ഇവർക്ക് കുടിശികയുണ്ടായിരുന്ന ഫെബ്രുവരിയിലെ പകുതി ശമ്പളമാണ് ഇന്നലെ ലഭിച്ചത്.
മലപ്പുറം∙ മുന്നറിയിപ്പില്ലാതെ, സംസ്ഥാനത്തെ 26 റിസർവേഷൻ കേന്ദ്രങ്ങൾ ഒറ്റയടിക്ക് അടച്ചുപൂട്ടാൻ ഉത്തരവിട്ടു കെഎസ്ആർടിസി. പകരം, ഓൺലൈൻ റിസർവേഷൻ സൗകര്യം സംബന്ധിച്ച് അറിയിപ്പു നൽകുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നാണു നിർദേശം. ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്നു സമർപ്പിക്കാനും ഉത്തരവിൽ നിർദേശിക്കുന്നു. കെഎസ്ആർടിസിയുടെ വിവിധ പാസുകൾ ഉപയോഗിക്കുന്നവരെയും, സ്ഥിരമായി ഡിപ്പോകളിലെ കേന്ദ്രങ്ങൾ ഉപയോഗിക്കുന്ന മുതിർന്ന പൗരന്മാർ അടക്കമുള്ളവരെയും വലയ്ക്കുന്നതാണു പുതിയ ഉത്തരവ്.
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത (ഡിഎ) 3% വർധന വരുത്തി ഇന്നലെ ധനവകുപ്പ് ഇറക്കിയ ഉത്തരവിൽ നേരത്തേ അനുവദിച്ച ഡിഎ ഗഡുവിന്റെ 39 മാസത്തെ കുടിശികയെക്കുറിച്ച് ഒന്നും പറയുന്നില്ല. കഴിഞ്ഞ 2 ഗഡുക്കൾ അനുവദിച്ചപ്പോഴും കുടിശിക നൽകിയിരുന്നില്ല. സർക്കാർ ജീവനക്കാർ, അധ്യാപകർ, ഫുൾ ടൈം–പാർട് ടൈം കണ്ടിൻജന്റ് ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർ, സർവീസ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ, എക്സ്ഗ്രേഷ്യ പെൻഷൻകാർ തുടങ്ങിയവർക്കെല്ലാം വർധന ബാധകമാണ്.
തൊടുപുഴ ∙ മലക്കപ്പാറ, ആഡംബര കപ്പൽ യാത്രകൾ ഒരുക്കി കെഎസ്ആർടിസി തൊടുപുഴ ബജറ്റ് ടൂറിസം സെൽ. 16ന് ഒരുക്കുന്ന മലക്കപ്പാറ യാത്ര രാവിലെ 6ന് പുറപ്പെട്ട് രാത്രി 10ന് തിരിച്ചെത്തും. അതിരപ്പിള്ളി വെള്ളച്ചാട്ടവും വാഴച്ചാലും വനത്തിലൂടെ 50 കിലോമീറ്റർ സഞ്ചരിച്ച് തമിഴ്നാട് ഗ്രാമമായ മലക്കപ്പാറയും ഷോളയാർ അണക്കെട്ടും
മൂന്നാർ ∙ കന്റീനും പിങ്ക് കഫേയും പൂട്ടിയതിനാൽ കെഎസ്ആർടിസിക്ക് മൂന്ന് വർഷത്തിനിടെ 20.4 ലക്ഷം രൂപയുടെ നഷ്ടം. പഴയ മൂന്നാർ ഡിപ്പോയിൽ മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന കന്റീൻ മൂന്നു വർഷം മുൻപും, പിങ്ക് കഫേ ഒരു വർഷം മുൻപുമാണ് കെഎസ്ആർടിസി അടച്ചു പൂട്ടിച്ചത്. ഇതോടെ വാടകയിനത്തിൽ വകുപ്പിന് ലഭിച്ചിരുന്ന
തൃശൂർ ∙ യാത്രക്കാർ കുറഞ്ഞ ബസുകൾ തടഞ്ഞിട്ടുകൊണ്ടുള്ള കെഎസ്ആർടിസിയുടെ പരിഷ്കാരം സ്റ്റാൻഡിൽ യാത്രക്കാരെയും ജീവനക്കാരെയും വലച്ചു. ബസിൽ ആൾ കുറവാണെങ്കിൽ ആ ബസ് തടഞ്ഞിട്ട് അതേ സ്ഥലത്തേക്കുള്ള മറ്റൊരു ബസിൽ ഇവരെ കയറ്റിവിടണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ കഴിഞ്ഞ ദിവസത്തെ ഓൺലൈൻ യോഗത്തിൽ തീരുമാനിച്ചത്. ഇതനുസരിച്ച് ഇന്നലെ ഏതാനും ബസുകൾ സ്റ്റാൻഡിൽ തടഞ്ഞു. ഇതോടെയാണു സ്ഥലപരിമിതി കൊണ്ടു വീർപ്പുമുട്ടുന്ന സ്റ്റാൻഡിൽ യാത്രക്കാരും ജീവനക്കാരും വലഞ്ഞത്.
വൈക്കം ∙ അടിപൊളി യാത്ര ഒരുക്കി കെഎസ്ആർടിസി വൈക്കം ഡിപ്പോയുടെ ബജറ്റ് ടൂറിസം സെൽ. സൈലന്റ് വാലി മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു മാർച്ച് മാസത്തിൽ തന്നെ ഇരുപതോളം യാത്രകളാണു കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. കൊല്ലം അഷ്ടമുടിയിലെ ഹൗസ് ബോട്ട് യാത്ര,സൈലന്റ് വാലിയിലെ കാനന
തിരൂർ∙ അമലുവിന്റെ യാത്ര ഒരു കെഎസ്ആർടിസി ബസ് തേടിയായിരുന്നു. പണ്ട് സ്കൂളിലേക്കും കോളജിലേക്കും കൃത്യസമയത്തെത്തി കൊണ്ടുപോയിരുന്നതും കൊണ്ടുവന്നിരുന്നതുമെല്ലാം ഈ ബസാണ്. അമലുവിനു മാത്രമല്ല, കണയങ്കവയൽ ഗ്രാമത്തിലുള്ളവർക്കെല്ലാം ഈ ബസ് പ്രതീക്ഷയായിരുന്നു. ഏറെ തേടിപ്പിടിച്ചാണ്, 4 വർഷങ്ങൾക്കു ശേഷം അമലു
Results 1-10 of 963
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.