Activate your premium subscription today
Saturday, Apr 5, 2025
ഹൈദരാബാദ്∙ കുടുംബത്തിനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത പത്തുവയസ്സുകാരിക്കു നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം. മാതാപിതാക്കൾ ഉറങ്ങുന്ന സമയത്ത് ശുചിമുറിയിൽ പോയ പെൺകുട്ടിയെ പ്രതി പിന്തുടരുകയും ശുചിമുറിയിൽ തടഞ്ഞുവച്ച് അതിക്രമത്തിനിരയാക്കുകയുമായിരുന്നു. ബിഹാർ സ്വദേശിയായ 20 വയസ്സുകാരനാണ് പ്രതി.
വാഷിങ്ടൻ ∙ ഗാസയിൽ ഇസ്രയേൽ തുടരുന്ന ആക്രമണത്തിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ചുരുങ്ങിയത് 322 കുട്ടികൾ മരിക്കുകയും 609 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുനിസെഫ്. മാർച്ച് 23ന് തെക്കൻ ഗാസയിലെ അൽ നാസർ ആശുപത്രിയിലെ സർജിക്കൽ വിഭാഗത്തിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്ത കുട്ടികൾ ഈ കണക്കുകളിൽ ഉൾപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസംഘനയുടെ കുട്ടികളുടെ ഏജൻസി അറിയിച്ചു.
ചെന്നൈ∙ കുട്ടിക്കാലത്ത് താൻ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് തമിഴ്–തെലുങ്കു നടി വരലക്ഷ്മി ശരത് കുമാർ. അഞ്ചാറു പേർ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു തമിഴ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയ്ക്കിടെയാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.
കോട്ടയം∙ കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ആലെക്കുന്നേല്‍ ശ്രീജിത്ത് (28) ആണ് പൊലീസ് പിടിയിലായത്. 2024 ല്‍ പ്രതി കുട്ടിയുടെ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തിയതിന് അറസ്റ്റിലായിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കൊച്ചി ∙ കുറുപ്പംപടി പീഡനത്തിൽ പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികൾക്ക് അമ്മയും ആൺ സുഹൃത്തും ചേർന്ന് മദ്യം നൽകിയിരുന്നതായി മൊഴി. പ്രതി ധനേഷ് വീട്ടിൽ എത്തുമ്പോഴെല്ലാം നിർബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചിരുന്നതായും പെൺകുട്ടികൾ പറഞ്ഞു.
കൊച്ചി ∙ പെരുമ്പാവൂരിലെ കുറുപ്പംപടിയിൽ സ്കൂൾ വിദ്യാർഥികളായ സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തിൽ കുട്ടികളുടെ അമ്മയെയും പ്രതി ചേർത്തേക്കും. കുട്ടികളെ പീഡിപ്പിക്കുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നു എന്ന് അറസ്റ്റിലായ പ്രതി അയ്യമ്പുഴ കട്ടിങ് മഠത്തിപ്പറമ്പില്‍ ധനേഷ് കുമാർ പൊലീസിനു മൊഴി നൽകിയതായാണു വിവരം.
ചെന്നൈ ∙ അമ്മയ്ക്കു സമീപം ഉറങ്ങിക്കിടന്ന രണ്ടു വയസ്സുള്ള മകളെ പീഡിപ്പിച്ച ശേഷം വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച് യുവാവിന്റെ ക്രൂരത. തിരുച്ചിറപ്പള്ളിയിൽ ഇന്നലെ പുലർച്ചെയാണു സംഭവം. കുട്ടിയെ ടെറസിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കുട്ടി കണ്ണുതുറന്നതോടെ പിതാവ് കുട്ടിയെ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച ശേഷം വീണ്ടും ഉറങ്ങി.
അന്തിക്കാട്∙ പിതാവിനെ ചവിട്ടിവീഴ്ത്തി, പ്രായപൂർത്തിയാകാത്ത മകനെ മദ്യവും ബീഡിയും മറ്റ് ലഹരി വസ്തുക്കളും നൽകുന്നതിനായി തട്ടിക്കൊണ്ടുപോയെന്ന കേസിലെ പ്രതി താന്ന്യം തെക്കിനിയേടത്ത് വിവേകിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകരയിലുള്ള വീട്ടിൽ നിന്നു കഴിഞ്ഞ ദിവസം കുട്ടിയെ ബലമായി
രോഗം ഭേദമാകാനെന്ന പേരിൽ കുഞ്ഞിനോടു ക്രൂരത കാട്ടി മാതാപിതാക്കൾ. ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് രോഗം ഭേദമാകാനായി മാതാപിതാക്കൾ 40 തവണ ഇരുമ്പുവടികൊണ്ട് ചുട്ടുപൊള്ളിച്ചു. ഒഡീഷയിലെ ചന്ദഹണ്ടിയിലാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
‘‘ഞങ്ങളുടെ വീടിന് ഉറപ്പുള്ള വാതിലുകളുണ്ടായിരുന്നില്ല. പകൽ അതു തുറന്നുകിടന്നു. അടച്ചുറപ്പ് എന്ന സങ്കൽപമേ വീട്ടുകാർക്കില്ലായിരുന്നെന്നു തോന്നുന്നു. ഏതാണ്ട് അതേപോലെയായിരുന്നു അയൽവീടുകളും. അതുകൊണ്ട് ഞങ്ങൾ നാലു ചുവരുകൾക്കപ്പുറത്തേക്കുള്ള ഇടങ്ങളിൽ പറവകളായി. മലയിഞ്ചിക്കാട്ടിലും റബർത്തോട്ടത്തിലും കാട്ടിലും മലയിലും ആറ്റിലുമായി പറന്നു നടന്നു...’’– എഴുത്തുകാരി മൈന ഉമൈബാന്റെ ഈ വാക്കുകൾ ഇന്നത്തെകാലത്തെ എത്ര കുട്ടികൾ വിശ്വസിക്കും! കുട്ടികളെ വീടുകളിൽ അടച്ചിട്ട മുറിയിൽ സമയം ചെലവഴിക്കാൻ മാതാപിതാക്കൾ അനുവദിക്കരുത് എന്ന അഭിപ്രായം ശക്തമാവുകയാണ്. ഒപ്പം മൊബൈൽ ഫോൺ നൽകി കുട്ടികളെ ‘തടവറയിൽ’ ഇടുന്ന അച്ഛനമ്മമാർക്കു നേരെയും ചോദ്യശരങ്ങൾ ഉയരുന്നുണ്ട്. യഥാർഥത്തിൽ നമ്മുടെ കുട്ടികൾക്ക് നന്മ നഷ്ടമാവുകയാണോ? സിനിമയിലെ വയലൻസും ഡിജിറ്റൽ ഡിവൈസുകളുമെല്ലാം അവരുടെ കുട്ടിക്കാലത്തെ കവർന്നെടുക്കുകയാണോ? ലഹരി അവരുടെ ജീവിതമുന്നേറ്റത്തിന്റെ വഴി തടയുകയാണോ? ചുറ്റിലും പൊതു കളിക്കളങ്ങളും കളിക്കാൻ കൂട്ടുകാരുമില്ലാത്ത കുട്ടികൾ പിന്നെന്തു ചെയ്യുമെന്നു ചോദിക്കുന്നത് മുതിർന്നവർ തന്നെയാണ്. സർക്കാർതലത്തിലെ ഇടപെടലിന്റെ സമയം അതിക്രമിച്ചെന്നും അവർ മുന്നറിയിപ്പു നൽകുന്നു. കുട്ടികളിൽ സാമൂഹിക അവബോധം വളർത്താൻ മുതിർന്നവരും കുട്ടികളും എന്തു ചെയ്യണം, എന്തെല്ലാം തിരിച്ചറിയണം? പ്രതികരിക്കുകയാണ് വിവിധ മേഖലയിലെ പ്രമുഖർ...
Results 1-10 of 561
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.