പിതാവിനെ ചവിട്ടി മകനെ ലഹരി നൽകാൻ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയെ അറസ്റ്റ് ചെയ്തു

Mail This Article
×
അന്തിക്കാട്∙ പിതാവിനെ ചവിട്ടിവീഴ്ത്തി, പ്രായപൂർത്തിയാകാത്ത മകനെ മദ്യവും ബീഡിയും മറ്റ് ലഹരി വസ്തുക്കളും നൽകുന്നതിനായി തട്ടിക്കൊണ്ടുപോയെന്ന കേസിലെ പ്രതി താന്ന്യം തെക്കിനിയേടത്ത് വിവേകിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകരയിലുള്ള വീട്ടിൽ നിന്നു കഴിഞ്ഞ ദിവസം കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയെന്നാണു കേസ്. പ്രതി വലപ്പാട് സ്റ്റേഷനിൽ ഉൾപ്പെടെ 14 കേസുകളിൽപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. എസ്ഐ ടി. അഭിലാഷ്, സിപിഒമാരായ സജു, ഷാജി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
English Summary:
Child abduction and assault led to the arrest of Vivekin in Anthikad. The 38-year-old man was apprehended by Kerala Police for abducting his son and providing him with alcohol and other intoxicants.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.