Activate your premium subscription today
Saturday, Apr 12, 2025
തിരുവനന്തപുരം ∙ 4 വർഷ ബിരുദ കോഴ്സിന്റെ പരീക്ഷാ ഫീസുകൾ കുറയ്ക്കുമെന്ന പ്രഖ്യാപനം പാഴ്വാക്കായി. രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കു വിദ്യാർഥികൾ ഉയർന്ന ഫീസാണ് അടയ്ക്കുന്നത്. സർവകലാശാലകൾ ആഭ്യന്തര വിഭവ സമാഹരണത്തിലൂടെ അധിക ഫണ്ട് കണ്ടെത്തണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണു ഫീസുകൾ സിൻഡിക്കറ്റ് ഇരട്ടിയായി
കാസർകോട് ∙ സർക്കാർ ജോലി മധുരിക്കുമെന്നു കരുതിയാകാം അശ്വതിയുടെ പ്രമോഷൻ മോഹം റാഞ്ചിയെടുത്ത് പരുന്ത് പറന്നത്. ഒടുവിൽ, കൊക്കിലൊതുങ്ങാത്ത പ്രമോഷൻ തനിക്കെന്തിനെന്നു പരുന്തും കരുതിയിട്ടുണ്ടാകാം; പരീക്ഷയ്ക്കു തൊട്ടുമുൻപ് പരുന്തിൻ കൊക്കിൽനിന്ന് മോചനം കിട്ടിയ ഹാൾടിക്കറ്റ് അശ്വതിക്കു മുൻപിലേക്കു പറന്നുവീണു.
കാസർകോട് ∙ സർക്കാർ ജോലി മധുരിക്കുമെന്നു കരുതിയാകാം അശ്വതിയുടെ പ്രമോഷൻ മോഹം റാഞ്ചിയെടുത്ത് പരുന്ത് പറന്നത്. ഒടുവിൽ, കൊക്കിലൊതുങ്ങാത്ത പ്രമോഷൻ തനിക്കെന്തിനെന്നു പരുന്തും കരുതിയിട്ടുണ്ടാകാം; പരീക്ഷയ്ക്കു തൊട്ടുമുൻപ് പരുന്തിൻ കൊക്കിൽനിന്ന് മോചനം കിട്ടിയ ഹാൾടിക്കറ്റ് അശ്വതിക്കു മുൻപിലേക്കു പറന്നുവീണു. റവന്യു വകുപ്പിൽ ജോലിചെയ്യുന്ന, നീലേശ്വരം തൈക്കടപ്പുറം സ്വദേശിനി അശ്വതിയുടെ പ്രമോഷൻ ഏറെനേരം ആകാശത്ത് പരുന്തിന്റെ കൊക്കിലങ്ങനെ തൂങ്ങിയാടി.
തിരുവനന്തപുരം ∙ ഈ വർഷം മുതൽ മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കുന്ന 8–ാം ക്ലാസിൽ ഏതെങ്കിലും വിഷയത്തിൽ എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടാതെ പുനഃപരീക്ഷ എഴുതേണ്ടത് 86,309 കുട്ടികൾ. എട്ടാം ക്ലാസിൽ ആകെ പരീക്ഷ എഴുതിയ 3,98,181 കുട്ടികളുടെ 21.67% ആണിത്. 5516 കുട്ടികൾക്ക് (1.38%) ഒരു വിഷയത്തിനും 30% മാർക്ക്
തിരുവനന്തപുരം∙ മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മിനിമം മാർക്ക് ഏർപ്പെടുത്തിയതിനു ശേഷമുള്ള ആദ്യ ഫല പ്രഖ്യാപനമാണിത്. ഓരോ വിഷയത്തിലും 30 ശതമാനമാണ് മിനിമം മാർക്ക്. പൂർണ രൂപത്തിലുള്ള ഫലപ്രഖ്യാനം നാളെ ഉണ്ടാകും. എഴുത്തു പരീക്ഷയിൽ യോഗ്യത മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ രക്ഷകർത്താക്കളെ അറിയിക്കാനും പ്രസ്തുത വിദ്യാർഥികൾക്ക് ഏപ്രിൽ 8 മുതൽ 24 വരെ പ്രത്യേക ക്ലാസുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ലഭിക്കുന്ന ഗ്രേസ് മാർക്ക് ഉയർത്തി. സംസ്ഥാന സ്കൂൾ കായികമേളയിൽ 8–ാം സ്ഥാനം വരെ നേടുന്നവർക്കും ഇനി ഗ്രേസ് മാർക്ക് ലഭിക്കും. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിനും ഗ്രേസ് മാർക്ക്
തിരുവനന്തപുരം ∙ ഒൻപതാം ക്ലാസിലും കുറഞ്ഞ മാർക്ക് നേടിയവർക്കു സേ പരീക്ഷ നടത്തണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ ആശയക്കുഴപ്പം. എട്ടാം ക്ലാസിൽ മാത്രമാണ് ഇത്തവണ ‘കുറഞ്ഞ മാർക്ക്’ സമ്പ്രദായവും സേ പരീക്ഷയും നടത്തുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒൻപതാം ക്ലാസിൽ അടുത്ത വർഷം
തിരുവനന്തപുരം ∙ കേരള സിലബസിൽ ഈ അധ്യയനവർഷം മുതൽ ‘മിനിമം മാർക്ക്’ സമ്പ്രദായം നടപ്പാക്കുന്ന 8–ാം ക്ലാസിലെ പരീക്ഷാഫലം നാളെ. മൂല്യനിർണയം പൂർത്തിയാക്കി ഉത്തരക്കടലാസ് അധ്യാപകർ സ്കൂളിലെത്തിക്കേണ്ടത് ഇന്നാണ്. ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടാത്ത കുട്ടികളുടെ രക്ഷിതാക്കളെ നാളെ ഫലം
കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകൾ, അഫിലിയേറ്റഡ് കോളജുകൾ, സ്വാശ്രയപഠനകേന്ദ്രങ്ങൾ എന്നിവയിലെ പിജി, ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളിലേക്കുള്ള എൻട്രൻസ് പരീക്ഷയ്ക്ക് (CU-CET 2025) ഓൺലൈൻ അപേക്ഷ 15നു വൈകിട്ട് 5 വരെ സ്വീകരിക്കും. എൻട്രൻസ് മേയ് 6, 7, 8 തീയതികളിൽ. വെബ്സൈറ്റ്:
കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനം. വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. ഏപ്രില്‍ ഏഴിനു പുനഃപരീക്ഷ നടത്തും.
Results 1-10 of 1241
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.