Activate your premium subscription today
ധർമജൻ ബോൾഗാട്ടിക്ക് മറുപടിയുമായി നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അതിനോട് തനിക്ക് അസഹിഷ്ണുത ഇല്ലെന്നും പ്രേംകുമാർ വ്യക്തമാക്കി. മലയാളം സീരിയലുകൾക്ക് സെൻസറിങ് ആവശ്യമെന്ന പ്രേംകുമാറിന്റെ അഭിപ്രായപ്രകടനമാണ് വിവാദങ്ങൾക്ക് വഴി വച്ചത്.
മലയാളം സീരിയലുകൾക്ക് സെൻസറിങ് ആവശ്യമെന്ന നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിന്റെ നിലപാടിനെതിരെ പ്രതികരണവുമായ ധർമജൻ ബോൾഗാട്ടി. സീരിയലിനെ ‘എൻഡോസൾഫാൻ’ എന്നു പരാമർശിച്ചായിരുന്നു പ്രേംകുമാറിന്റെ വിമർശനം. പ്രേംകുമാറും സീരിയലിലൂടെ തന്നെ വന്ന ആളാണെന്നും ഒരു സ്ഥാനം കിട്ടിയെന്നു കരുതി അതൊന്നും മറക്കരുതെന്ന് ഓർമപ്പെടുത്തിക്കൊണ്ടായിരുന്നു ധർമജന്റെ പ്രതികരണം.
വോട്ട് ചെയ്ത് തിരഞ്ഞെടുത്ത കമ്മിറ്റി തന്നെ ‘അമ്മ’ സംഘടനയിൽ തിരിച്ചു വരണമെന്ന് ധർമജൻ ബോൾഗാട്ടി. കമ്മിറ്റിയിൽ ഉള്ളവർ പോലും ആരോപണ വിധേയരാണ്. ആരും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും സിദ്ദിഖ് അടക്കമുള്ളവരെ സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും ധർമജൻ മാധ്യമങ്ങളോടു പറഞ്ഞു. ‘‘ഞങ്ങൾ ശക്തരാണ്. ‘അമ്മ’
‘അമ്മ’ ഭരണസമിതി പിരിച്ചുവിട്ടപ്പോള്‍ മാനസികമായി നല്ല വിഷമം തോന്നിയെന്ന് നടൻ ധർമജൻ ബോൾഗാട്ടി. ‘അമ്മ’ സംഘടനയിൽ സജീവമായി നിൽക്കുന്നവരാകണം സംഘടനയുടെ തലപ്പത്തേക്ക് വരണ്ടതെന്നും കുഞ്ചാക്കോ ബോബൻ പ്രസിഡന്റ് ആകണമെന്നും ധർമജൻ പറഞ്ഞു. ‘‘വർഷത്തിൽ ഒരിക്കലാണ് ഒരു മീറ്റിങ് ‘അമ്മ’ വയ്ക്കുന്നത്. ആരോപണം
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടെ അവതാരകയോട് ക്ഷോഭിച്ച നടന് ധർമജൻ ബോൾഗാട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗുരുതരമായ തെറ്റാണ് ധർമജൻ ബോൾഗാട്ടിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സതീശൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ധർമജൻ. എന്നാൽ ധർമജന് കോൺഗ്രസ് അംഗമല്ലെന്നും സതീശൻ പറഞ്ഞു.
ജയറാം–കണ്ണൻതാമരക്കുളം ചിത്രം ‘പട്ടാഭിരാമന്’ തമിഴ് പ്രേക്ഷകർ നൽകിയ സ്വീകരത്തില്‍ പ്രതികരണവുമായി ധർമജൻ ബോൾഗാട്ടി. തമിഴ്നാട്ടിലെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത സിനിമയുടെ തമിഴ്പതിപ്പ് ഇതുവരെ കണ്ടത് പത്ത് ലക്ഷത്തിനു മുകളിൽ ആളുകളാണ് കണ്ടത്. ‘‘പട്ടാഭിരാമൻ എന്ന മലയാള സിനിമ ഒരു നല്ല കഥയായിരുന്നു സമൂഹത്തിൽ
ചിരി മേൽവിലാസമാക്കിയ ധർമജൻ ബോൾഗാട്ടി കുറച്ചു ദിവസങ്ങൾക്കു മുൻപ് സ്വന്തം പേജിൽ പങ്കുവച്ച ഒരു വിവാഹ വിശേഷം വായിച്ച സുഹൃത്തുക്കളും ആരാധകരും ആദ്യം കരുതി അത് താരത്തിന്റെ കുസൃതിയാണെന്ന്. എന്നാൽ പിന്നീട് കാര്യമറിഞ്ഞപ്പോൾ എല്ലാവരും താരത്തെ അഭിനന്ദിച്ചു. വർഷങ്ങൾക്കു മുൻപ് ഒരുമിച്ചു താമസിക്കാൻ തീരുമാനിച്ച്
വിവാഹ റജിസ്ട്രേഷനു വേണ്ടി ‘രണ്ടാമതും’ വിവാഹിതനായ ധർമജന് ആശംസകളുമായി സുഹൃത്ത് രമേശ് പിഷാരടി. അവന്റെ തീരുമാനവും സന്തോഷവും തന്റേതു കൂടിയാണെന്ന് പിഷാരടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. രമേശ് പിഷാരടിയുടെ വാക്കുകൾ: ‘ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു’ ഇങ്ങനെ ഒരു ഫോൺ കോൾ അതായിരുന്നു എനിക്ക് ധർമജന്റെ വിവാഹം.
ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പടത്തിന് ഇന്ന് ഈരാറ്റുപേട്ടയിൽ തുടക്കമായി. ചിത്രത്തിലെ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ പൂജയും സ്വിച്ച്ഓൺ കർമവും നടന്നു. കോമഡി-ത്രില്ലെർ ജോണറിലുള്ള ഈ സിനിമ എൻ (N) മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് റോയ്,
‘പാളയം പിസി’ എന്ന സിനിമയുടെ പത്രസമ്മേളനത്തിനിടെ ധർമജൻ ബോള്‍ഗാട്ടിയും നിർമാതാവും തമ്മിൽ നടന്ന വാക്ക് തര്‍ക്കത്തിന്റെ വിഡിയോ വൈറലാകുന്നു. സിനിമയുടെ പോസ്റ്ററില്‍ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങളൊന്നും എന്താണ് വരാത്തതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ‘മെയ്ന്‍ സ്ട്രീം അക്ടേഴ്സ് ആരും വന്നിട്ടില്ല’
Results 1-10 of 73