Activate your premium subscription today
Saturday, Apr 5, 2025
മ്യാൻമറിലെ അതിശക്തമായ ഭൂകമ്പത്തിൽ 3000ത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. മാർച്ച് 29നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടാകുന്നത്. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്ഡെലെയ്ക്ക് സമീപമായിരുന്നു പ്രഭവകേന്ദ്രം.
എല്ലാ വർഷവും കാനഡയിലെ മാനിറ്റോബയിലെ നാർസിസെ എന്ന ഗ്രാമത്തിൽ ഒരു അസാധാരണമായ സംഭവം നടക്കാറുണ്ട്. പാമ്പുകളുടെ ഇണചേരൽ. കുറഞ്ഞത് 75,000ത്തിലധികം പാമ്പുകളാണ് ഇവിടെ എത്തിച്ചേരുന്നത്. ചില സന്ദർഭങ്ങളിൽ പാമ്പുകളുടെ എണ്ണം 1.5 ലക്ഷംവരെ കാണുമെന്ന് വിദഗ്ധർ പറയുന്നു.
ജപ്പാനിലെ പടിഞ്ഞാറൻ ദ്വീപായ ക്യൂഷുവിലെ സകുരാജിമ എന്ന അഗ്നിപർവതം കഴിഞ്ഞദിവസം വിസ്ഫോടനം നടത്തി. ഈ വർഷം അഗ്നിപർവതം നടത്തിയ 44ാം പൊട്ടിത്തെറിയായിരുന്നു ഇത്. 8200 അടി ഉയരത്തിലേക്ക് അഗ്നിപർവതത്തിന്റെ പുകയും ചാരവും ഉയരുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസം ശ്രദ്ധ നേടി.
ആഗോള താപനിലയിലെ 4 ശതമാനം വർധനവ് ലോക സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ ഇടിവ് വരുത്തുമെന്ന് പഠനം. 2100 ആകുമ്പോഴേക്കും ആഗോള തലത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 40 ശതമാനം കുറയുമെന്നാണ് ഓസ്ട്രേലിയൻ ഗവേഷകരുടെ കണ്ടെത്തൽ.
അതിവിചിത്രമായ ജൈവ വൈവിധ്യം നിലനിൽക്കുന്ന ഇടങ്ങളാണ് സമുദ്രങ്ങൾ. വിചിത്ര രൂപവും സവിശേഷതകളുമെല്ലാമുള്ള അനേകം ജീവികൾ സമുദ്രത്തിൽ, പ്രത്യേകിച്ച് ആഴക്കടലിലുണ്ട്. ഇക്കൂട്ടത്തിൽ ആകൃതികൊണ്ട് പ്രശസ്തരാണ് സീപെന്നുകൾ. പവിഴപ്പുറ്റുകൾ, ജെല്ലിഫിഷ് തുടങ്ങിയ ജീവികളടങ്ങിയ നിഡേറിയ എന്ന ജീവിവർഗത്തിൽ ഉൾപ്പെടുന്നതാണ് സീപെന്നുകൾ
പ്ലാസ്റ്റിക് മലിനീകരണം മനുഷ്യൻ എത്തിപ്പെടാത്ത ലോകത്തിന്റെ കോണുകളിൽ പോലും പിടിമുറുക്കി കഴിഞ്ഞു. കേട്ടുപഴകി തുടങ്ങിയെങ്കിലും ഇതിന്റെ ആഘാതം എത്രത്തോളം വലുതായിരിക്കും എന്നതിനെക്കുറിച്ച് ഇനിയും മനുഷ്യൻ പൂർണമായി മനസ്സിലാക്കിയിട്ടില്ലെന്നുവേണം കരുതാൻ
കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള യോഹോ ദേശീയോദ്യാനത്തിലാണ് ബർഗീസ് ഷെയ്ൽ എന്ന പാറക്കൂട്ടം. കാംബ്രിയൻ കാലഘട്ടം മുതലുള്ള ഈ പാറക്കെട്ട് സംരക്ഷിത ഫോസിലുകൾ സംബന്ധിച്ച് പ്രശസ്തമാണ്. ആദിമകാലത്തെ ലോറൻഷ്യ എന്ന കരഭാഗത്തിന്റെ ഭാഗമായ ബർഗീസ് 50 കോടി വർഷം മുൻപത്തെ ഭൂമിയെക്കുറിച്ച് വിവരങ്ങൾ നൽകുന്ന ഭൗമഘടനയാണ്
ചിലിയൻ തീരത്തിനു സമീപം നടത്തിയ ആഴക്കടൽ പര്യവേക്ഷണത്തിൽ അനേകം പുതിയതരം ജീവികളെ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇവയിൽ പലതും ശാസ്ത്രലോകത്തിന് തന്നെ പുതിയതായിട്ടുള്ള ജീവികളാണ്
കാഞ്ച ഗാച്ചിബൗളി ഗ്രാമത്തിലെ 400 ഏക്കര് വനഭൂമി തെലങ്കാന സർക്കാർ ലേലത്തിൽ വയ്ക്കുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു. ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥികളാണ് സർക്കാരിനെതിരെ സമരപരിപാടികളുമായി മുന്നോട്ടുപോകുന്നത്
ഈ വേനൽക്കാലത്ത് ഇന്ത്യയിൽ പതിവിലും കൂടുതൽ ചൂട് പ്രതീക്ഷിക്കാമെന്നും കൂടുതൽ ഉഷ്ണതരംഗ ദിവസങ്ങൾ വരാൻ പോവുകയാണെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണയായി രാജ്യത്ത് ഏപ്രിൽ മുതൽ ജൂൺ വരെയാണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നത്
Results 1-10 of 2781
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.