Activate your premium subscription today
ചേവായൂർ∙ പോസ്റ്റ്മോർട്ടം കൂടുമ്പോഴും ആവശ്യത്തിന് ജീവനക്കാരില്ലാതെ ഗവ. മെഡിക്കൽ കോളജ് മോർച്ചറി വീർപ്പുമുട്ടുന്നു. ദിവസേന പോസ്റ്റ്മോർട്ടം ചെയ്യുന്നത് 10 മുതൽ 12 വരെ മൃതദേഹങ്ങളാണ്. എന്നാൽ ഡോക്ടർമാരെ കൂടാതെ ആകെയുള്ളത് 7 ജീവനക്കാർ മാത്രം.ഫൊറൻസിക് വിഭാഗത്തിലടക്കം 1965ലെ സ്റ്റാഫ് പാറ്റേൺ തുടരുന്നതാണ്
ചേവായൂർ∙ ഗവ.മെഡിക്കൽ കോളജിലെ ഇൻസിനറേറ്റർ പ്രവർത്തനരഹിതമായി 2 മാസത്തിനു ശേഷവും നടപടിയൊന്നുമായില്ല. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അധികൃതരുടെ റിപ്പോർട്ട് തേടിയിരുന്നു. ഇൻസിനറേറ്റർ കേടായ ശേഷം മാലിന്യം കത്തിക്കുന്നത് നിലച്ചതോടെ, നിത്യേന എത്തുന്ന 3 ടണ്ണിലേറെ മാലിന്യവും സംസ്കരിക്കാതെ കിടക്കുന്ന പഴയ മാലിന്യങ്ങളും ഇവിടെ കുന്നുകൂടുകയാണ്.
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജിൽ ബയോ മെഡിക്കൽ മാലിന്യങ്ങൾ നിറയുന്നു. ഇൻജക്ഷൻ സൂചി, മരുന്നു കുപ്പി, സിറിഞ്ച്, ട്യൂബുകൾ തുടങ്ങിയ ബയോ മെഡിക്കൽ മാലിന്യങ്ങളാണ് 3 മാസമായി കെട്ടിക്കിടക്കുന്നത്. മാലിന്യം നിറഞ്ഞതോടെ പഴയ അത്യാഹിത വിഭാഗത്തിനു സമീപത്ത് സൂചികളും സിറിഞ്ചുകളും കുപ്പികളും ഇവ നിറച്ച കന്നാസുകളും
താമരശ്ശേരി∙ തിളച്ച പാൽ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ വാടക ഫ്ലാറ്റിൽ താമസിക്കുന്ന ഇല്ലിപ്പറമ്പിൽ നസീബ് - ജസ്ന ദമ്പതികളുടെ മകൻ അസ്ലൻ അബ്ദുല്ല (1) ആണ് മരിച്ചത്.
തിരൂർ∙ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു ഡോക്ടർ റഫർ ചെയ്ത രോഗി 108 ആംബുലൻസ് ലഭിക്കുമെന്ന പ്രതീക്ഷയിൽ വേദന സഹിച്ചു തിരൂർ ജില്ലാ ആശുപത്രിയിൽ ഇരുന്നതു 3 മണിക്കൂർ. ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിട്ടും, സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന രോഗിക്കു വിട്ടുനൽകിയില്ല. ഡോക്ടറും ജില്ലാ പഞ്ചായത്ത്
കോഴിക്കോട്∙ ചേവായൂരിൽ നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞു. ചേവായൂർ സ്വദേശി രാധാകൃഷ്ണൻ ഓടിച്ച കാറാണ് മറിഞ്ഞത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. പോക്കറ്റ് റോഡിൽനിന്നു പ്രധാന റോഡിലേക്ക് കയറുന്നതിനിടയിൽ സമീപത്തുള്ള വീടിന്റെ മതിൽ തകർത്ത് കിണറ്റിലേക്ക് പതിക്കുകയായിരുന്നു.
മലപ്പുറം ∙ നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പരിശോധിച്ച 17 പേരുടെ സാംപിളുകളും നെഗറ്റീവ്. ഏതാനും പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്. സ്രവപരിശോധനയ്ക്കായി പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ (എൻഐവി) മൊബൈൽ ലബോറട്ടറി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തനം തുടങ്ങിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.
കോഴിക്കോട്∙ മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ്പ ലക്ഷണം. മലപ്പുറം സ്വദേശിയായ അറുപത്തിയെട്ടുകാരൻ ചികിൽസയിലാണ്. സാംപിൾ പുണെയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇയാൾ നിലവിൽ ഐസിയുവിൽ തുടരുകയാണ്. മരിച്ച കുട്ടിയുമായി സമ്പർക്കമില്ലാത്ത ആൾക്കാണ് രോഗലക്ഷണം.
മലപ്പുറം/കോഴിക്കോട് ∙ കേരളത്തിൽ വീണ്ടും നിപ്പ. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരനു രോഗം സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിൾ ഫലം പോസിറ്റീവ് ആയതോടെയാണ് സ്ഥിരീകരണമായത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിലാണ് കുട്ടി.
പരിയാരം∙ കണ്ണൂർ കടന്നപ്പള്ളി സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരികരിച്ചു. കുട്ടിയെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ നിന്നും കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിൽസയ്ക്കായി മാറ്റി. കഴിഞ്ഞദിവസം കുട്ടി തോട്ടിൽ കുളിച്ചിരുന്നു. വ്യാഴാഴ്ചയാണ് കണ്ണൂർ മെഡിക്കൽ കോളജിലെത്തിച്ചത്.
Results 1-10 of 257