കോഴിക്കോട് മെഡിക്കൽ കോളജ്: ന്യായവില ഷോപ്പിലേക്കുള്ള മരുന്ന് വിതരണം പുരാരംഭിക്കും

Mail This Article
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ ന്യായവില മരുന്ന് ഷോപ്പിലേക്ക് മരുന്ന് വിതരണം ചെയ്യുന്നത് മാർച്ച് 24 മുതൽ പുരാരംഭിക്കും. മരുന്ന് വിതരണം ചെയ്ത വകയിൽ വിതരണക്കാർക്ക് നൽകാനുള്ള രണ്ടു മാസത്തെ കുടിശ്ശിക ഉടൻ നൽകുന്നതിന് നടപടിയായി. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ഭാരവാഹികളുമായി സൂപ്രണ്ട് ഡോ. എം.പി.ശ്രീജയന്റെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയെ തുടർന്നാണ് മരുന്നുവിതരണം പുനരാരംഭിക്കാൻ തീരുമാനമായത്. മരുന്ന് വിതരണം നിർത്തിയതിനാൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്താണ് സമരം പിൻവലിക്കുന്നതെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രറ്റിസ്റ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.