Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പരമ്പരാഗത ചെറുകിട മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന യാനങ്ങൾക്കു സംസ്ഥാന സർക്കാർ നൽകേണ്ട മണ്ണെണ്ണ വിഹിതം മാസങ്ങളായി മുടങ്ങി. പതിനയ്യായിരത്തോളം യാനങ്ങളുമായി ബന്ധപ്പെട്ടു ഉപജീവനം നടത്തുന്ന ഒരു ലക്ഷത്തിൽപരം മത്സ്യത്തൊഴിലാളികൾ കൂടുതൽ തുക ചെലവിട്ടാണ് മണ്ണെണ്ണ വാങ്ങുന്നത്. ഫിഷറീസ്, സിവിൽ സപ്ലൈസ് വകുപ്പുകളുടെ അലംഭാവമാണു വിതരണം മുടങ്ങാൻ കാരണം.
മൂന്നാർ ∙ രണ്ടു വർഷമായി ഇടമലക്കുടി നിവാസികൾക്ക് റേഷൻ മണ്ണെണ്ണ ലഭിക്കുന്നില്ലെന്ന പരാതിയുമായി പഞ്ചായത്ത് ഭരണസമിതി രംഗത്ത്. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടയിലെ 26 സെറ്റിൽമെന്റുകളിലായി 958 കുടുംബങ്ങളാണുള്ളത്. ഇതിൽ 4 എണ്ണത്തിലെ 110 വീടുകളിൽ മാത്രമാണ് വൈദ്യുതിയുളളത്. ബാക്കിയുള്ള വീടുകളിൽ
കൊടുങ്ങല്ലൂർ ∙ തീരദേശത്ത് അനധികൃത മണ്ണെണ്ണ വിൽപന വ്യാപകം. തമിഴ്നാട്ടിൽ നിന്നു എത്തിക്കുന്ന മണ്ണെണ്ണ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ കടകൾക്കു മുൻപിലും വീടുകളിലും സ്റ്റോക്ക് ചെയ്താണു മണ്ണെണ്ണ വിൽപന. തീരദേശത്തെ നൂറുകണക്കിനു മത്സ്യത്തൊഴിലാളികളാണ് ബ്ലാക്കിൽ ലഭിക്കുന്ന മണ്ണെണ്ണ വാങ്ങുന്നത്.
പാറശാല∙ സർക്കാരിന്റെ ബോർഡ് പതിപ്പിച്ച പിക്കപ് വാനിൽ കടത്താൻ ശ്രമിച്ച രണ്ടായിരം ലീറ്റർ മണ്ണെണ്ണ സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ദേശീയപാതയിൽ അമരവിള ഭാഗത്ത് ടയർ പഞ്ചർ ആയി കിടന്ന വാഹനം സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പതിനൊന്നു ബാരലുകളിലായി സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കണ്ടെത്തിയത്.
മൂന്നാർ∙ റേഷൻ കടകൾ വഴി വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയിൽ വെള്ളം നിറച്ച കേസിന്റെ അന്വേഷണം പൊലീസിന് കൈമാറുമെന്നു സൂചന. സിവിൽ സപ്ലൈസ് വകുപ്പ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ തട്ടിപ്പ് നടത്തിയവരെ സംബന്ധിച്ച് സൂചനകൾ ലഭിച്ചെങ്കിലും തെളിവുകൾ ലഭിക്കാതെ വന്നതോടെയാണ് കേസ് അന്വേഷണം പൊലീസിന്
മൂന്നാർ ∙ റേഷൻ കടകൾ വഴി വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഡിപ്പോയിലെ ടാങ്കറിൽ നിന്നു മോഷണം പോയ മണ്ണെണ്ണയ്ക്കു പകരം കണക്കു കൃത്യമാക്കാൻ വെള്ളംനിറച്ച സംഭവത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചു. മൂന്നാർ ടൗണിനു സമീപം പഞ്ചായത്ത് സപ്ലൈകോ സൂപ്പർ മാർക്കറ്റിനോടു ചേർന്നുള്ള മണ്ണെണ്ണ ഡിപ്പോയിലാണു തട്ടിപ്പ് നടന്നത്.
പൊന്നാനി ∙ തീരദേശത്തുനിന്നു കണ്ടെടുത്ത 740 ലീറ്റർ മണ്ണെണ്ണ സിവിൽ സപ്ലൈസ് ലേലത്തിനു വച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണമില്ല. മണ്ണെണ്ണ അനധികൃത ഗോഡൗണിൽ എങ്ങനെയെത്തിയെന്നു പോലും ഉദ്യോഗസ്ഥർ പരിശോധിച്ചില്ല. മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി ഇനത്തിൽ നൽകിയ വെള്ള മണ്ണെണ്ണ കരിഞ്ചന്തയിൽ മറിച്ചു വിൽക്കാനുള്ള
തുറവൂർ∙ പള്ളിത്തോട് ചാപ്പക്കടവിനു സമീപം മത്സ്യത്തൊഴിലാളികൾക്കു മണ്ണെണ്ണ വിൽക്കുന്ന കട അന്ധിക്കിരയായി. ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. കടയിലെ ജീവനക്കാരി ഓടി രക്ഷപ്പെട്ടു. പള്ളിത്തോട് വാച്ചാക്കൽ ടോമിയുടെ ഉടമസ്ഥതയിലുള്ളതാണ് കട. അഗ്നിരക്ഷാസേന എത്തി തീയണച്ചു.
തിരുവനന്തപുരം ∙ ഫെബ്രുവരി മാസം വെള്ള കാർഡ് ഉടമകൾക്ക് റേഷൻ വിഹിതമായി 5 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസം 4 കിലോ അരിയാണു നൽകിയത്. നീല കാർഡിന് അധിക വിഹിതമായി 4 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ സാധാരണ വിഹിതമായും നൽകും.
കൊല്ലം∙ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സിവിൽ സപ്ലൈസ് വകുപ്പ് മുഖേന ലഭിച്ചു കൊണ്ടിരുന്ന മണ്ണെണ്ണ 3 മാസമായി ലഭിക്കുന്നില്ല. മത്സ്യഫെഡ് മുഖേന ലഭിക്കുന്ന മണ്ണെണ്ണയുടെ സബ്സിഡിയും 4 മാസം കുടിശികയായി. സിവിൽ സപ്ലൈസ് മുഖേന ഒരു പെർമിറ്റിന് മാസം 129 ലീറ്റർ മണ്ണെണ്ണയാണ് അനുവദിച്ചിട്ടുള്ളത്. പരമ്പരാഗത
Results 1-10 of 29