Activate your premium subscription today
Saturday, Apr 12, 2025
പണമില്ലാത്തതു കൊണ്ടു മാത്രമാണോ ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് മലയാളി എസി വാങ്ങാൻ മടിക്കുന്നത്? അല്ല എന്നതാണ് ഉത്തരം. കൂടുതൽ പേരും എസി മോഹം ഉപേക്ഷിക്കുന്നത് വീട്ടിലേക്കു വരുന്ന വൈദ്യുതി ബില്ലിനെപ്പറ്റി ഓർത്തിട്ടാവും. ഇന്നും അത്രയേറെ ശക്തമാണ് വൈദ്യുതി ബിൽ മലയാളിയുടെ മേൽ ഏൽപിക്കുന്ന ‘ആഘാതം’. പക്ഷേ ഇതിനും പരിഹാരമുണ്ട്. വീട്ടിൽ സ്വന്തമായി ഒരു സോളർ നിലയം സ്ഥാപിക്കുക. അതുവഴി വീട്ടിൽ ഇഷ്ടമുള്ള ഏത് ഇലക്ട്രിക് ഉപകരണവും സ്ഥാപിച്ചു പ്രവർത്തിപ്പിക്കാം. വൈദ്യുതി സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം. സോളർ നിലയം സ്ഥാപിക്കുന്നവർക്ക് പ്രോത്സാഹനവുമായി കേന്ദ്രസർക്കാരിന്റെ പിഎം സൂര്യഘര്‍ മുഫ്ത് ബിജിലി യോജനയും ഒപ്പമുണ്ട്. സബ്സിഡിയായി വലിയ തുക സർക്കാർ നൽകുമ്പോഴും സോളർ നിലയം സ്ഥാപിക്കുന്നതിനെ കുറിച്ച് ഇപ്പോഴും ആളുകൾക്ക് സംശയങ്ങൾ ഏറെ. സോളർ നിലയം സ്ഥാപിക്കാൻ ചെലവെത്രയാവും, എന്തൊക്കെയാണ് ഇതുകൊണ്ടുള്ള ലാഭം എന്നിങ്ങനെ പോകുന്നു ആ സംശയങ്ങൾ. നിങ്ങളുടെ വീടിന്റെ വലുപ്പമനുസരിച്ച് സോളർ പാനലിന് എത്രമാത്രം വലുപ്പം വേണം, ഇതിന്റെ സാങ്കേതിക കാര്യങ്ങൾ എങ്ങനെയാണ്– ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ഈ മേഖലയിലെ വിദഗ്ധരെ കൊണ്ടു വായനക്കാരുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് മനോരമ ഓൺലൈൻ പ്രീമിയം വിഭാഗത്തിൽ സോളർ എനർജിയെ കുറിച്ച് അടുത്തിടെ വെബിനാർ സംഘടിപ്പിച്ചത്. വെബിനാറിൽ പങ്കെടുത്ത വിദഗ്ധരിൽ, സൂര്യഘർ പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജന്‍സിയായ കെഎസ്ഇബിയിൽ ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർ നൗഷാദ് റാവുത്തർ പങ്കുവച്ച അറിവുകൾ ഏറെയാണ്. വായിക്കാം, ‘വീട്ടിൽ വേണോ സോളർ’ പരമ്പരയുടെ ആദ്യ ഭാഗം.
കരിവെള്ളൂർ ∙ തിമർത്തു പെയ്തവേനൽമഴയും ആഞ്ഞുവീശിയ കാറ്റും കഴിഞ്ഞ ദിവസം രാത്രി കരിവെള്ളൂരിൽ ഇരുട്ട് പരത്തി. ഒരുരാത്രി കൊണ്ട് ആറ് വൈദ്യുതത്തൂണുകൾ പൊട്ടിവീണു. കെഎസ്ഇബി ജീവനക്കാർ നാടിനു വേണ്ടി ഉണർന്നിരുന്ന് വെളിച്ചം പകർന്നു.രാത്രിയോടെ കുണിയൻ, കുതിര്, തെക്കെമണക്കാട്, മതിരക്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ്
കോഴഞ്ചേരി∙ കെഎസ്ഇബിയുടെ അനാസ്ഥ, പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം അവതാളത്തിൽ. തോട്ടപ്പുഴശേരി പഞ്ചായത്തിലെ മാരാമൺ കരയിൽ പാലത്തിലേക്കു പ്രവേശിക്കാനുള്ള അപ്രോച്ച് റോഡ് മണ്ണിട്ട് ഉയർത്തി വീതി കൂട്ടാനുളള ജോലികൾ നിർമാണ ചുമതലയുളള കിഫ്ബി നടത്തിക്കൊണ്ടിരിക്കുകയാണ്.ഇവിടെ മണ്ണിട്ടു ഉയർത്തുന്ന ഭാഗത്തു
കുമ്പനാട് ∙ കെഎസ്ഇബി പവർഗ്രിഡ് ജോലിക്കിടെ വൈദ്യുതിത്തൂണിൽ കുടുങ്ങിയ അതിഥിത്തൊഴിലാളിയായ യുവാവിനെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ കുമ്പനാട് നാഷനൽ ക്ലബ്ബിനു സമീപം നീലംവാതുക്കൽ ഭാഗത്താണ് സംഭവം. ബംഗാൾ സ്വദേശിയായ അൻവർ അലിയാണ് (26) കുടുങ്ങിയത്. മല്ലപ്പള്ളി– കുമ്പനാട് 33 കെവി ലൈനിൽ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടയിൽ യുവാവിന് ശാരീരിക ബുദ്ധിമുട്ട് നേരിടുകയായിരുന്നു.
ആലങ്ങാട് ∙ കുത്തിപ്പൊളിച്ചിട്ട കെഎസ്ഇബിയുടെ കേബിൾ കുഴികൾ മൂടിയില്ല. കുഴിയിൽ വീണു ഇരുചക്രവാഹന യാത്രികന്റെ തലയ്ക്കു പരുക്ക്. മന്നം ജാറപ്പടി മേലയിൽ വീട്ടിൽ സുലൈമാനാണു തലയ്ക്കു പരുക്കേറ്റത്. ഇന്നലെ പുലർച്ചെയാണു മാവിൻചുവട് ഭാഗത്തെ കേബിൾ കുഴിയിൽ വീണ് അപകടം സംഭവിച്ചത്. പറവൂർ– അങ്കമാലി റോഡിൽ മാക്കനായി മുതൽ
കൊടുങ്ങല്ലൂർ ∙ കെഎസ്ഇബി ശൃംഗപുരം സെക്ഷനു കീഴിലെ വൈദ്യുതി വിതരണത്തിലെ അപാകത പരിഹരിക്കാനാകുന്നില്ല. ലൈനിൽ എറിയാട് ഓല വീണാൽപ്പോലും ശൃംഗപുരം സെക്ഷനിലെ പടാകുളം, കാട്ടാകുളം മേഖലയിലുള്ള ഉപയോക്താക്കളാണ് ദുരിതം അനുഭവിക്കുന്നത്. ദിവസവും പല തവണ വൈദ്യുതി തടസ്സപ്പെടും. വോൾട്ടേജ് ക്ഷാമവും രൂക്ഷമാണ്.
തിരുവനന്തപുരം∙ വൈദ്യുതി വാഹന ചാര്‍ജിങ് കൂടുകയും എസിയുടെ ഉപയോഗം വര്‍ധിക്കുകയും ചെയ്യുന്നതോടെ സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ വൈദ്യുതിയുടെ ആവശ്യം കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 2024ല്‍ 5,302 മെഗാവാട്ട് ആയിരുന്നെങ്കില്‍ 2027 ആകുമ്പോള്‍ അത് 7,000 മെഗാവാട്ട് കവിയുമെന്നാണ് എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ (ഇഎംസി) പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ആവശ്യകത ഇതുവരെ 5797 മെഗാവാട്ട് ആയിരുന്നു.
വിവിധ മതസ്ഥരുടെ ആരാധനാലങ്ങള്‍ക്ക് കെഎസ്ഇബി വിവേചനപരമായ നിരക്കുകളാണ് ഈടാക്കുന്നതെന്ന് ആരോപിക്കുന്ന പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സന്ദേശത്തിന്റെ വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്ലൈൻ നമ്പരിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ
കാഞ്ഞങ്ങാട് ∙ നട വഴിയോടു ചേർന്നു സുരക്ഷാ സംവിധാനങ്ങളില്ലാതെ ഫ്യൂസ് യൂണിറ്റ് സ്ഥാപിച്ച് കെഎസ്ഇബി. നഗരത്തിൽ കനറാ ബാങ്കിനും കണ്ണൻസ് വസ്ത്രാലയത്തിനും ഇടയിലാണ് നട വഴിയോടു ചേർന്നു ഫ്യൂസ് കാരിയർ സ്ഥാപിച്ചത്. സുരക്ഷാവേലി പോലുമില്ലാതെയാണ് ഫ്യൂസ് യൂണിറ്റ് സ്ഥാപിച്ചത്. വരുംദിവസങ്ങളിൽ സുരക്ഷാവേലി സ്ഥാപിച്ചാലും
ആലപ്പുഴ ∙ വൈദ്യുതി ബോർഡിൽ ആറായിരത്തിലേറെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയിലേറെ വർധിച്ചെന്നു കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.പ്രശാന്ത് പറഞ്ഞു. ജോലി സമ്മർദം മൂലം ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തര
Results 1-10 of 1427
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.