Activate your premium subscription today
വാഷിങ്ടൻ∙ ഐക്യരാഷ്ട്ര സംഘടനയിലെ ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ടെസ്ല ഉടമ ഇലോൺ മസ്ക്. തിങ്കളാഴ്ച രഹസ്യകേന്ദ്രത്തിൽ വച്ച് കൂടിക്കാഴ്ച ഇരുവരുടെയും ചർച്ച ഒരു മണിക്കൂറിലേറെ നീണ്ടതായാണ് വിവരം. യുഎസ് ഉപരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇളവുകൾ തേടാനും ടെഹ്റാനിൽ വാണിജ്യ സാധ്യതകൾ കണ്ടെത്താനും മസ്കിനോട് ഇറാൻ അംബാസഡർ ആവശ്യപ്പെട്ടു.
ടെഹ്റാന്∙ ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ലക്ഷ്യമിട്ട് ക്ലിനിക്ക് ആരംഭിക്കാൻ ഇറാൻ. ഇറാന് സര്‍ക്കാരിന്റെ വനിതാ കുടുംബ വകുപ്പ് മേധാവി മെഹ്രി തലേബി ദരസ്താനിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ടെഹ്റാന്∙ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് ഇറാനില്‍ 43 കാരനെ പരസ്യമായി വധിച്ചു. മുഹമ്മദ് അലി സലാമത്തിനെയാണ് തൂക്കിലേറ്റിയത്. ഇറാന്റെ പടിഞ്ഞാറന്‍ നഗരമായ ഹമേദാനിലെ സെമിത്തേരിയിലാണ് വധശിക്ഷ നടപ്പിലാക്കിയത്. നഗരത്തില്‍ ഫാര്‍മസിയും ജിമ്മും നടത്തിയിരുന്ന മുഹമ്മദ്
ടെഹ്റാൻ∙ സെപ്റ്റംബറിൽ ലബനനിൽ നടത്തിയ പേജർ സ്ഫോടനം തന്റെ അറിവോടെയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തുറന്നു സമ്മതിച്ചതിനു പിന്നാലെ ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുല്ല. രണ്ടുഘട്ടമായി നൂറുകണക്കിന് റോക്കറ്റുകളാണ് വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുല്ല തൊടുത്തത് 165 ലധികം റോക്കറ്റുകൾ
വാഷിങ്ടൻ∙ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഫ്ഗാൻ പൗരനെതിരെ യുഎസ് സർക്കാർ കുറ്റം ചുമത്തി. ട്രംപിനെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കിയതിനു 51 കാരനായ ഫർഹാദ് ഷാക്കേരിക്കെതിരായാണ് കുറ്റം ചുമത്തിയത്. ഷാക്കേരിയെ അറസ്റ്റ്
ടെഹ്റാൻ ∙ സർവകലാശാലാ ക്യാംപസിൽ ഉൾവസ്ത്രം മാത്രം ധരിച്ച് പ്രതിഷേധിച്ച ഇറാനിയൻ വിദ്യാർഥിനിയെ പ്രത്യേക പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയതായി പാരിസിലെ ഇറാനിയൻ എംബസി. ഭർത്താവിൽനിന്നു വേർപിരിഞ്ഞ യുവതി, രണ്ടു കുട്ടികളുടെ അമ്മയാണെന്നാണ് ഇറാനിയൻ എംബസിയുടെ പ്രസ്താവനയിൽ പറയുന്നത്. ‘‘അവൾ സുഖം പ്രാപിച്ചശേഷം സർവകലാശാലയിൽ പഠനം പുനരാരംഭിക്കും. എങ്കിലും അന്തിമ തീരുമാനം ബന്ധപ്പെട്ട സ്ഥാപനങ്ങളുടേതാണ്.’’– എംബസി അധികൃതർ വ്യക്തമാക്കി.
ടെഹ്റാൻ ∙ ഇറാനിലെ വസ്ത്രധാരണ നിയന്ത്രണത്തിനെതിരെ പ്രതിഷേധിച്ച യുവതി എവിടെയെന്നറിയാതെ ലോകം. കഴിഞ്ഞ ദിവസമാണു ടെഹ്റാൻ സർവകലാശാല ക്യാംപസിൽ ഒരു യുവതി ഉൾവസ്ത്രം മാത്രം ധരിച്ചു പ്രത്യക്ഷപ്പെട്ടത്. രാജ്യത്തു സ്ത്രീകളുടെ വസ്ത്രധാരണരീതി നിയന്ത്രിക്കുന്ന നിയമത്തിനെതിരായ പ്രതിഷേധമായി ഇതു വ്യാഖ്യാനിക്കപ്പെട്ടു. ഇന്റർനെറ്റിൽ ഉൾപ്പെടെ വലിയ ചർച്ചയുമായി.
വാഷിങ്ടൺ ∙ ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെ മുന്നറിയിപ്പുമായി യുഎസ്. ഇസ്രയേലിനെതിരെ വീണ്ടും ആക്രമണത്തിന് ഇറാൻ മുതിർന്നാൽ ഇസ്രയേൽ തിരിച്ചടിക്കുന്നതു തടയാൻ വാഷിങ്ടണിന് സാധിക്കില്ലെന്ന് യുഎസ് വ്യക്തമാക്കി. യുഎസ് സർക്കാരിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇസ്രയേലിനെ ഇറാക്കിന്റെ മണ്ണിൽ നിന്ന് ഇറാൻ വരുംദിവസങ്ങളിൽ തിരിച്ചടിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ ആക്രമിച്ചാൽ ഉടൻ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്രയേലും സൂചിപ്പിച്ചിട്ടുണ്ട്.
ജറുസലം ∙ ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5 ന് മുൻപ് ആക്രമണമുണ്ടാകുമെന്ന് ഇസ്രയേൽ ഇന്റലിജൻസിനെ ഉദ്ധരിച്ച് രാജ്യത്തര മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാഖിൽ നിന്ന് ആക്രമണമുണ്ടാകുമെന്നാണ് വിവരം. ഇറാനിലെ തന്ത്രപ്രധാന ലക്ഷ്യങ്ങൾക്കെതിരെ ഇസ്രയേലിന്റെ ആക്രമണം ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘടനകൾ വഴി ആക്രമണം നടത്താനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.
Results 1-10 of 523