Activate your premium subscription today
തൃശൂർ∙ ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഉത്തരവ് അനുസരിച്ച് പൂരം നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ ഹർജിയിൽ പറഞ്ഞു.
തൃശൂർ ∙ പൂരം അലങ്കോലപ്പെട്ട സംഭവത്തിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ടു സിപിഐ സംസ്ഥാന കൗൺസിലംഗം വി.എസ്. സുനിൽകുമാറിൽ നിന്നു പൊലീസ് മൊഴിയെടുത്തു. മലപ്പുറം അഡീഷനൽ എസ്പി ഫിറോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു രാമനിലയത്തിലെത്തി മൊഴി രേഖപ്പെടുത്തിയത്. പൂരം കലക്കിയതിൽ ബിജെപിക്കും ആർഎസ്എസിനും സുരേഷ് ഗോപിക്കും പങ്കുണ്ടെന്നതടക്കം മുൻപു താൻ പറഞ്ഞതെല്ലാം പൊലീസിനു മൊഴി നൽകിയെന്നു സുനിൽ കുമാർ പറഞ്ഞു.
കൊച്ചി ∙ തൃശൂർ പൂരം കലങ്ങിയതിൽ പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിര്‍ദേശം. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് നിർദേശം. ഹർജിയിൽ തിരുവമ്പാടി ദേവസ്വം സത്യവാങ്മൂലം സമർപ്പിച്ചു. പാറമേക്കാവ് ദേവസ്വത്തോടും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. നേരത്തെ, പൂരം കലങ്ങിയതിനു തിരുവമ്പാടി ദേവസ്വത്തിനും
തൃശൂർ ∙ ഉത്സവാഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിച്ച്് വരും തലമുറയ്ക്കു കൈമാറുമെന്നു പ്രഖ്യാപിച്ച് ആചാര സംരക്ഷണ കൂട്ടായ്മ. തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ആചാര സംരക്ഷണ യോഗത്തിലാണു പ്രഖ്യാപനം. പി.ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഉത്സവങ്ങളും പെരുന്നാളുകളും
തൃശൂർ∙ തൃശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്ന് തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങൾ. ഹൈക്കോടതി നിർദേശങ്ങൾ പാലിച്ച് പൂരം നടത്താനാവില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുമെന്നും ദേവസ്വം ഭാരവാഹികൾ പറഞ്ഞു. പകൽ ആനയെ എഴുന്നള്ളിക്കാനാവില്ല എന്നതുൾപ്പെടെയുള്ള കോടതി നിർദേശങ്ങൾ തൃശൂർ പൂരത്തിൽ പ്രായോഗികമല്ലെന്നും ദേവസ്വങ്ങൾ കൂട്ടിച്ചേർത്തു.
ആഘോഷത്തിന്റെ പൊടിപൂരത്തിന് ഇന്ന് ദുബായിയുടെ മണ്ണിൽ രാവിലെ 8.30ന് കൊടിയേറും. യുഎഇ ദേശീയ ദിനത്തിൽ ഇത്തിസലാത്ത് അക്കാദമിയിലാണ് കേരളത്തിന്റെ സ്വന്തം ‘തൃശൂർ പൂരം’.
തൃശൂർ ∙ കുടമാറ്റം വെറും കാഴ്ചയല്ല. തേക്കിൻകാട് മൈതാനത്തിലൂടെ പരന്നൊഴുകുന്ന മനുഷ്യ ജലത്തെ പൂര സന്ധ്യയിൽ തെക്കേ ഗോപുര നടയിലേക്കു വഴിതിരിച്ച് വിടുന്ന മാന്ത്രികതയാണ് അത്. 30 ഗജവീരന്മാർ മുഖാമുഖം നിന്നു ആവേശം തീർക്കുന്ന ആ വിരുന്ന് ഓർമയാകുമോ എന്ന ആശങ്കയിലാണ് പൂര പ്രേമികൾതെക്കേ ഗോപുര നടയിൽ തിടമ്പേറ്റി
കൊച്ചി ∙ ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്നും ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ആനകള്‍ തമ്മില്‍ മൂന്നുമീറ്റര്‍ അകലം വേണമെന്ന് നിർദേശിച്ചതെന്നും ഹൈക്കോടതി. രാജഭരണമല്ല, ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള നിയമവാഴ്ചയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെ നിയമം പാലിച്ചു മാത്രമേ മുന്നോട്ടു പോകാനാവൂ.
കൊച്ചി ∙ തൃശൂർ പൂരം അലങ്കോലമാക്കിയതു പൊലീസെന്ന് തിരുവമ്പാടി ദേവസ്വം ഹൈക്കോടതിയിൽ അറിയിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഉൾപ്പെടെ ആവശ്യപ്പെട്ടു നൽകിയ ഹർജികളിലാണു തിരുവമ്പാടി ദേവസ്വത്തിനായി സെക്രട്ടറി ഗിരീഷ് കുമാർ എതിർ
തൃശൂർ∙ തൃശൂര്‍ പൂരം നടത്തിപ്പ് ഉന്നതാധികാര സമിതിയെ അംഗീകരിക്കില്ലെന്ന് തിരുവമ്പാടി ദേവസ്വം. കൊച്ചിന് ദേവസ്വം ബോര്‍ഡ് സ്വയം തമ്പുരാന് ചമയുന്നുവെന്ന് സെക്രട്ടറി കെ.ഗിരീഷ് അറിയിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സ്വത്ത് കണ്ണുവച്ചാണ് ബോര്‍ഡിന്റെ നീക്കം. തേക്കിന്‍ക്കാട് മൈതാനം കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ തറവാട്ടുസ്വത്തല്ലെന്നും കെ.ഗിരീഷ് തുറന്നടിച്ചു.
Results 1-10 of 391