Activate your premium subscription today
കയ്യിൽ പണമുണ്ടോ; എങ്കിൽ ഇവിടെ നിക്ഷേപിച്ചോളൂ! പ്രമുഖ ധനകാര്യ വിദഗ്ധരെല്ലാം ഇപ്പോൾ ശുപാർശ ചെയ്യുന്ന ഈ ‘സ്റ്റോക്ക്’ ഏതെങ്കിലും വൻകിട കമ്പനിയുടേത് അല്ല. ഇന്ത്യൻ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് ആണ്! ഐപിഎലിന്റെ മാതൃകയിൽ കഴിഞ്ഞ വർഷം തുടങ്ങിയ ഡബ്ല്യുപിഎൽ ഇന്ത്യയിലെ ഏറ്റവും ശോഭനമായ ഭാവിയുള്ള ബിസിനസുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ഒരു കണക്കിങ്ങനെ: വനിതാ പ്രിമിയർ ലീഗിന്റെ 5 വർഷത്തേക്കുള്ള സംപ്രേഷണാവകാശം വയാകോം സ്വന്തമാക്കിയത് 11.7 കോടി യുഎസ് ഡോളറിനാണ് (970 കോടി രൂപ). അതായത് ശരാശരി ഒരു സീസണിൽ 2.34 കോടി യുഎസ് ഡോളർ (ഏകദേശം 194 കോടി രൂപ). ലോകത്തു തന്നെ ഒരു വനിതാ സ്പോർട്സ് ലീഗിനു കിട്ടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയാണിത്.
ശനിയാഴ്ച നടന്ന വനിതാ പ്രിമിയർ ലീഗ് താരലേലത്തിനുശേഷം ആരാധകർ ആകാംക്ഷയോടെ തിരക്കിയത് കശ്വീ ഗൗതം എന്ന ഇരുപതുകാരിയെക്കുറിച്ചാണ്. ഇന്ത്യൻ സീനിയർ ടീമിൽ ഇതുവരെ കളിച്ചിട്ടില്ല കശ്വീ. കഴിഞ്ഞവർഷത്തെ ലേലത്തിൽ ടീമുകൾ തഴഞ്ഞ ബോളർ. ബാറ്റർമാർക്കും ഓൾറൗണ്ടർമാർക്കും പൊന്നുംവിലയുള്ള ലേലത്തിൽ പഞ്ചാബ് സ്വദേശിനിയായ മീഡിയം പേസ് ബോളർ എങ്ങനെ സൂപ്പർ സ്റ്റാറായി?.
മുംബൈ ∙ വയനാട് മാനന്തവാടി സ്വദേശിനി സജന സജീവിലൂടെ വനിതാ പ്രിമിയർ ലീഗ് താരലേലത്തിൽ കേരളത്തിനും തിളക്കം. ഓൾറൗണ്ടറായ സജനയെ 15 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് ടീം സ്വന്തമാക്കിയതോടെ വനിതാ പ്രിമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ മലയാളത്തിന്റെ പ്രാതിനിധ്യം രണ്ടായി. സജനയുടെ സഹതാരവും നാട്ടുകാരിയുമായ മിന്നു മണി കഴിഞ്ഞവർഷത്തെ ലേലത്തിലൂടെ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിയിരുന്നു. വനിതാ പ്രിമിയർ ലീഗ് രണ്ടാം സീസണ് മുന്നോടിയായി ഇന്നലെ മുംബൈയിൽ നടന്ന ലേലത്തിൽ 4 മലയാളി താരങ്ങൾ അണിനിരന്നെങ്കിലും ടീമിൽ ഇടംപിടിച്ചത് സജന സജീവൻ മാത്രമാണ്. പഞ്ചാബ് സ്വദേശിനിയായ ഇന്ത്യൻ ആഭ്യന്തര താരം കശ്വീ ഗൗതമും ഓസ്ട്രേലിയൻ ഓൾറൗണ്ടർ അന്നബെൽ സതർലൻഡും (2 കോടി വീതം) ലേലത്തിലെ വിലയേറിയ താരങ്ങളായി.
വനിതാ പ്രിമിയർ ലീഗ് (ഡബ്ല്യുപിഎൽ) ക്രിക്കറ്റ് രണ്ടാം സീസണിന്റെ താരലേലം ഇന്ന് മുംബൈയിൽ നടക്കും. 104 ഇന്ത്യൻ താരങ്ങളും 61 വിദേശതാരങ്ങളും ഉൾപ്പെടെ 165 പേരാണ് ലേലത്തിൽ പങ്കെടുക്കാനായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. സി.എം.സി.നജില (മലപ്പുറം), കീർത്തി കെ.ജയിംസ് (തിരുവനന്തപുരം), സജ്ന സജീവ് (വയനാട്), ഐ.വി.ദൃശ്യ (വയനാട്) എന്നിവരാണ് കേരളത്തിൽ നിന്ന് ലേലത്തിനായി റജിസ്റ്റർ ചെയ്ത താരങ്ങൾ. ഡൽഹി ക്യാപിറ്റൽസ് താരമായ മിന്നു മണി മാത്രമാണ് നിലവിൽ കേരള ടീമിൽ നിന്ന് ഡബ്ല്യുപിഎൽ കളിക്കുന്നത്.
വനിതാ പ്രിമിയർ ലീഗ് ട്വന്റി20 അടുത്ത സീസൺ മുതൽ ഐപിഎൽ ക്രിക്കറ്റ് മാതൃകയിൽ ഹോം ആൻഡ് എവേ മത്സരങ്ങളായി നടത്തുമെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധൂമൽ. ആദ്യ സീസൺ വിജയകരമായിരുന്നു.
പ്രഥമ വനിതാ പ്രിമിയർ ലീഗ് ട്വന്റി20യിൽ ആകെ നടന്നത് 22 മത്സരങ്ങൾ. ഫൈനലിലുൾപ്പെടെ 15 മത്സരങ്ങളിലും പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയത് ഓൾറൗണ്ടർമാർ. ടൂർണമെന്റിലെ ഏറ്റവും മികച്ച 10 താരങ്ങളുടെ പട്ടികയിൽ എട്ടും ഇവർ തന്നെ. വനിതാ പ്രിമിയർ ലീഗ് ഓൾറൗണ്ടർമാരുടേതായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ. ഓൾറൗണ്ടർമാരിൽ തന്നെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ് താരങ്ങൾ തിളങ്ങിയപ്പോൾ ഇന്ത്യൻ താരങ്ങൾ നിരാശപ്പെടുത്തി. ഹർലീൻ ഡിയോൾ,
മുംബൈ∙ പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ ഏഴു വിക്കറ്റുകൾക്കാണു മുംബൈ കീഴടക്കിയത്. കളി അവസാനിക്കാൻ മൂന്നു പന്തുകൾ ബാക്കിനിൽക്കെയാണു മുംബൈയുടെ കിരീട നേട്ടം. അർധ സെഞ്ചറി നേടിയ നാറ്റ് ഷീവർ മുംബൈയുടെ വിജയ ശിൽപിയായി.
നവി മുംബൈ ∙ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ നീലക്കടലൊരുക്കിയ ആരാധകരെ മുംബൈ ഇന്ത്യൻസിന്റെ വനിതാ സംഘം നിരാശരാക്കിയില്ല. ആദ്യം ബാറ്റിങ് വെടിക്കെട്ടിലൂടെയും പിന്നീട് ഉജ്വല ബോളിങ്ങിലൂടെയും യുപി വാരിയേഴ്സിനെ തകർത്ത മുംബൈ പ്രഥമ വനിതാ പ്രിമിയർ ലീഗിന്റെ ഫൈനലിലേക്കു മുന്നേറി. പ്ലേ ഓഫിൽ മുംബൈയുടെ ജയം 72 റൺസിന്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യൻസ് 182 റൺസ് നേടിയപ്പോൾ യുപി വാരിയേഴ്സിന്റെ മറുപടി 110 റൺസിൽ അവസാനിച്ചു.
ആദ്യം എറിഞ്ഞുവീഴ്ത്തി. പിന്നീട് അടിച്ചു ജയിപ്പിച്ചു. പ്രഥമ വനിതാ പ്രിമിയർ ലീഗ് ട്വന്റി20യിൽ നിന്ന് ജയത്തോടെ മടങ്ങാം എന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സ്വപ്നങ്ങൾ തകർത്ത് മുംബൈ ഇന്ത്യൻസ് താരം അമേലിയ കെറിന്റെ ഓൾറൗണ്ട് മികവ്. ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിൽ ബാംഗ്ലൂരിനെതിരെ മുംബൈക്ക് 4 വിക്കറ്റ് വിജയം.
പ്രഥമ വനിതാ പ്രിമിയർ ലീഗ് ട്വന്റി20യിലെ അവസാന ലീഗ് മത്സരത്തിൽ യുപി വാരിയേഴ്സിനെ 5 വിക്കറ്റിനു തോൽപിച്ച് ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത യുപി 20 ഓവറിൽ 6ന് 138 റൺസെടുത്തപ്പോൾ ഡൽഹി 17.5 ഓവറിൽ 5ന് 142 റൺസ് നേടി വിജയത്തിലെത്തി. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയതോടെയാണ് ഡൽഹി നേരിട്ട് ഫൈനലിനു യോഗ്യത നേടിയത്.
Results 1-10 of 37