Activate your premium subscription today
കോയമ്പത്തൂർ∙ കൂനൂർ, മേട്ടുപ്പാളയം മേഖലകളിലും നീലഗിരി മലനിരകളിലും പെയ്ത കനത്ത മഴയിൽ മേട്ടുപ്പാളയം - കൂനൂർ റെയിൽവേ ട്രാക്കുകളിലും മേട്ടുപ്പാളയം - കൂനൂർ ദേശീയപാതയിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം താറുമാറായി. ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച രാവിലെ വരെ കൂനൂർ ഭാഗത്ത് 130 മില്ലി മീറ്റർ മഴയും മേട്ടുപ്പാളയം 52 മില്ലി മീറ്റർ മഴയും പില്ലൂർ അണക്കെട്ടിൽ 67 മില്ലി മീറ്റർ മഴയും പെയ്തു. ഇതോടെ മേട്ടുപ്പാളയത്ത് നിന്ന് കൂനൂരിലേക്കുള്ള വാഹനങ്ങൾ കോത്തഗിരി റോഡ് വഴി തിരിച്ചുവിട്ടു. റോഡിൽ പലയിടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഗതാഗത തടസ്സം കാരണം വാഹനനിര നീണ്ടു.
കോയമ്പത്തൂർ ∙ കേരളത്തിൽ നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ അതിർത്തി ജില്ലയായ കോയമ്പത്തൂരിലേക്ക് കടക്കുന്ന എല്ലാ ചെക് പോസ്റ്റുകളിലും വാഹന പരിശോധന വ്യാപകമാക്കി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദേശം അനുസരിച്ച് കോയമ്പത്തൂർ ജില്ലാ ഭരണകൂടമാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്.ആരോഗ്യ ഡപ്യൂട്ടി ഡയറക്ടർ
ഊട്ടി∙ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴയും ശക്തമായി വീശുന്ന കാറ്റും ഊട്ടിയെ അതിശെത്യത്തിന്റെ പിടിയിലമർത്തി. ഇന്നലെ മഴയ്ക്കും കാറ്റിനും ശക്തി കുറഞ്ഞെങ്കിലും അതിശൈത്യം നിലനിൽക്കുകയാണ്. കനത്ത മഴയും കാറ്റും കാരണം കഴിഞ്ഞ ചൊവ്വാഴ്ച മുതൽ അവധിയായിരുന്ന സ്കൂളുകൾ ഇന്നലെയാണ് വീണ്ടും തുറന്നത്.മഴയിലും കാറ്റിലുമായി
ഗൂഡല്ലൂർ∙ ഊട്ടി സീസൺ അവസാനിച്ചതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വിജനമായി. ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ വരവ് നിലച്ചു. ഊട്ടിയുടെ കാലാവസ്ഥയിലും മാറ്റങ്ങൾ വന്നു. കനത്ത തണുപ്പും മഴയും കാറ്റും വർധിച്ചതോടെ ജീവിതം ദുരിതമായി മാറി. നഗരത്തിലെ വെള്ളക്കെട്ടും അഴുക്കും ഊട്ടിയുടെ ഭംഗി നശിപ്പിച്ചു. ഉദ്യാനങ്ങളെല്ലാം
ഊട്ടി ∙ ഊട്ടി കൂനൂർ റോഡിലെ വാലി വ്യൂവിലെ പുൽമേട്ടിൽ മേയാൻ പോയ പശുവിനെ പുലി കൊന്നു തിന്നു. പുലി പശുവിനെ തിന്നുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഭക്ഷണം മതിയാക്കി വിശ്രമിച്ച ശേഷമാണു പുലി കാട്ടിലേക്കു കയറിയത്. ഇതേത്തുടർന്നു ഗ്രാമീണർ ഭീതിയിലാണ്. പുലി വീണ്ടും വരാൻ സാധ്യതയുണ്ടെന്നതിനാൽ നിരീക്ഷിക്കാൻ
പെരുമ്പിലാവ് ∙ ഭാരതീയ പ്രാകൃതിക് കൃഷി പദ്ധതിയുടെ പരിശീലനത്തിനു വേണ്ടി കേന്ദ്ര സർക്കാർ നൽകിയ ഫണ്ട് ഉപയോഗിച്ചു ചൊവ്വന്നൂർ അസിസ്റ്റന്റ് കൃഷി ഡയറക്ടറുടെ (എഡിഎ) നേതൃത്വത്തിൽ ഊട്ടിയിലേക്കു യാത്ര പോയതിൽ കർഷകർക്കു പ്രതിഷേധം.പരമ്പരാഗത കൃഷി പഠനത്തിന് എന്ന പേരിലാണു 23 അംഗ സംഘം കഴിഞ്ഞ ദിവസം വിനോദയാത്ര
ഊട്ടി ∙ പൈതൃക ട്രെയിൻ പാതയിലെ ഹിൽഗ്രോവ് സ്റ്റേഷൻ കാട്ടാനക്കൂട്ടം ഭാഗികമായി തകർത്തു. കാടിനു നടുവിലുള്ള സ്റ്റേഷനിൽ പൈതൃക ട്രെയിനിന്റെ സ്റ്റീം എൻജിനിൽ വെള്ളം നിറയ്ക്കാനാണു നിർത്താറ്. ഇവിടെ യാത്രക്കാർക്കായി ടീ സ്റ്റാളും ഉണ്ട്. അതും കാട്ടാനകൾ തകർത്തു. ഇവിടെ നിർത്തുന്ന ട്രെയിനിൽ നിന്നിറങ്ങി യാത്രക്കാർ
കോയമ്പത്തൂർ ∙ ഊട്ടി– മേട്ടുപ്പാളയം റെയിൽപാതയിൽ മണ്ണിടിച്ചിലിനെത്തുടർന്നു മേട്ടുപ്പാളയത്തിനും കൂനൂരിനുമിടയിൽ തിങ്കൾ വരെ പൈതൃക ട്രെയിനിന്റെ സർവീസ് റദ്ദാക്കി. സ്പെഷൽ ട്രെയിൻ സർവീസും റദ്ദാക്കി.മേട്ടുപ്പാളയത്തു നിന്നു 12 കിലോമീറ്റർ അകലെ അഡർലിക്കും ഹിൽഗ്രോവിനും മധ്യേയാണു പാളത്തിൽ കൂറ്റൻ പാറക്കല്ലുകളും
ഊട്ടി ∙ കോത്തഗിരി മേട്ടുപ്പാളയം റോഡിലെ കുഞ്ചപ്പനക്ക് സമീപം ജക്കനാരെ ഗ്രാമത്തിലെ നീലങ്കാട് എന്ന സ്ഥലത്തെ സ്വകാര്യ സ്ഥലത്ത് ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കൊമ്പനെ കണ്ടെത്തി. 15 വയസ്സുള്ള കാട്ടുകൊമ്പനാണ് ചരിഞ്ഞത്. കൊമ്പൻ മറിച്ചിട്ട മരം വൈദ്യുതി ലൈനിൽ പെട്ടാണ് ഷോക്കേറ്റതെന്ന് വനം വകുപ്പധികൃതർ അറിയിച്ചു.
ഊട്ടി ∙ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് ഊട്ടിയിലേക്കുള്ള ട്രെയിൻ സർവീസ് ശനിയാഴ്ച റദ്ദാക്കി. കനത്തമഴയിൽ കല്ലാർ–ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതേത്തുടർന്ന് മേട്ടുപ്പാളയം–ഉദഗമണ്ഡലം ( 06136) ട്രെയിനാണ് റദ്ദാക്കിയത്. പാതയിൽനിന്നും മണ്ണ് പൂർണമായി
Results 1-10 of 102