ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തകർത്തു പെയ്യുന്ന മഴയിൽ നനയാൻ ഇഷ്ടമില്ലാത്തവർ ആരുണ്ട്? കോരിച്ചൊരിയുന്ന മഴക്കാലത്തിന്റെ സൗന്ദര്യം മേഘാലയയിലെത്തി ആസ്വദിക്കുകയാണ് മമിത ബൈജു. മേഘങ്ങളുടെ ഗൃഹം എന്ന പേരിനെ അന്വർത്ഥമാക്കുന്ന ആ നാട്ടിലെ മഴയ്ക്കും മനോഹരമായ മറ്റൊരു മുഖമാണ്. സുന്ദരിയായ പ്രകൃതിയും പച്ചപ്പും മലകളും മഴയും കൂടി ചേരുമ്പോൾ ആരുടേയും മനസ്സും അതിനൊപ്പം അലിഞ്ഞു ചേർന്നു തുള്ളിച്ചാടും. മൺസൂണിൽ മഴയിങ്ങനെ തിമർത്തു പെയ്യുമ്പോൾ നനഞ്ഞൊട്ടി അതിനൊപ്പം ചേരുകയാണ് മലയാളത്തിന്റെ പ്രിയനായിക. മേഘാലയിലെ മറഞ്ഞിരിക്കുന്ന ഒരിടം എന്ന ക്യാപ്ഷനോടെ യാത്രാചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട് താരം.  

മഴ പെയ്യുമ്പോൾ സൗന്ദര്യം ഇരട്ടിയാകുന്ന നാടുകളിലൊന്നാണ് മേഘാലയ. അധികം സന്ദർശകരെത്തുന്നില്ല എന്നതു കൊണ്ടുതന്നെ പ്രകൃതി അവിടെയെത്തുന്ന അതിഥികൾക്കായി കാത്തുവച്ചിരിക്കുന്ന കാഴ്ചകൾക്കു യാതൊരു തരത്തിലും പൊലിമ നഷ്ടപ്പെട്ടിട്ടില്ല. ആ നാട്ടിലെത്തിയാൽ ഉറപ്പായും സന്ദർശിക്കേണ്ടയിടമാണ് ഡാവ്കി. നമ്മുടെ രാജ്യത്തിന്റെയും അയൽരാജ്യമായ ബംഗ്ളാദേശിന്റെയും അതിരിലായി സ്ഥിതി ചെയ്യുന്ന ജയന്തിയ എന്നു പേരുള്ള കുന്നിലാണ് ഡാവ്കി പട്ടണത്തിന്റെ സ്ഥാനം. ഉംഗോട്ട് നദിയിലെ ബോട്ട് സവാരിയും അതിസുന്ദരിയായ പ്രകൃതിയും തൂക്കുപാലവുമൊക്കെയാണ് അതിഥികളായി എത്തുന്നവരെ കാത്തിരിക്കുന്നത്.

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3000 അടി മുകളിലായി സ്ഥിതി ചെയ്യുന്ന ഒരു സംരക്ഷിതോദ്യാനമാണ് ബൽപാക്രം. അപൂർവമായ ഔഷധ സസ്യങ്ങൾ, ജന്തുജാലങ്ങൾ, എന്നിവയെല്ലാം ഇവിടെത്തിയാൽ കാണുവാൻ കഴിയും. ലെസ്സർ പാണ്ട, ഇന്ത്യൻ കാട്ടുപോത്ത്... തുടങ്ങിയ ജീവിവർഗങ്ങളും ദിക്സ് എന്ന പേരിലറിയപ്പെടുന്ന സസ്യവും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. ചുണ്ണാമ്പുകല്ലു കൊണ്ടു നിര്‍മ്മിക്കപ്പെട്ട സിജു-ഡോബ്ഖാക്കോൾ, ടെറ്റെങ്കോൾ-ബൽവാകോൾ ഗുഹകൾ, ദോഭക്കോൽ ചിബെ നല, ബോക് ബക് ദോഭക്കോൾ എന്നീ ഗുഹകളുമെല്ലാം ഇവിടുത്തെ പ്രധാന കാഴ്ചകളാണ്. സംരക്ഷിതപ്രദേശമായതിനാല്‍ മുൻകൂർ അനുമതി വാങ്ങിച്ചാൽ മാത്രമാണ് പ്രവേശനം.

മനോഹരമായ നദികൾ, പച്ചയുടെ കാന്തിയിൽ ഇടതൂർന്നു നിൽക്കുന്ന വനങ്ങൾ, പർവതങ്ങൾ എന്നിവയെല്ലാം കാണണമെങ്കിൽ നോങ്പോ എന്ന പട്ടണത്തിലെത്തണം. ബ്രഹ്‌മപുത്ര സമതലത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്നത് കൊണ്ടുതന്നെ ഗുവാഹത്തിയിൽ നിന്നും ഷില്ലോങ്ങിലേക്കുള്ള യാത്രാമധ്യേ വിശ്രമിക്കാനും കാഴ്ചകൾ ആസ്വദിക്കാനും ഇവിടെയിറങ്ങാം. 

വെള്ളച്ചാട്ടങ്ങൾ, അരുവികൾ, ഗുഹകൾ എന്നുവേണ്ട ഏതൊരു യാത്രാ പ്രേമിയെയും ആകർഷിക്കുന്ന നിരവധി കാഴ്ചകൾ കൊണ്ടു സമ്പന്നമാണ് മേഘാലയയിലെ ടൂറ. ഒരു ഇക്കോ ടൂറിസം കേന്ദ്രമായ ഇവിടെ നിരവധി സന്ദർശകർ എത്താറുണ്ട്. നൊക്രെക് എന്നൊരു ദേശീയോദ്യാനവും റോങ്ബാംഗ് ഡാർ വെള്ളച്ചാട്ടവും  സിജു ഗുഹകളുമാണ് ഇവിടുത്തെ പ്രധാന കാഴ്ച. അതിഥികൾക്കു ടൂറ കൊടുമുടിയിലേക്കു ട്രെക്കിങ് നടത്താനുള്ള സൗകര്യവുമുണ്ട്. മുകളിൽ നിന്നുള്ള താഴ്​വര കാഴ്ചകൾ അവർണനീയം തന്നെയാണ്. 

ചിറാപുഞ്ചിയോളം തന്നെ മനോഹരമായ ഒരിടമാണ് ജോവായ്. തടാകങ്ങൾ, താഴ്​വരകൾ, വെള്ളച്ചാട്ടങ്ങൾ എന്നുവേണ്ട നയനാന്ദകരമായ കാഴ്ചകൾ കൊണ്ടു സമ്പന്നമാണീ പട്ടണം. തഡ്‌ലസ്‌കീൻ തടാകവും ലാലോങ് പാർക്കും പ്രശസ്തമായ ടൂറിസ്റ്റ് ഹോട്ട് സ്‌പോട്ടുകളാണ്. വർഷാവർഷം നടക്കുന്ന തദ്ദേശീയമായ ഉത്സവങ്ങളും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്.

English Summary:

Mamitha Baiju’s Rainy Escapade: Why Meghalaya Should Be Your Next Travel Spot.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com