കോട്ടയത്ത് നിന്ന് മലക്കപ്പാറയ്ക്ക് 600 രൂപ; അടിപൊളി ട്രിപ്പൊരുക്കി കെഎസ്ആര്‍ടിസി

Mail This Article
പുതുവര്‍ഷ സമ്മാനമായി കെഎസ്ആര്‍ടിസിയുടെ പുതിയ വിനോദയാത്രാ പാക്കേജ് ആരംഭിച്ചു. ഇക്കുറി കോട്ടയത്തു നിന്നു മലക്കപ്പാറയിലേക്കുള്ള കാനനയാത്രയാണ്. യാത്രയ്ക്ക് തയാറാണോ? ഇപ്പോൾ തന്നെ സീറ്റ് ഉറപ്പിക്കാം. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള സമയത്ത് ബുക്ക് ചെയ്യാം.
ജനുവരി 15,16, 22, 23, 29, 30 തീയതികളിലായാണ് മലക്കപ്പാറ യാത്ര. രാവിലെ ആറുമണിക്ക് കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നുമാണ് ബസ് പുറപ്പെടുന്നത്. രാത്രി പതിനൊന്നു മണിയോടെ തിരിച്ച് സ്റ്റേഷനില്‍ എത്തും.
വന്യജീവികളെ കണ്ടുകൊണ്ട് കാട്ടിലൂടെയുള്ള രസകരമായ യാത്രയാണ് ഇത്. അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ, പെരിങ്ങൽകുത്ത് ഡാം, ഷോളയാർ ഡാം തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളും യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് മലക്കപ്പാറ കാടിനുള്ളിലൂടെയുള്ള യാത്രയുമുണ്ട്.

ഒരാള്‍ക്ക് 600 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം, പ്രവേശന പാസുകള്‍, മറ്റു യാത്രാ ചെലവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടില്ല, ഇത്തരത്തില്‍ അധികമായി വരുന്ന ചെലവുകള്‍ യാത്രക്കാര്‍ സ്വയം വഹിക്കണം. റസിഡന്‍റ് അസോസിയേഷനുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയ്ക്ക് ബള്‍ക്ക് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കും.
മുന്‍പ് തൃശൂരില്‍ നിന്നു കെഎസ്ആര്‍ടിസി ഒരുക്കിയ മലക്കപ്പാറ യാത്ര വന്‍ ഹിറ്റായിരുന്നു. കോട്ടയത്ത് നിന്നു പരുന്തുംപാറയിലേക്കും പുതിയ സര്‍വീസ് നടത്താനുള്ള ആലോചന നടക്കുന്നുണ്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
സീറ്റുകള്‍ ബുക്ക് ചെയ്യാൻ വിളിക്കാം: 9495876723, 8547832580,0481-2562908.
English Summary: Kottayam to Malakkappara KSRTC Trip