ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്, ലക്ഷ്മി വിലാസ് പാലസ്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ ബക്കിംങ്ഹാം കൊട്ടാരത്തിന്റെ നാലിരട്ടി വലിപ്പമുണ്ട് ഈ കൊട്ടാരത്തിന്.  വഡോദരയിലെ ലക്ഷ്മി വിലാസ് പാലസാണ് ആരെയും അമ്പരപ്പിക്കുന്ന നൂറ്റാണ്ടിലേറെ പഴക്കമുള്ള അത്ഭുത നിര്‍മിതി. 

 

1890 ല്‍ മഹാരാജ സയാജിറാവു ഗെയ്ക്‌വാദ് മൂന്നാമനാണ് 1.80 ലക്ഷം ബ്രിട്ടീഷ് പൗണ്ട് ചിലവിട്ട് ഈ പടുകൂറ്റന്‍ കൊട്ടാരം നിര്‍മിച്ചത്. എച്ച്ആര്‍എച്ച് സമര്‍ജിത്ത്‌സിങ് ഗെയ്ക്വാദും രാധികരാജെ ഗെയ്ക്വാദും രണ്ടു പെണ്‍ മക്കളുമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. അന്നും ഇന്നും അമ്പരപ്പിക്കുന്ന നിരവധി സവിശേഷതകളുള്ള ലക്ഷ്മി വിലാസ് പാലസിനെ അറിയാം. 

Read Also : അടുത്ത അവധിക്കാലം ഗംഭിരമാക്കാം. ലോകത്തിലെ അതിശയകരമായ ചില അണ്ടർവാട്ടർ ഹോട്ടലുകൾ ഇതാ...
 

മഹാരാജ പാലസും നസര്‍ബോഗ് പാലസുമായിരുന്നു ലക്ഷ്മി വിലാസ് പാലസ് പണി കഴിപ്പിക്കും മുൻപ് ഗെയ്ക്‌വാദുമാരുടെ താമസസ്ഥലം. കോലാപൂരിലേയും ദര്‍ബാംഗയിലേയും കൊട്ടാരങ്ങള്‍ പണികഴിപ്പിച്ച മേജര്‍ ചാള്‍സ് മന്‍താണ് ലക്ഷ്മി വിലാസ് കൊട്ടാരത്തിന്റെ നിര്‍മാണവും ആരംഭിക്കുന്നത്. എന്നാല്‍ ലക്ഷ്മി വിലാസ് പാലസിന്റെ പണി പകുതിയിലിരിക്കേ ചാള്‍സ് മന്‍ത് അന്തരിക്കുകയും റോബര്‍ട്ട് ഫെല്ലോസ് ചിസോം പുതിയ എന്‍ജിനീയറായി ചുമതലയേല്‍ക്കുകയും ചെയ്തു. 

 

130 ലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പു നിര്‍മിച്ചതെങ്കിലും ഇന്നും അത്ഭുതമായ പല ആഢംബരങ്ങളും ലക്ഷ്മി വിലാസ് പാലസിലുണ്ട്. ഒരു ആഭ്യന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചും ലിഫ്റ്റും ഈ കൊട്ടാരത്തിലുണ്ട്. സോന്‍ഗാധില്‍ നിന്നുള്ള സ്വര്‍ണ നിറമുള്ള കല്ലുകള്‍ കൊണ്ടാണ് ഈ കൊട്ടാരത്തിന്റെ പുറംഭാഗം നിര്‍മിച്ചിരിക്കുന്നത്. ഇത് വല്ലാത്തൊരു സ്വര്‍ണ പ്രഭ ലക്ഷ്മിവിലാസ് പാലസിനു നല്‍കുന്നു. 


Read Also : പർവ്വതങ്ങളിലെ ലോക സുന്ദരിപ്പട്ടം ചാർത്തി നൽകിയിട്ടുള്ളത് സ്വിസ്സ് ആൽപ്സിൽ നിന്നും ആളുകൾ രണ്ട് മണിക്കൂറിനുള്ളിൽ ഇറ്റലിയിലെത്തും. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ...

ആഢംബര സമൃദ്ധമാണ് കൊട്ടാരത്തിന്റെ അകത്തളങ്ങളും. മരങ്ങളും ഫൗണ്ടനുകളുമുള്ള രണ്ടു വലിയ നടുമുറ്റങ്ങളും ഈ കൊട്ടാരത്തിലുണ്ട്. ഏതു ചൂടുള്ള വേനലിലും കൊട്ടാരത്തിനകത്തു തണുപ്പും നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. രാജാ രവി വര്‍മയുടെ അടക്കം പെയിന്റിങുകളും നിരവധി കലാസൃഷ്ടികളും ആയുധങ്ങളും ഇവിടെയുണ്ട്. 

 

പാര്‍ക്കുകളും ഗോള്‍ഫ് കോഴ്‌സുകളും മോത്തി ബാഗ് പാലസും മഹാരാജ ഫത്തേസിങ് മ്യൂസിയവും ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ ഓഫീസുകളും മോത്തി ബാഗ് ക്രിക്കറ്റ് മൈതാനവും ലക്ഷ്മി വിലാസ് പാലസിന്റെ ഭാഗമാണ്. തേക്ക് തടിയില്‍ തീര്‍ത്ത ഇന്‍ഡോര്‍ ടെന്നീസ് കോര്‍ട്ടും ബാഡ്മിന്റണ്‍ കോര്‍ട്ടും ഈ കൊട്ടാരത്തിലുണ്ട്. നേരത്തെ ഒരു മൃഗശാലയും ഈ കൊട്ടാരത്തിലുണ്ടായിരുന്നു. 700 ഏക്കറിലായി പരന്നു കിടക്കുന്ന ലക്ഷ്മി വിലാസ് കൊട്ടാരത്തിനു നാലു നിലകളിലായി 170 മുറികളാണുള്ളത്. ഇന്ത്യയില്‍ നിലവിലുള്ള ഏറ്റവും പ്രസിദ്ധിയുള്ള കൊട്ടാരങ്ങളിലൊന്നാണ് ലക്ഷ്മി വിലാസ് പാലസ്.

 

Content Summary : Lakshmi Vilas Palace in Vadodara, India is the world's largest residential building.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com