ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊച്ചി ∙ മലയാള മനോരമ വൊയേജർ ട്രാവൽ ആൻഡ് ടൂർ എക്സ്പോയ്ക്ക് തുടക്കം. ലുലു മാരിയറ്റ് ഹോട്ടലിൽ രാവിലെ 10 ന് നടി അന്ന ബെൻ ഉദ്ഘാടനം ചെയ്തു. തിരക്കേറിയ ജീവിതത്തിനിടെ സ്വപ്ന ലൊക്കേഷനുകളിലേക്ക് യാത്ര പോകാൻ മോഹിക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളും അടുത്തറിയാൻ എക്സ്പോ ഉപകരിക്കും. വീസയില്ലാതെ പോകാൻ കഴിയുന്ന രാജ്യങ്ങളെ അടുത്തറിയാൻ എക്സ്പോ ഉപകരിക്കും.
 

കേരളത്തിലെ മികച്ച ടൂർ പ്ലാനർമാരും റിസോർട്ടുകളും ക്രൂസുകളും അണിനിരക്കുന്ന പ്രദർശനം ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 10 മുതൽ വൈകീട്ട് 7 വരെയാണ്. ഫോർച്യൂൺ ടൂർസ് ആണ് പവേഡ് ബൈ സ്പോൺസർ. യൂറോപ്പ്, ടർക്കി, അസർബെയ്ജാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് സ്പെഷലൈസ്ഡ് ടൂറുകൾ നടത്തുന്ന ടൂർ കമ്പനികളുടെ സേവനം ലഭ്യമാണ്. ടിക്കറ്റിങ്, വിസ, താമസം, ഭക്ഷണം, ട്രൻസ്പോർട്ടേഷൻ തുടങ്ങി ഒരു യാത്രയുടെ സകല മേഖലകളിലും ശ്രദ്ധ നൽകി ഉണ്ടാക്കിയ ട്രാവൽ പ്ലാനുകൾ ഈ പ്രദർശനത്തിലൂടെ പരിചയപ്പെടാം.
 

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ പാക്കേജുകളാണ് മറ്റൊരു ആകർഷണം. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ വില്ലേജ്, യോട്ട് ക്രൂസ്, ദുബായിലെ പുതുപുത്തൻ ടൂറിസ്റ്റ് സ്പോട്ടുകൾ എല്ലാം സമഗ്രമായി ഉൾക്കൊള്ളുന്ന ട്രാവൽ പാക്കേജുകൾ തയ്യാറാക്കി നൽകുന്ന ഏജൻസികളും പ്രദർശനത്തിൽ ഉണ്ട്്

അഡ്വഞ്ചർ ടൂർ, ഷി ടൂർ, പാരന്റ്സ് യാത്രകൾ എല്ലാത്തിനും ഉത്തരം നൽകുന്നതാകും പ്രദർശനം.പ്രവേശനം സൗജന്യം. വിവരങ്ങൾക്ക് : 8848308757

English Summary:

Malayalam Manorama Travel expo at Kochi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com