നേട്ടത്തിൽ ശ്രീലങ്കൻ എയർലൈൻസ്; ശ്രീലങ്കൻ ഏവിയേഷൻ കോളജിന് ബഹുമതി

Mail This Article
ശ്രീലങ്കൻ എയർലൈൻസിന്റെ പരിശീലന വിഭാഗമായ ശ്രീലങ്കൻ ഏവിയേഷൻ കോളേജിന്, ഐഎടിഎ അംഗീകൃത പരിശീലന കേന്ദ്രത്തിന്റെ (ATC)ബഹുമതി. 2024 ൽ മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനമെന്ന ബഹുമതിയാണ് സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും മികച്ച ഐഎടിഎ (ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ) പരിശീലന സ്ഥാപനങ്ങൾക്കായി മാത്രം സംവരണം ചെയ്തിട്ടുള്ള ഒരു ബഹുമതിയാണിത്. ഈ നേട്ടം ശ്രീലങ്കൻ ഏവിയേഷൻ കോളേജിനെ ഐഎടിഎയുടെ പ്രിഫേർഡ് എടിസി വിഭാഗത്തിലേക്ക് ഉയർത്തുകയും ചെയ്തു.
ശ്രീലങ്കയിലെ ഏറ്റവും ആവശ്യകതയുള്ള ചില ഐഎടിഎ പ്രോഗ്രാമുകൾ അടക്കം ഐഎടിഎ ഫൗണ്ടേഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം ഡിപ്ലോമ, ഐഎടിഎ കാർഗോ ഇൻട്രൊഡക്ടറി കോഴ്സ്, ഐഎടിഎ എയർലൈൻ കാബിൻ ക്രൂ കോഴ്സ് എന്നു തുടങ്ങി വിവിധ കോഴ്സുകൾ വർഷങ്ങളായി ശ്രീലങ്കൻ ഏവിയേഷൻ കോളേജ് നൽകുന്നുണ്ട്.
ഇത്തരം കോഴ്സുകളിലൂടെ ശ്രീലങ്കൻ ഏവിയേഷൻ കോളജ് വ്യോമയാന രംഗത്ത് പ്രതിഭകളെ കൊണ്ടുവരാനായി അത്യാധുനിക സൗകര്യങ്ങളോടെ നല്ല പരിശീലനം നൽകുന്നുണ്ട്. ഇതിന്റെ ഫലമായി എല്ലാ ഐഎടിഎ പ്രോഗ്രാമുകളിലും മികച്ച ഫലം തന്നെ ലഭിക്കുന്നുണ്ട്. ഐഎടിഎ ട്രെയിനിങ്ങുമായി ചേർന്ന് ശ്രീലങ്കൻ ഏവിയേഷൻ കോളജ് ഉണ്ടാക്കിയ ദീർഘകാല പങ്കാളിത്തത്തെയും വിശ്വാസ്യതയെയും സൂചിപ്പിക്കുന്നതാണ് എടിസി അംഗീകാരം. വ്യോമയാന പരിശീലനത്തിൽ രാജ്യാന്തര നിലവാരത്തോടെ 35 വർഷത്തിലേറെ പരിചയമുള്ള ശ്രീലങ്കൻ ഏവിയേഷൻ കോളേജ് രാജ്യത്തിനും വ്യോമയാന മേഖലയിലും ഒന്നിലധികം അവസരങ്ങളാണ് നൽകുന്നത്. ഐഎടിഎ, യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി, ശ്രീലങ്ക, പാക്കിസ്ഥാൻ, മാലദ്വീപ്, നേപ്പാൾ എന്നിവിടങ്ങളിലെ സിവിൽ ഏവിയേഷൻ അതോറിറ്റികൾ എന്നിവയുടെ അംഗീകാരവുമുണ്ട് ഈ കോളജിന്.