ADVERTISEMENT

അവിശ്വസനീയമായ സാംസ്കാരിക അനുഭവങ്ങളും കാഴ്ചകളും നിറഞ്ഞ അതിശയകരമായ രാജ്യമാണ് ഇറ്റലി. റോം, വെനീസ്, ഫ്ലോറൻസ് അടക്കമുള്ള പ്രശസ്തമായ ഇറ്റാലിയൻ നഗരങ്ങളാണ് പല സഞ്ചാരികളും തിരഞ്ഞെടുക്കുന്നത്. എന്നാൽ ഈ തിരക്കേറിയ നഗരങ്ങളിൽ നിന്നു വ്യത്യസ്തമായി ജനക്കൂട്ടമില്ലാത്ത, അതേസമയം വിസ്മയകരമായ അനുഭവങ്ങൾ നൽകുന്ന നിരവധി പട്ടണങ്ങളും ഈ രാജ്യത്തുണ്ട്.

നിങ്ങൾ ഇറ്റലിയിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുകയാണെങ്കിൽ, ഈ മനോഹരവും ബജറ്റ് ഫ്രണ്ട്‌ലിയുമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കാം.

1. കാസ്റ്റൽമെസ്സാനോ

നേപ്പിൾസിൽനിന്ന് ഏകദേശം രണ്ടര മണിക്കൂർ ദൂരെ കിഴക്കാണ് കാസ്റ്റൽമെസ്സാനോ എന്ന മനോഹരമായ പട്ടണം. ഈ നാടിന്റെ വാസ്തുവിദ്യയും പ്രകൃതിദൃശ്യങ്ങളും ആരെയും അതിശയിപ്പിക്കുന്നതാണ്. കാരണം ഈ നഗരം ഒരു ചിത്രം പോലെ മനോഹരമാണ്.

2. ആൽബ

അതിശയകരമായ വാസ്തുവിദ്യ തന്നെയാണ് ഇവിടുത്തെ ഹൈലൈറ്റ്. വർണ്ണാഭമായ മേൽക്കൂരകൾ നിറഞ്ഞ പട്ടണവും അതിലെ തെരുവുകളും പ്രാദേശിക ജീവിതത്തിന്റെ നേർസാക്ഷ്യമാകുന്നു. രണ്ട് ഇഷ്ടിക ഗോപുരങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്.

italy-Alba

ഒക്ടോബർ, നവംബർ മാസങ്ങളിലെ ഇന്റർനാഷനൽ ആൽബ വൈറ്റ് ട്രഫിൽ മേളയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം, ഈ പ്രദേശം ഏറ്റവും അറിയപ്പെടുന്നതും ഈ പാചക ഉത്സവത്തിലൂടെയാണ്. ഈ സമയത്ത് ലോകമെമ്പാടുമുള്ള രുചിയൂറും വിഭവങ്ങൾ ആൽ‌ബയിലേക്ക് എത്തിക്കും.

3. ട്രെന്റോ

വിനോദസഞ്ചാരികൾ അത്രയധികം കാണാത്ത ഒരു ഇറ്റാലിയൻ പട്ടണമാണ് ട്രെന്റോ. ഇത് കാസ്റ്റൽ‌മെസാനോയേക്കാളും ആൽ‌ബയേക്കാളും വലുതാണ്,  കാഴ്ചാനുഭവങ്ങൾ നിറഞ്ഞ നഗരത്തിന്റെ പശ്ചാത്തലമായി പാറക്കൂട്ടങ്ങളുള്ള സമൃദ്ധമായ പർവത താഴ്‌വര ആരുടേയും കണ്ണും മനസും നിറയ്ക്കും.

italy-Trento

കടുംനിറമുള്ള കെട്ടിടങ്ങളും അതിമനോഹരമായ ഇറ്റാലിയൻ വാസ്തുവിദ്യയും ഇവിടെ കാണാം. കൂടാതെ, കാണാനും ചെയ്യാനും രസകരമായ കാര്യങ്ങൾക്ക് ഒരു കുറവുമില്ല: ഗംഭീരമായ ട്രെന്റോ കത്തീഡ്രൽ സന്ദർശിക്കാം, അല്ലെങ്കിൽ ആധികാരിക ഇറ്റാലിയൻ ചെറു-നഗര ജീവിതം അനുഭവിക്കാൻ ടൗൺ സ്ക്വയറിലൂടെ നടക്കാം.

4. സാന്താ മാർഗരിറ്റ ലിഗുരെ

ഈന്തപ്പനകൾ അണിനിരന്ന വെളുത്ത ബീച്ചുകളിൽ തീർത്ത മനോഹരമായ ഒരു ചിത്രം പോലെയാണീ നഗരം. ഈ പ്രദേശം തിരക്കേറിയ ഒരു തുറമുഖവും മത്സ്യബന്ധന കേന്ദ്രവും ആണെങ്കിലും നിങ്ങളെ കടൽത്തീര അനുഭവങ്ങളിൽനിന്നു തടയുകയില്ല.

വാസ്തവത്തിൽ, ഈ തുറമുഖം തന്നെ മികച്ച ഭക്ഷണത്തിനും വിനോദത്തിനുമായി പ്രദേശവാസികൾക്കും സന്ദർശകർക്കും ഒരുപോലെ ജനപ്രിയമാണ്

5. മാന്റുവ

7,000-ൽ താഴെ ജനസംഖ്യയുള്ള ഒരു വലിയ പട്ടണമാണിതെങ്കിലും, ഇറ്റാലിയൻ അവധിക്കാലത്തുനിന്ന് അൽപം വ്യത്യസ്തമായ എന്തെങ്കിലും ആഗ്രഹിക്കുന്ന യാത്രക്കാർക്ക് മാന്റുവ ഒരു തകർപ്പൻ ഇടമാണ്. 2016 ൽ യൂറോപ്യൻ യൂണിയൻ നഗരത്തെ ഇറ്റാലിയൻ സാംസ്കാരിക തലസ്ഥാനമായി തിരഞ്ഞെടുത്തു.

 

വടക്കൻ ഇറ്റലിയിലെ കല, സാംസ്കാരിക, സംഗീത കേന്ദ്രമായി ഇത് വളരെക്കാലമായി നിലനിൽക്കുന്നു. കൂടാതെ നാടകം, സാഹിത്യം, ഓപ്പറ പ്രേമികൾക്ക് നഗരത്തിൽ വളരെയധികം അനുഭവങ്ങളുണ്ട്. വെനീസിൽനിന്ന് 2 മണിക്കൂർ യാത്ര ചെയ്താൽ മാന്റുവയിലെത്താം.

6. സിവിറ്റ ഡി ബാഗ്നോറെജിയോ

ഈ പട്ടികയിലെ ഏറ്റവും മനോഹരമായ പട്ടണങ്ങളിലൊന്നാണ് സെന്റ് ബോണവെൻ‌ച്വറിന്റെ ജന്മസ്ഥലമായ സിവിറ്റ ഡി ബാഗ്നോറെജിയോ. ചില ആളുകൾ ഇതിനെ ഡൈയിങ് ടൗൺ എന്നാണ് വിളിക്കുന്നത്. പട്ടണത്തിലെ അപകടകരമായ ഒരിടത്തെപ്പറ്റി സൂചിപ്പിച്ചാണ് ഇങ്ങനെ പറയുന്നത്.

തകർന്നുകിടക്കുന്ന ഒരു കുന്നിൻ മുകളിലാണ് ഇതു സ്ഥിതിചെയ്യുന്നത്. പ്രവേശിക്കാനുള്ള ഏക മാർഗം ഒരു നടപ്പാലമാണ്. 11 പേർ മാത്രമാണ് ബാഗ്നോറെജിയോയിൽ ഇപ്പോൾ താമസിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ ഈറ്റില്ലം എന്ന് വിളിക്കണം ഈ പട്ടണത്തെ. 

7. വരേന

ഒരു ഓയിൽ പെയിന്റിങ്ങിലുള്ളതുപോലുള്ള സ്ഥലത്തേക്കാണ് നിങ്ങൾ പോകാൻ ആഗ്രഹിക്കുന്നതെങ്കിൽ വരേന അത്തരമൊരു ലക്ഷ്യസ്ഥാനമാണ്. ലേക്ക് കോമോയ്ക്കും  മനോഹരമായ പർവത പ്രദേശത്തിനും ഇടയിലാണ് ഈ നഗരം. പട്ടണത്തിലെ മിക്കവാറും എല്ലാ വീടുകളും കടും നിറത്തിൽ അലങ്കരിച്ചിരിക്കുന്നു. ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നിവയിൽ വരച്ചെടുത്തൊരു വാട്ടർഫ്രണ്ട് ടൗൺ സങ്കൽപിച്ചു നോക്കൂ- അതാണ് വരേന. 

ഇറ്റലിയിൽ അവിശ്വസനീയമാംവിധം ധാരാളം ഓഫ്-ദ്-ബീറ്റ്-പാത്ത് പട്ടണങ്ങളുണ്ട്. അവയുടെയെല്ലാം പേരു പറയുക ബുദ്ധിമുട്ടാണ്. സാധാരണ ടൂറിസ്റ്റ് ഹോട്ട് സ്പോട്ടുകളിൽനിന്ന് മാറി, നാട്ടുകാരെപ്പോലെ ഇറ്റലി കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു കാർ വാടകയ്‌ക്കെടുത്ത് മനോഹരമായ, സാംസ്കാരിക സമ്പന്നമായ ഇത്തരം സ്ഥലങ്ങളിലൂടെ സഞ്ചരിക്കുക. അദ്ഭുതകരമായ ചില ഇറ്റാലിയൻ പട്ടണങ്ങളിൽക്കൂടി കടന്നുപോകാം. ഈ യാത്രയിൽ ക്യാമറ എടുക്കാൻ മറക്കരുത്. ജിവിതത്തിൽ എന്നെന്നും ഓർമിച്ചുവെക്കാൻ ഒരായിരം നിറക്കൂട്ടുകൾ ഈ നഗരങ്ങൾ നിങ്ങൾക്ക് സമ്മാനിക്കും.

English Summary: Beautiful Off-The Beaten Path Towns In Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com