ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ബോളിവുഡിലെ പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണ് ഫറ ഖാൻ. സംവിധായക, തിരക്കഥാകൃത്ത്, അഭിനേത്രി, നിർമാതാവ്, കൊറിയോഗ്രഫർ തുടങ്ങി പല മേഖലയിൽ തിളങ്ങിയ വനിത. എന്നാൽ ചെറുപ്പത്തിൽ താൻ അനുഭവിച്ച ദുരിതത്തിനു കയ്യും കണക്കക്കുമില്ലെന്ന് ഫറ പറയുന്നു.

'സിനിമയുടെ നല്ലത് മാത്രമല്ല, മോശം വശവും കണ്ടിട്ടുണ്ട്. അച്ഛൻ സംവിധായകനും നിർമാതാവുമായിരുന്നു. എന്റെ കുട്ടിക്കാലത്ത് അച്ഛന്റെ പ്രശസ്തിയും ആഡംബരവും എല്ലാം കണ്ടാണ് വളർന്നത്. എനിക്ക് അഞ്ച് വയസ്സ് ഉള്ളപ്പോൾ വരെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ജീവിച്ചിരുന്നത്. പക്ഷേ ഒറ്റ രാത്രി കൊണ്ട് ജീവിതം മാറിമറിയുന്നത് ഞങ്ങൾക്ക് കാണേണ്ടി വന്നു.' 

'അച്ഛന് വളരെ പ്രതീക്ഷയുണ്ടായിരുന്ന സിനിമ ആയിരുന്നു 'ഐസാ ഭി ഹോതാ ഹെ'. പടം വെള്ളിയാഴ്ച റിലീസ് ആയി, ഞായറാഴ്ച ഞങ്ങൾ എല്ലാം നഷ്ടപ്പെട്ടവരായി മാറി. കടം വാങ്ങിയ കാശും അമ്മയുടെ സ്വർണവും എല്ലാം പോയി. സിനിമയിലെ രംഗം പോലെ, ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ ഞങ്ങള്‍ ഒന്നുമില്ലാത്തവരായി. അതോടെ അച്ഛൻ മദ്യപിക്കാൻ തുടങ്ങി. എന്റെ 5 വയസ്സ് മുതൽ 13 വയസ്സ് വരെ ഞങ്ങൾ അങ്ങനെയാണ് ജീവിച്ചത്. അച്ഛൻ ജോലിക്കും പോകുമായിരുന്നില്ല. ഒടുവിൽ എല്ലാം മടുത്ത അമ്മ വീട് വിട്ടിറങ്ങാൻ തീരുമാനിച്ചു.' പാതിരാത്രി അമ്മയ്ക്കും സഹോദരനുമൊപ്പം എങ്ങോട്ടെന്നില്ലാതെ ഇറങ്ങിയന്നും രാത്രി 1 മണിക്ക് അമ്മയും രണ്ട് മക്കളും ബസ്‌സ്റ്റോപ്പിൽ നിൽക്കുന്നത് ഇപ്പോഴും ഓർമയിൽ വരുന്നെന്നും ഫറ പറഞ്ഞു. 

Read also: ക്യാമറയ്ക്കു മുന്നിൽ പറയാൻ പറ്റാത്ത തെറ്റുകൾവരെ ജോലിയ്ക്കിടെ സംഭവിച്ചിട്ടുണ്ട്, ആർജെ പണി എളുപ്പമല്ല; മീര നന്ദൻ

'ഒരു ബന്ധുവിന്റെ വീട്ടിലെ സ്റ്റോർ റൂമിലാണ് ഞങ്ങൾ 5 വർഷത്തോളം താമസിച്ചത്. ആ വീട്ടുകാരിൽ ഒരാൾ വിദേശത്തുനിന്നു മടങ്ങി വരുന്നതുകൊണ്ട് ഞങ്ങൾക്ക് അവിടെ ഒഴിയേണ്ടതായി വന്നു'. അങ്ങനെ മക്കളെ രണ്ടുപേരെയും അച്ഛന്റെ അടുക്കലേക്കു മടക്കി അയച്ചെന്നും അമ്മ ജീവിതത്തില്‍ ആദ്യമായി ജോലിക്ക് പോയി തുടങ്ങിയെന്നും ഫറ പറയുന്നു. 

farahkhan
Image Credit: Instagram/farahkhankunder

'അച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പോക്കറ്റിൽ 30 രൂപയാണ് ഉണ്ടായിരുന്നത്. ചടങ്ങുകൾ നടത്താൻ ഞങ്ങൾക്കു മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ടി വന്നു'. അന്നത്തെ പാഠങ്ങൾ ഇപ്പോഴും മനസ്സിലുണ്ടെന്നും ആഗ്രഹിച്ചതിന്റെ 100 ഇരട്ടി ഇപ്പോൾ തനിക്കുണ്ടെന്നും ഫറ പറഞ്ഞു. 

'അന്ന് രാത്രി വാതിൽ തുറന്നിട്ടാണ് കിടന്നിരുന്നത്. കാരണം മോഷ്ടിക്കാൻ വന്നാൽ വെറും കയ്യോടെ മടങ്ങാനേ കഴിയു. സത്യത്തിൽ പൂട്ട് പോലും ഉണ്ടായിരുന്നില്ല. ഒരു കല്ലാണ് വാതില്‍ അടയ്ക്കാൻ ഉപയോഗിച്ചിരുന്നത്. അന്ന് നിലത്ത് കിടന്നതിന്റെയും അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും പകരമായി ആയിരിക്കണം ദൈവം ഇന്ന് ഇത്രയും സൗഭാഗ്യങ്ങൾ തന്നത്'– ഫറ പറഞ്ഞു.

Read also: പഠിക്കാൻ വിദേശത്തു പോയ മകൾ വീട്ടുമുറ്റത്ത്; അമ്മയെ തട്ടിമാറ്റി അച്ഛന്റെ കെട്ടിപ്പിടുത്തം, മനോഹരമെന്ന് സോഷ്യൽമീഡിയ

ജീവിതത്തിന്റെ ആദ്യകാലം കയ്പ്പു നിറഞ്ഞതായിരുന്നെങ്കിലും ഫറ ചിരിച്ചുകളിച്ചു ജീവിക്കുന്ന വ്യക്തിയാണ്. തമാശകള്‍ ഇഷ്ടപ്പെടാത്ത മനുഷ്യരുണ്ടോ എന്നാണ് ചോദ്യവും. ഫറയുടെ തമാശകൾക്കു ബോളിവുഡിൽ ആരാധകരേറെയാണ്. എന്നാല്‍ ഇപ്പോൾ പഴയതുപോലെ തമാശകൾ പറയാൻ കഴിയുന്നില്ലെന്നും എല്ലാവരും പൊളിറ്റിക്കലി കറക്ട് ആവാനുള്ള ശ്രമത്തിലാണെന്നും അഭിപ്രായപ്പെട്ടു. 'ആരും മര്യാദയ്ക്ക് ഒരു സിനിമ പോലും കാണുന്നില്ല. അത് ഒരു എക്സ്പീരിയൻസ് ആണ്. എന്നാല്‍ അതിലെ കുറ്റം കണ്ടുപിടിക്കാനാണ് ഇന്ന് പലരും സിനിമ കാണുന്നത്'. മനീഷ് പോൾ പോഡ്കാസ്റ്റിനു നൽകിയ അഭിമുഖത്തിൽ ഫറ പറഞ്ഞു.

Read also: 'അവർ കവിളിലും കയ്യിലും പിടിച്ചു, ഇത് ഇവിടെ നടക്കില്ല', മെട്രോയിൽ യുവാക്കളെ ചോദ്യം ചെയ്ത് യാത്രക്കാരി

Content Summary: Farah Khan talkes about her hardship and success in Life

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com