സമ്പൂർണ വിഷുഫലം 2019, തിരുവാതിര നക്ഷത്രം : കാണിപ്പയ്യൂർ

Mail This Article
വാഹനം മാറ്റി വാങ്ങുവാനിടവരും. ബന്ധുക്കളുമായി രമ്യതയിലെത്തുവാൻ അവസരമുണ്ടാകും. അന്യദേശത്തു വസിക്കുന്നവർക്ക് മാസങ്ങളോളം മാതാപിതാക്കളെ ഒരുമിച്ചു താമസിപ്പിക്കുവാൻ സാധിക്കും. സുദീർഘമായ ചർച്ചയിലൂടെ സുവ്യക്തവും സുദൃഢവുമായ തീരുമാനങ്ങൾ വന്നുചേരും. സമചിത്തതയോടു കൂടിയ സമീപനത്താല്‍ സർവകാര്യവിജയം ഉണ്ടാകും. അർഹതയുള്ളവരെ അംഗീകരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.
കുടുംബജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. ശാസ്ത്രീയവശം ഉൾക്കൊണ്ട് പ്രയോഗികവശം ചിന്തിച്ചു പ്രവർത്തിച്ചാൽ ഉദ്ദിഷ്ടകാര്യങ്ങൾ സഫലമാകും.സുഹൃത്തിന്റെ കടബാധ്യതകൾ കൊടുത്തു തീർക്കുവാൻ സാമ്പത്തിക സഹായം ചെയ്യുവാൻ നിർബന്ധിതനാകും. വിഷമഘട്ടങ്ങൾ തരണം ചെയ്യേണ്ടതായി വരുമെങ്കിലും അന്തിമമായി സുപ്രധാനമായ കാര്യങ്ങൾ തീരുമാനത്തിലെത്തുവാൻ സാധിക്കും. അസുഖങ്ങൾ വർധിക്കാതിരിക്കുവാൻ ദുശ്ശീലങ്ങൾ ഒഴിവാക്കുവാൻ നിർബന്ധിതനാകും. പിതാവിന് അസുഖം വർധിച്ചതിനാൽ ആശുപത്രിവാസം വേണ്ടിവരും.
ജീവിതച്ചെലവ് വർധിച്ചതിനാൽ ആർഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കും. വാഹനം ഉപയോഗിക്കുമ്പോൾ കൂടുതൽ സൂക്ഷിക്കണം. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറും. പറയുന്ന വാക്കുകളിൽ അബദ്ധം വരാതെ സൂക്ഷിക്കണം. സഹോദരന്റെ നിർബന്ധത്താൽ പൂർവാർജ്ജിതസ്വത്ത് ഭാഗം വയ്ക്കുവാൻ തയാറാകും.
സമ്പൂർണ വിഷുഫലം 2019, അശ്വതി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, ഭരണി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, കാർത്തിക നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, രോഹിണി നക്ഷത്രം : കാണിപ്പയ്യൂർ
സമ്പൂർണ വിഷുഫലം 2019, മകയിരം നക്ഷത്രം : കാണിപ്പയ്യൂർ